കൊറിയസെററ്റോപ്സ്

കൊറിയസെററ്റോപ്സ്
Temporal range: Early Cretaceous, 103 Ma
Koreaceratops hypothetically restored as semi-aquatic
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Genus: Koreaceratops
Lee et al., 2011
Species: K. hwaseongensis
Lee et al., 2011
Binomial name
Koreaceratops hwaseongensis
Lee et al., 2011

തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചരുന്ന ഒരു ദിനോസർ ആണ് കൊറിയസെററ്റോപ്സ്. ദക്ഷിണ കൊറിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. ജനുസ് പേര് മൂന്ന് വാക്കുകൾ കൂടി ചേർന്നതാണ് കൊറിയ , ഗ്രീക്ക് പദമായ κερας അർഥം കൊമ്പ് , ഗ്രീക്ക് പദം οψις അർഥം മുഖം . കൊറിയയിൽ നിന്നും കണ്ടെത്തുന്ന ആദ്യ സെറടോപ്ഷ്യൻ ദിനോസർ ആണ് ഇവ. ഉപവർഗ്ഗത്തിന്റെ പേരായ ഹവാസിയോങ് വരുന്നത് ഇവയെ കണ്ടു കിട്ടിയ നഗരത്തിന്റെ പേരിൽ നിന്നും ആണ് .[1]

ശരീര ഘടന

[തിരുത്തുക]

ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് . വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു. മറ്റൊരു പ്രതേകത ഇവയുടെ പരന്ന മുള്ളുകൾ നിറഞ്ഞ വാല് ആയിരുന്നു.

KIGAM VP 200801 ആയിട്ടുള്ള സ്പെസിമെൻ 36 നട്ടെലുകൾ , ഭാഗികമായ പിൻ കാലുകൾ അരകെട്ടില്ലേ ഒരു അസ്ഥി (ischia ) എന്നിവ ആണ് . തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. മുതുകിൽ മുള്ളുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് . വാലിന്റെ മുകളിൽ കാണുന്ന കശേരുവിന്റെ മുള്ള് കശേരുവിനെക്കാളും നീളം കൂടിയതായിരുന്നു , മറ്റു പല ഈ വിഭാഗത്തിൽ പെട്ട ദിനോസറുകൾക്കും ഇതേ മുള്ളുകൾ ഉണ്ടായിരുന്നതായി കാണുന്നു ഇവ നീന്താൻ സഹായകരമായ ഒന്നായതു കൊണ്ട് ആണോ ഇത് എന്ന് സംശയിക്കുന്നു കാരണം ഈ തരത്തിൽ ഉള്ള വാല് ഭാഗികമായി വെള്ളത്തിൽ ജീവിച്ചിരുന്ന ജീവികളിൽ സാധാരണമാണ് . മറ്റൊരു കണക്കുകൂട്ടൽ എന്തെന്നാൽ ഇവയെ പോലെ പുരാതനമായ ഇനങ്ങളിൽ മിക്കതിനും വാലിൽ ആണ് ഇത് കാണുന്നത് , ഇവയ്ക്ക് ഫ്രിൽ വലിയ വലിപ്പത്തിൽ കാണുന്നുമില്ല , എന്നാൽ കൂടുതൽ വികസിതമായ ജനുസുകളിൽ ഫ്രിൽ, മുഖത്തെ കൊമ്പുകൾ എന്നിവ ആണ് വലിപ്പം ഏറി കാണുന്നത് , ഇത് ഇണയെ ആകർഷിക്കാൻ ഉള്ള ഒരു മാർഗ്ഗം ആയിരുന്നോ എന്നതും സംശയമാണ്.[2]

ടൈപ്പ് സ്പെസിമെൻ ഫോസിൽ കണ്ടെത്തുന്നത് 2008 ൽ ആണ് , 2011 ൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത് . ഹവാസിയോങ് നഗരത്തിൽ നിർമിച്ച ടാൻഡോ അണക്കെട്ടിനായി നീക്കം ചെയ്ത കല്ലുകളിൽ ഒന്നിൽ ഇവയുടെ ഫോസിൽ ഭാഗം കണ്ടെത്തുകയായിരുന്നു , നിർഭാഗ്യവശാൽ കല്ല് മുറിച്ചു എടുത്ത ഭാഗത്തിൽ ഇവയുടെ പിൻ ഭാഗത്തെ ഫോസിൽ മാത്രമേ ഉണ്ടായിരുന്നുള്ളു , ബാക്കി ഭാഗം ഉൾകൊണ്ട ശിലാ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല , എന്നാൽ ഇവ ആർക്കിയോസെറാടോപ്സ് എന്ന ഇതേ വിഭാഗത്തിൽ പെടുന്ന ദിനോസറിനോട് സാമ്യം ഉള്ള ജീവി ആയിരിക്കണം എന്ന് കരുതുന്നു.[1]

ആഹാര രീതി

[തിരുത്തുക]

ഇവയുടെ ആവാസവ്യവസ്ഥ ഏഷ്യയിലെ മരങ്ങൾ നിറഞ്ഞ കാടുകളിൽ ആണ് ഇവ ജീവിച്ചിരുന്നത് . തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൺ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

കുടുംബം

[തിരുത്തുക]

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. ഈ വിഭാഗത്തിലെ അടിസ്ഥാനവും പുരാതനവുമായ നിയോസെറാടോപ്ഷ്യാ എന്ന ജീവശാഖയിൽ പെട്ടവ ആയിരുന്നു ഇവ. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Lee, Yuong-Nam; Ryan, Michael J.; Kobayashi, Yoshitsugu (2011). "The first ceratopsian dinosaur from South Korea". Naturwissenschaften. 98 (1): 39–49. doi:10.1007/s00114-010-0739-y. PMID 21085924.[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.prehistoric-wildlife.com/species/k/koreaceratops.html

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]