കൊടിത്തൂവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. involucrata
|
Binomial name | |
Tragia involucrata L.
|
കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ് കൊടുത്തൂവ അഥവാ കൊടിത്തൂവ (ശാസ്ത്രീയനാമം: Tragia involucrata[1], common name = climbing nettle, ആയുർവേദം- "ദുസ്പർശ"). ഇതിനെ കൊടുത്ത എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു. തുമ്പ എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. എന്നാൽ തുമ്പ എന്ന പേരിൽ വേറൊരു ചെടിയുമുണ്ട്.
പടരുന്ന നിത്യ ഹരിത ഓഷധിയാണ്. ചുറ്റിക്കയറുന്ന ഒന്നോ അതിൽകൂടുതലോ ശാഖകളുണ്ടാവും.
രസം :കടു, തിക്തം, മധുരം, കഷായം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :കടു [2]
വേര്, സമൂലം[2]