തുടങ്ങിയ വർഷം | 2003 |
---|---|
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | ന്യൂഡെൽഹിi |
ഭാഷ | ഇംഗ്ലീഷ്, ഹിന്ദി |
വെബ് സൈറ്റ് | cobrapost.com |
അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെയും സ്റ്റിംഗ് ഓപ്പറേഷനിലൂടെയും ശ്രദ്ധേയമായ ഇന്ത്യൻ ഓൺലൈൻ വാർത്താ വെബ്സൈറ്റ് ആണ് കോബ്ര പോസ്റ്റ്. 2003 ലാണ് സ്ഥാപിതമായത്.[1] തെഹൽകയുടെ സഹസ്ഥാപക അംഗമായിരുന്ന അനുരുദ്ധ ബഹൽ ആണ് കോബ്രപോസ്റ്റിൻറെ സ്ഥാപക.
2005 ൽ കോബ്രപോസ്റ്റും ആജ് തക്കും സംയുക്തമായി നടത്തിയ സ്റ്റിംങ് ഓപ്പറേഷൻ ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ പാർലമെൻറിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് പാർലമെൻറ് അംഗങ്ങൾ (എംപിമാർ) പണം കൈപ്പറ്റിയെന്ന വസ്തുത പുറത്തുകൊണ്ടുവന്നു. ഓപ്പറേഷൻ ദുര്യോദന എന്നപേരിലാണ് ഇതറിയപ്പെട്ടത്.[2] സംഭവത്തെ തുടർന്ന് 11 എംപിമാരെ പാർലമെൻറിൽ നിന്ന് പുറത്താക്കിയിരുന്നു.[3][4] ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഏറെ നാണം കെട്ട സംഭവമായിരുന്നു ഇത്.[4]
2013 മാർച്ചിൽ റെഡ് സ്പൈഡൽ ഓപ്പറേഷൻ എന്ന പേരിൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഇന്ത്യയിലെ ചിലബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കുന്ന വിവരങ്ങളും പുറത്തുകൊണ്ടുവന്നു.[5] തെറ്റായ അക്കൗണ്ടുകൾ സൂചിപ്പിച്ചാണ് ഈ കള്ളപ്പണം വെളുപ്പിച്ചത്.[6]
{{cite web}}
: Check date values in: |date=
(help)