കേരള കോൺഗ്രസ് (എം)


കേരള കോൺഗ്രസ്‌ (എം)
നേതാവ്ജോസ് കെ. മാണി
ലോക്സഭാ നേതാവ്തോമസ് ചാഴിക്കാടൻ
രൂപീകരിക്കപ്പെട്ടത്1979
മുഖ്യകാര്യാലയംസംസ്ഥാന കമ്മിറ്റി ഓഫിസ്, ഫയർ സ്റ്റേഷനു സമീപം, കോട്ടയം .[1]
വിദ്യാർത്ഥി സംഘടനകേരള സ്റ്റുഡൻസ് കോൺഗ്രസ്‌ (എം)
യുവജന സംഘടനകേരള യൂത്ത് ഫ്രണ്ട് (എം)
തൊഴിലാളി വിഭാഗംകെ.റ്റി.യു.സി (എം)
നിറം(ങ്ങൾ)പകുതി വെള്ളയും പകുതി ചുവപ്പും.
സഖ്യംഎൽ.ഡി എഫ്.(കേരളം)
ലോക്സഭയിലെ സീറ്റുകൾ
1 / 545
സീറ്റുകൾ
5 / 140
(കേരള നിയമസഭ|)
തിരഞ്ഞെടുപ്പ് ചിഹ്നം
വെബ്സൈറ്റ്
www.keralacongressm.org

കേരള രാഷ്ട്രീയത്തിലെ ഒരു സംസ്ഥാന പാർട്ടിയാണ് കേരള കോൺഗ്രസ്‌ (എം.) 1979-ൽ കെ.എം. മാണി രൂപീകരിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) ഇപ്പോൾ പാർട്ടി രണ്ട് വിഭാഗങ്ങൾ ആണ് പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫിലും. ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണി യിലും ചേർന്നു പ്രവർത്തിക്കുന്നു. പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന കെ. എം.മാണി മുൻ ചെയർമാനും ആയിരുന്നു. 1964 ഒക്ടോബർ 9 ന് കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തിരികൊളുത്തിയാണ് കേരള കോൺഗ്രസ് പാർട്ടി ജനിച്ചത്.[2][3] 2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ ചേർന്നു.[4][5]

കേരള കോൺഗ്രസ് ചരിത്രം

[തിരുത്തുക]

1964 ഒക്ടോബർ 9 ന് രൂപികൃതമായ കേരള കോൺഗ്രസ് ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് അഞ്ച് വർഷത്തിന് ശേഷമാണ്. സി.പി.ഐ നേതാവായിരുന്ന സി. അച്യുതമേനോൻ നയിച്ച ഐക്യമുന്നണി സർക്കാരിൽ 1969-ൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി കെ.എം. ജോർജ്ജ് അംഗമായതോടെയാണ് പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായത്. കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണച്ച സി. അച്യുതമേനോൻ സർക്കാരിൽ സി.പി.ഐ, മുസ്ലീംലീഗ്, എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം കേരള കോൺഗ്രസ് അധികാരം പങ്കിട്ടു.

1970-ൽ സീറ്റുകളെ ചൊല്ലി ഉള്ള തർക്കത്തിൽ കേരള കോൺഗ്രസ് ഐക്യമുന്നണി വിട്ടു. 1970-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. 1971-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ഐക്യമുന്നണിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യം തുടർന്നില്ല. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് വീണ്ടും ഐക്യമുന്നണി സർക്കാരിൽ ചേർന്നു. കേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി സി. അച്യുതമേനോൻ സർക്കാരിൽ ധനകാര്യം വകുപ്പിൻ്റെ ചുമതലയുമായി കെ.എം. മാണി ആദ്യമായി മന്ത്രിയായി. ഒപ്പം ആർ. ബാലകൃഷ്ണപിള്ളയും ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.

1977-ൽ കേരള കോൺഗ്രസിൽ ആദ്യ പിളർപ്പ്. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) എന്ന പാർട്ടി രൂപീകരിച്ച് ഇടതുമുന്നണിയിലേയ്ക്ക് ചേർന്നു. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി വിഭാഗം യു.ഡി.എഫ് ലും പിള്ള വിഭാഗം എൽ.ഡി.എഫ് ലും മത്സരിച്ചു. 1979-ൽ കേരള കോൺഗ്രസ് മാണി, ജോസഫ് എന്നീ വിഭാഗങ്ങളായി പിളർന്നു. ഇരുവരും സ്വന്തം പേരിൽ പാർട്ടി രൂപീകരിച്ചു. കെ.എം. മാണിയുടെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) പി.ജെ. ജോസഫ് ൻ്റെ പാർട്ടി കേരള കോൺഗ്രസ് (ജോസഫ്).

1979-ൽ പി.കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം. മാണി ജോസഫ് ഗ്രൂപ്പിൻ്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് വിട്ടു. 1979 നവംബർ 14 ന് കെ.എം. മാണി ഇടതുമുന്നണിയിൽ ചേർന്നു. 1980-ൽ നടന്ന ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ഒപ്പം ചേർന്ന് മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം 1980-ൽ ഇടതുമുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തി. ഇ.കെ. നായനാർ നയിച്ച മന്ത്രിസഭയിലെ ധനകാര്യം വകുപ്പ് മന്ത്രിയായി കെ.എം. മാണി അധികാരത്തിൽ തുടർന്നു.

1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ കെ.എം. മാണിയും ആ സമയത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ വിമത വിഭാഗമായിരുന്ന എ.കെ.ആൻ്റണി വിഭാഗവും പിൻവലിച്ചു. ഇതോടെ ഇ.കെ. നായനാർ മന്ത്രിസഭ രാജിവയ്ച്ചു. ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും യു.ഡി.എഫ് ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി. 1981-ൽ കോൺഗ്രസ് ലെ എ.കെ.ആൻ്റണി വിഭാഗവും കേരള കോൺഗ്രസിലെ മാണി വിഭാഗവും യു.ഡി.എഫ് ൽ മടങ്ങിയെത്തിയതിനെ തുടർന്ന് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തി. 1981 ഡിസംബർ 28ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1982 മാർച്ച് 17 വരെ തുടർന്ന കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിൻ്റെ ചുമതലക്കാരനായി കെ.എം. മാണി വീണ്ടും മന്ത്രിയായി.

1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1985-ൽ പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 1985-ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന ആശയത്തിനു വേണ്ടി പിളർന്ന് മാറിയ കേരള കോൺഗ്രസ് കക്ഷികളെല്ലാം തമ്മിൽ ലയിച്ചു. 1982-1987 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി കെ.എം. മാണി, പി.ജെ. ജോസഫ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർ മന്ത്രിമാരും ആയി.

1987-ൽ ഐക്യ കേരള കോൺഗ്രസ് പിളർന്നു. 1989-ൽ മൂവാറ്റുപുഴ ലോക്സഭ സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ പി.ജെ. ജോസഫ് യു.ഡി.എഫ് വിട്ടു. ഇടതുമുന്നണിയിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു. 1993-ൽ വീണ്ടും പിളർന്നു. ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി കേരള കോൺഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആർ. ബാലകൃഷ്ണപിള്ളയും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും യു.ഡി.എഫ് ൽ തുടർന്നു. 2010 ഏപ്രിൽ 30ന് ഇടതുമുന്നണി ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് ൻ്റെ ഘടകകക്ഷിയായി മത്സരിച്ചു.

2016 ഓഗസ്റ്റ് 7ന് ബാർ കോഴ വിവാദത്തിൽ പാർട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടർന്ന് യു.ഡി.എഫ് വിട്ടു. നിയമസഭയിൽ പ്രത്യേക ബ്ലോക്ക്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്ക് പിന്തുണ അറിയിച്ചു.

2018 ജൂൺ 8ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നൽകാൻ യു.ഡി.എഫ് ൽ ധാരണ ആയതിനെ തുടർന്ന് കേരള കോൺഗ്രസ് (എം.) വീണ്ടും യു.ഡി.എഫ് ൽ ചേർന്നു.

2019-ൽ നടന്ന പാല ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ പിന്തുണയോടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പരാജയം.

2020 ജൂൺ 20ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫ് ൽ നിന്ന് പുറത്താക്കി.

2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണി യിൽ ചേർന്നു.[6]

രണ്ടില ചിഹ്നം

[തിരുത്തുക]

പാലാ ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ മാണി ഗ്രൂപ്പിൽ രണ്ട് വിഭാഗങ്ങളായി ചേരി തിരിഞ്ഞ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ രണ്ടില ചിഹ്നത്തിനായി കോടതിയിൽ ഹർജി നൽകി. ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായി ആദ്യം വിധി വന്നു എങ്കിലും പി.ജെ. ജോസഫിൻ്റെ അപ്പീൽ പ്രകാരം കോടതി വിധി സ്റ്റേ ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം മരവിപ്പിച്ചു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾഫാനും അനുവദിച്ചു.[7]

2020 നവംബർ 20ന് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി പി.ജെ. ജോസഫിൻ്റെ ഹർജി തള്ളി. അപ്പീൽ കൊടുക്കുമെന്ന് പി.ജെ. ജോസഫ്.[8] രണ്ടില ജോസിന് തന്നെ വിധിയിൽ സ്റ്റേ ഇല്ല. 2020 നവംബർ 23ന് പി ജെ ജോസഫ് കോടതിയിൽ സമർപ്പിച്ച അപ്പീലിൻ പ്രകാരം സ്റ്റേ ഇല്ലെന്ന് കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേട്ടതിനു ശേഷം അന്തിമ വിധി പുറപ്പെടുവിക്കും.[9]

കേരള കോൺഗ്രസ് (എം.) എന്ന പേരും രണ്ടില ചിഹ്നവും ഇനി മുതൽ ജോസ് കെ.മാണി വിഭാഗത്തിന് മാത്രം അവകാശപ്പെട്ടത് ആണെന്നും പി.ജെ. ജോസഫിന് ഇനി മുതൽ കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാൻ കഴിയില്ല എന്നും 2020 ഡിസംബർ 11 ന് ചേർന്ന ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.[10]പി.ജെ.ജോസഫിൻ്റെ ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം ലോകസഭാഗം തോമസ് ചാഴികാടൻ പിന്തുണച്ചതിനാൽ കേരള കോൺഗ്രസ് (എം.) എന്ന പേരും രണ്ടില ചിഹ്നവും ജോസ്.കെ.മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി 2021 ഫെബ്രുവരി 22ന് പി.ജെ.ജോസഫിൻ്റെ ഹർജി നിരാകരിച്ച് രണ്ടില ചിഹ്നം ജോസ്.കെ.മാണിക്ക് അനുവദിച്ച് കൊണ്ട് ഉത്തരവായി[11]

സംസ്ഥാന ഭാരവാഹി പട്ടിക

[തിരുത്തുക]

2022 ഒക്ടോബർ 9ന് 58-മത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.

പാർട്ടി ചെയർമാൻ

പാർലമെൻററി പാർട്ടി ലീഡർ

വൈസ് ചെയർമാൻമാർ

ജനറൽ സെക്രട്ടറിമാർ

  • സ്റ്റീഫൻ ജോർജ്(ഓഫീസ് ചുമതല)
  • ജോസ് ടോം
  • അലക്സ് കോഴിമല
  • ബാബു ജോസഫ്
  • സണ്ണി തെക്കേടം
  • എലിസബത്ത് മാമ്മൻ മത്തായി
  • കെ.ജെ.ദേവസ്യ
  • ജോസ് ജോസഫ്
  • മുഹമ്മദ് ഇക്ബാൽ
  • സജി അലക്സ്
  • ജോർജുകുട്ടി അഗസ്റ്റി
  • സജി കുറ്റിയാനിമറ്റം
  • സണ്ണി പാറപ്പറമ്പിൽ
  • കെ.ആനന്ദകുമാർ
  • ടോമി.കെ.തോമസ്

ട്രഷറർ

  • എൻ.എം.രാജു

ഉന്നതാധികാര സമിതി

രാഷ്ട്രീയ കാര്യ സമിതി

  • ഡോ. കുര്യക്കോസ് കുമ്പളക്കുഴി
  • വി.ടി.ജോസഫ്
  • വി.ജെ.ജോസഫ്
  • അഗസ്റ്റിൻ വട്ടക്കുന്നേൽ
  • എം.എം.ഫ്രാൻസിസ്
  • വി.വി.ജോഷി
  • എം.ടി.തോമസ് [14]

അവലംബം

[തിരുത്തുക]
  1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/Symbols_Notification17.09.2010.pdf
  2. "തിരിച്ചുവരുന്ന കാര്യം പിസിക്ക് തീരുമാനിക്കാം; നല്ല മനസോടെ ആരു വന്നാലും സ്വീകരിക്കും: മാണി". മനോരമ. Archived from the original on 2016-04-26. Retrieved 2023-09-13.{{cite web}}: CS1 maint: bot: original URL status unknown (link)
  3. Kerala Congress
  4. https://www.manoramaonline.com/news/latest-news/2020/10/14/kerala-congress-ldf.html
  5. https://www.manoramaonline.com/news/kerala/2021/12/21/kerala-congress-split-continues.html
  6. https://www.manoramaonline.com/news/latest-news/2020/10/14/kerala-congress-ldf.html
  7. https://www.mathrubhumi.com/mobile/news/kerala/election-commission-freezes-kerala-congress-m-randila-symbol-1.5214284
  8. https://www.mathrubhumi.com/mobile/news/kerala/high-court-rejects-pj-joseph-s-plea-over-randila-election-symbol-1.5221559
  9. https://www.mathrubhumi.com/news/kerala/kerala-congress-m-randila-symbol-jose-k-mani-1.5228479
  10. https://www.manoramaonline.com/news/latest-news/2020/12/11/pj-joseph-cannot-use-kerala-congress-m-name-high-court.html
  11. https://www.mathrubhumi.com/news/kerala/high-court-division-bench-allots-two-leaves-to-jose-k-mani-faction-1.5460772
  12. https://www.mathrubhumi.com/news/kerala/jose-k-mani-emerging-as-a-leader-1.5129622
  13. https://www.manoramaonline.com/news/latest-news/2022/01/05/chairmen-for-corporations-allotted-for-kerala-congress-appointed.html
  14. https://www.manoramaonline.com/news/latest-news/2022/10/09/jose-k-mani-again-kerala-congress-m-chairman.html