![]() Kylin Linux 4.0 | |
നിർമ്മാതാവ് | National University of Defense Technology |
---|---|
ഒ.എസ്. കുടുംബം | Unix-like |
നൂതന പൂർണ്ണരൂപം | 6.0 |
ലഭ്യമായ ഭാഷ(കൾ) | Chinese, Arabic, English, French, Spanish, and 52 others |
കേർണൽ തരം | Monolithic (Linux kernel) |
വെബ് സൈറ്റ് | www |
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ അക്കാദമിക വിഭാഗം 2001 മുതൽ വികസിപ്പിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് കൈലിൻ. കിലിൻ എന്ന ഒരു ഇതിഹാസ ജീവിയിൽ നിന്നാണ് കൈലിൻ എന്ന നാമം ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ലഭിച്ചത്. കൈലിന്റെ ആദ്യ പതിപ്പുകൾ ഫ്രീബിഎസ്ഡി അടിസ്ഥാനമാക്കിയുള്ളതും അവ ചൈനീസ് സൈന്യത്തിനും മറ്റ് സർക്കാർ സംഘടനകൾക്കും ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളവയും ആയിരുന്നു. 3.0-ാം പതിപ്പ് മുതൽ കൈലിൻ ലിനക്സ് അടിസ്ഥാനമാക്കിയുള്ളതാവുകയും, നിയോ കൈലിൻ എന്ന പേരിൽ ഒരു പതിപ്പ് 2010ൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഉബുണ്ടു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു് ഒരു പ്രത്യേക സംരംഭം 2013 ൽ പ്രഖ്യാപിച്ചു. ഏപ്രിൽ 2013ൽ ആണ് ഉബുണ്ടു കൈലിന്റെ ആദ്യഫ്രീബിഎസ്ഡിപുറത്തിറങ്ങിയത്.
ചൈനയെ വിദേശ സാങ്കേതികവിദ്യകളിൽ നിന്ന് സ്വതന്ത്രമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള '863 പരിപാടി'യുടെ കീഴിൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിനായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയെ നിയമിച്ചതിന്റെ ഭാഗമായി 2001ൽ കൈലിന്റെ വികസനം ആരംഭിച്ചു. "വിവിധ തരത്തിലുള്ള സെർവർ പ്ലാറ്റ്ഫോമുകളെ പിന്തുണയ്ക്കുക, മികച്ച പ്രകടനവും ലഭ്യതയും സുരക്ഷയും കൈവരിക്കുക, അതുപോലെ യുണിക്സ്, ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുക" എന്നിവയായിരുന്നു ലക്ഷ്യം. "മാക്കിന് സമാനമായ അടിസ്ഥാന കേണൽ തലം, ബിഎസ്ഡിക്ക് സമാനമായ സേവന തലം, വിൻഡോസിനു സമാനമായ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്" എന്നിവ ഉൾപ്പെടെയുള്ള ഒരു ശ്രേണി മാതൃക ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. യുണിക്സ് മാനദണ്ഡങ്ങൾ പാലിക്കുന്നതും ലിനക്സ് ആപ്ലിക്കേഷനുകളുമായി പൊരുത്തപ്പെടുന്നതുമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തത്.
കൈലിൻ സെർവർ ഓപ്പറേറ്റിംഗ് സിസ്റ്റം വിജയകരമായ വികസിപ്പിച്ചെടുത്ത വിവരം 2006 ഫെബ്രുവരിയിൽ "ചൈന മിലിറ്ററി ഓൺലൈൻ" (പിഎൽഎ ഡെയ്ലി എന്ന ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സ്പോൺസർ ചെയ്ത ഒരു വെബ് സൈറ്റ്)" റിപ്പോർട്ട് ചെയ്യുകയുണ്ടായി, "ഉയർന്ന സെക്യൂരിറ്റി ലെവൽ (ബി2 ക്ലാസ്) ഉള്ള ആദ്യ 64-ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം" എന്നും "ഇന്റർനാഷണൽ ഫ്രീ സ്റ്റാൻഡേഡ്സ് ഗ്രൂപ്പിന്റെ ലിനക്സ് ഗ്ലോബൽ സ്റ്റാൻഡേഡ് ഓതന്റിക്കേഷൻ ലഭിക്കുന്ന ലിനക്സ് കെർണൽ ഇല്ലാത്ത ആദ്യ ഓപ്പറേറ്റിങ് സിസ്റ്റം" എന്നും അതിൽ പ്രതിപാദിച്ചിരുന്നു.[1]
2006 ഏപ്രിലിൽ, കൈലിൻ ഓപറേറ്റിങ് സിസ്റ്റം ഫ്രീബിഎസ്ഡി 5.3 ൽ നിന്നും വലിയ തോതിൽ പകർത്തിയതാണെന്ന് പറയപ്പെടുന്നു. "ഡാൻസ്ഫയർ" എന്ന കപടനാമമുള്ള ഓസ്ട്രേലിയയിലെ ഒരു അജ്ഞാത ചൈനീസ് വിദ്യാർത്ഥി, ഒരു കേണൽ സമാനത പരിശോധന നടത്തി രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ തമ്മിലുള്ള സമാനതകൾ 99.45 ശതമാനത്തിലെത്തിയത് കാണിച്ചു.[2][3] കൈലിൻ ഡെവലപ്പർമാരിൽ ഒരാൾ ഇന്റർനാഷണൽ കോൺഫറൻസ് യൂറോബിഎസ്‍ഡികോൺ 2006ലെ ഒരു പ്രസംഗം നടത്തിയ സമയത്ത് ഫ്രീബിഎസ്ഡി അടിസ്ഥാനമാക്കിയാണ് കൈലിൻ വികസിപ്പിച്ചെടുത്തതെന്ന് സ്ഥിരീകരിച്ചു.[4]
2009 ൽ ചൈന-യുഎസ് ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന് മുമ്പാകെ അവതരിപ്പിച്ച ഒരു റിപ്പോട്ടിൽ സൈബർകുറ്റകൃത്യ രംഗത്ത് മത്സരിക്കുന്ന രാജ്യങ്ങളിൽ ചൈനീസ് കമ്പ്യൂട്ടറുകളെ അഭേദ്യമാക്കാനാണ് കൈലിൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പറയുന്നു. വാഷിങ്ങ്ടൺ പോസ്റ്റ് ഇങ്ങനെ പ്രസ്താവിക്കുന്നു:
ചൈന ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകൾക്കായി കൂടുതൽ സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കുകയും ബീജിംഗ് നെറ്റ്വർക്കുകൾ യുഎസ് സൈന്യത്തിനും ഇന്റലിജൻസ് ഏജൻസികൾക്കും അഭേദ്യമാക്കുമെന്ന് പ്രതീക്ഷിച്ച് ഇതിനകം ഇത് ഗവൺമെന്റ്, സൈനിക സംവിധാനങ്ങൾ എന്നിവയിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു.
കൈലിൻ വിന്യസിക്കപ്പെട്ടത് വഴി "ചൈനയിലെ പ്രധാന സെർവറുകൾ കൂടുതൽ സുരക്ഷിതമായിരിക്കുന്നു".