കർണാടക സംസ്ഥാനത്ത് കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോലാർസ്വർണ്ണഖനി, (Kolar Gold Fields - KGF) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ്ണഖനികളിൽ ഒന്നായിരുന്നു. കുറഞ്ഞുവരുന്ന ധാതുനിക്ഷേപം മൂലവും, വർദ്ധിച്ച് ഉല്പാദനച്ചെലവും മൂലം 2004-ആമാണ്ടിൽ ഈ ഖനി പ്രവർത്തനം നിർത്തി[1]. ലോകത്തെ രണ്ടാമത്തെ ആഴമേറിയ ഖനിയായി ഇതിനെ വിലയിരുത്തുന്നു.
രണ്ട്, മൂന്ന് നൂറ്റാണ്ടുകൾ മുതൽ ഇവിടെ ചെറിയ തോതിലുള്ള സ്വർണ്ണഖനനം നടത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്താണ് കൂടുതൽ കാര്യക്ഷമമായ ഖനനപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 1802-ൽ ലെഫ്റ്റനന്റ് ജോൺ വാറൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിച്ചത്[2].
1953 ജൂൺ മാസത്തിൽ ഇവിടത്തെ ഊറെഗം ഖനിയുടെ ആഴം 9876 അടി വരെയെത്തി. അക്കാലത്ത് ഏറ്റവും ആഴമേറിയ ഖനിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു[2].
{{cite book}}
: Cite has empty unknown parameter: |coauthors=
(help)