കർണ്ണാടക സംഗീതത്തിലെ ഒരു വാഗ്ഗേയകാരനായിരുന്നു കോടീശ്വരയ്യർ (Koteeswara Iyer) (1869 - 1938 - ഒക്ടോബർ 21). കവി കുഞ്ജരഭാരതിയുടെ പൗത്രനാണ്. പൂച്ചി ശ്രീനിവാസ അയ്യങ്കാരുടെയും പട്ടണം സുബ്രമണ്യ അയ്യരുടെയും കീഴിലാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. പ്രധാനമായും തമിഴിൽ കൃതികൾ രചിച്ച അദ്ദേഹം കവികുഞ്ജരദാസൻ എന്ന മുദ്രയാണ് ഉപയോഗിച്ചിട്ടുള്ളത്.
അദ്ദേഹം ഒരു ഇംഗ്ലീഷ് പ്രൊഫസറായി പലയിടത്തും ജോലിനോക്കിയിട്ടുണ്ട്.
എല്ലാ 72 മേളകർത്താരാഗങ്ങളിലും കൃതികൾ രചിച്ച ആദ്യത്തെ വാഗ്ഗേയകാരനാണ് കോടീശ്വരയ്യർ. ഈ ഗാനങ്ങൾ കന്തഗാനാമുദം എന്ന് അറിയപ്പെടുന്നു. വിവാധിരാഗങ്ങളിലെ അദ്ദേഹത്തിന്റെ കൃതികൾ അമൂല്യമാണ്. ജ്യോതിസ്വരൂപിണിരാഗത്തിലെ ഗാനാമുതപാനം, ബിലഹരിയിലെ ഇനി നമുക്കൊരു കവലയുമില്ലൈ, വരുണപ്രിയയിലെ ശൃംഗാരകുമാര, ബേഗഡയിലെ നാദതത്വ, സാവേരിയിലെ വേലയ്യാ തുടങ്ങിയ കൃതികൾ പ്രസിദ്ധങ്ങളാണ്.