കേശിരാജൻ അല്ലെങ്കിൽ കേശിരാജ, (കന്നഡ: ಕೇಶಿರಾಜ) ക്രിസ്ത്വബ്ദം പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യാകരണ വിദഗ്ദ്ധനും കവിയുമായിരുന്നു. കേശിരാജൻറെ ശബ്ദമണിദർപ്പണ എന്ന കന്നഡ വ്യാകരണത്തെ കുറിച്ചുള്ള കൃതിയാണ് ഏറ്റവും പ്രശസ്തം. ഭാഷാവിദഗ്ദ്ധൻ ഷെൾഡോൺ പൊലോക്കിൻറെ അഭിപ്രായത്തിൽ മേൽപ്പറഞ്ഞ കൃതിയുടെ കർത്താവെന്ന നിലയ്ക്ക് കേശിരാജനെ കന്നഡയിലെ ഏറ്റവും മികച്ച വ്യാകരണ വിദഗ്ദ്ധനെന്ന് കണക്കാക്കാവുന്നതാണ്. [1] കേശിരാജ മികച്ച സംസ്കൃത പണ്ഡിതനും ഹൊയ്സള സാമ്രാജ്യത്തിലെ ആസ്ഥാനകവിയും ആയിരുന്നു.