നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ കണ്ണൂർ ആസ്ഥാനമായി 1995 ൽ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്ലോർ അക്കാദമി.ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ രണ്ടാമത്തെ ശുദ്ധജല ചിറയായ ചിറക്കലിൽ ചിറയുടെ കരയിലാണ് കേരള ഫോക്ലോർ അക്കാദമി കേന്ദ്രം പ്രവർത്തിക്കുന്നത്.കേരള വാസ്തുകലാ മാതൃകയായ നാലുകെട്ട് രീതിയിലാണ് ആസ്ഥാനകേന്ദ്രം നിർമിച്ചിരിക്കുന്നത്. ഫോക്‌ലോർ മ്യൂസിയം, ലൈബ്രറി, പ്രസിദ്ധീകരണ വിഭാഗം എന്നിവ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നിരവധി തെയ്യക്കോലങ്ങളുടെ മാതൃകകൾ ഇവിടത്തെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്. 1996 ജനുവരി 20നാണ് പ്രവർത്തനമാരംഭിച്ച്ത്. നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മാസികകൾ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക തുടങ്ങിയവയാണ് ഈ അക്കാദമിയുടെ പ്രധാന ചുമതലകളിൽ പെടുന്നത്. ഫോക്‌ലോർ നിഘണ്ടുവിന്റെ പ്രസിദ്ധീകരണം, ഫോക്‌ലോർ എൻസൈക്ളോപീഡിയയുടെ പ്രസിദ്ധീകരണം എന്നിവയും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.[1]
ഇപ്പോഴത്തെ ഭാരവാഹികൾ[2]