കേതൻ മേത്ത | |
---|---|
![]() | |
ജനനം | 1952 നവ്സാരി, ഗുജറാത്ത് |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1980 - ഇന്നുവരെ |
ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് കേതൻ മേത്ത. നിരവധി ഡോക്യുമെന്ററികളും, ടെവിലിഷൻ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട്.[1]
1952-ൽ ഗുജറാത്തിലെ നവ്സാരിയിൽ ജനനം, ഡൽഹിയിലെ സ്ക്കൂൾ വിദ്യാഭാസത്തിന് ശേഷം പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രസംവിധാന പഠനത്തിനു ചേർന്നു.[2] 1980-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രം "ഭാവ്നി ഭവായ്" ശ്രദ്ധിക്കപ്പെട്ടു. ചിത്രം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം നേടി. 1987-ൽ സംവിധാനം ചെയ്ത് "മിർച്ച് മസാല" നിരവധി അന്താരാഷ്ട്ര് ചലച്ചിത്രമേളകളിൽ പങ്കെടുത്തു. 1987ലെ മോസ്ക്കോ ചലച്ചിത്രമേളയിൽ "ഗോൽഡൻ പ്രൈസിന്" നാമനിർദ്ദേശിക്കപ്പെട്ടു. ചിത്രം ഹവായ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരവും കരസ്ഥമാക്കി.[3] സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതം ആസ്പദമാക്കി "സർദാർ" എന്ന ചിത്രം 1993-ൽ സംവിധാനം ചെയ്തു. ആമീർ ഖാൻ നായകനായി അഭിനയിച്ച "മംഗൾ പാണ്ടേ: ദ റൈസിങ്ങ്" എന്ന ചിത്രം 2005-ൽ പുറത്തിറങ്ങി. 2008-ൽ രാജ രവിവർമ്മയുടെ ജീവിതത്തിത്തെ ആധാരമാക്കി "രംഗ് രസിയ" എന്ന ചിത്രം സംവിധാനം ചെയതു..
{{cite book}}
: Cite has empty unknown parameter: |coauthors=
(help)