സീരീസിന്റെ ഭാഗം |
2019-20 കോവിഡ് ബാധയെപ്പറ്റി |
---|
![]() |
|
കോവിഡ്-19 പാൻഡെമിക് ലോകമെമ്പാടുമുള്ള ആളുകളുടെ മാനസികാരോഗ്യത്തെ ബാധിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇന്റർ ഏജൻസി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മാനസികാരോഗ്യവും മനഃശാസ്ത്രപരമായ പിന്തുണയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു. അടിയന്തര ഘട്ടങ്ങളിൽ മാനസികാരോഗ്യ പിന്തുണയുടെ പ്രധാന തത്വങ്ങൾ " മനുഷ്യാവകാശങ്ങളും സമത്വവും പ്രോത്സാഹിപ്പിക്കുക, പങ്കാളിത്ത സമീപനങ്ങൾ ഉപയോഗിക്കുക, നിലവിലുള്ള വിഭവങ്ങളും ശേഷികളും വികസിപ്പിക്കുക, മൾട്ടി-ലേയേർഡ് ഇടപെടലുകൾ സ്വീകരിക്കുക, സംയോജിത പിന്തുണാ സംവിധാനങ്ങളുമായി പ്രവർത്തിക്കുക" എന്നിവയാണ്.[1]കോവിഡ്-19 ആളുകളുടെ സാമൂഹിക ബന്ധം, ആളുകളിലെയും സ്ഥാപനങ്ങളിലെയും അവരുടെ വിശ്വാസം, അവരുടെ ജോലികൾ, വരുമാനം എന്നിവയെ ബാധിക്കുന്നതോടൊപ്പം ഉത്കണ്ഠയും മനക്ലേശവും വർദ്ധിക്കുന്നു.[2]
കോവിഡ്-19 പാൻഡെമിക് വ്യക്തികളിൽ സമ്മർദ്ദം, ഉത്കണ്ഠ, മനക്ലേശം എന്നിവയ്ക്ക് കാരണമാകുന്നു. രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുമെന്ന ഭയം, പരിചരണത്തിനിടയിൽ രോഗം ബാധിക്കുമോ എന്ന ഭയം മൂലം ആരോഗ്യ സംരക്ഷണം ഒഴിവാക്കുക, ജോലി, ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയം, സാമൂഹികമായി ഒഴിവാക്കപ്പെടുമോ എന്ന ഭയം, ക്വാറന്റൈനിൽ ഏർപ്പെടുത്തുമോ എന്ന ഭയം, തന്നെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നതിൽ ശക്തിയില്ലായ്മ എന്ന തോന്നൽ, പ്രിയപ്പെട്ടവരിൽ നിന്നും പരിചരണം നൽകുന്നവരിൽ നിന്നും വേർപിരിയപ്പെടുമോ എന്ന ഭയം, അണുബാധയെ ഭയന്ന് ദുർബലരായ വ്യക്തികളെ പരിചരിക്കാൻ വിസമ്മതിക്കുക, നിസ്സഹായത, വിരസത, ഒറ്റപ്പെട്ടതിനാൽ വിഷാദം, മുമ്പത്തെ പാൻഡെമിക്കിന്റെ അനുഭവത്തിൽ നിന്നും വീണ്ടും അതിജീവിക്കുമോയെന്ന ഭയം എന്നിവ പാൻഡെമിക് സമയത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന്റെ സാധാരണ കാരണങ്ങളിൽ ഉൾപ്പെടുന്നു.[1]ഈ പ്രശ്നങ്ങൾക്ക് പുറമേ, കോവിഡ്-19 Archived 2020-05-23 at the Wayback Machine ന്റെ ട്രാൻസ്മിഷൻ മോഡ് 100% വ്യക്തമല്ലാത്തപ്പോൾ രോഗം വരാനുള്ള സാധ്യത, കോവിഡ്-19 എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ സാധാരണ ലക്ഷണങ്ങൾ, മാതാപിതാക്കൾ ജോലിസ്ഥലത്ത് ആയിരിക്കുമ്പോൾ കുട്ടികൾ വീട്ടിൽ തനിച്ചായിരിക്കുന്നതിനെക്കുറിച്ച് വിഷമിക്കുക (സ്കൂൾ അടച്ചുപൂട്ടൽ മുതലായവ), പരിചരണ പിന്തുണ ലഭ്യമല്ലെങ്കിൽ ദുർബലരായ വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മോശമാകാനുള്ള സാധ്യത തുടങ്ങിയവ കൂടുതൽ മാനസിക പ്രതികരണങ്ങൾക്ക് കാരണമാകുന്നു. [1]ഫ്രണ്ട് ലൈൻ തൊഴിലാളികളായ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് അധിക മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാം. കോവിഡ്-19 രോഗികളുമായി പ്രവർത്തിക്കാനുള്ള മുദ്രകുത്തൽ, കർശനമായ ബയോസെക്യൂരിറ്റി മുൻകരുതലുകൾ (സംരക്ഷണ ഉപകരണങ്ങളുടെ ഭൗതിക സമ്മർദ്ദം, നിരന്തരമായ അവബോധവും ജാഗ്രതയും, പാലിക്കേണ്ട കർശന നടപടിക്രമങ്ങൾ, സ്വയംഭരണത്തെ തടയുക, ശാരീരിക ഒറ്റപ്പെടൽ രോഗികൾക്ക് ആശ്വാസം നൽകുന്നത് ബുദ്ധിമുട്ടാക്കുന്നു) ഉപയോഗിക്കുന്നതിൽ നിന്നുള്ള സമ്മർദ്ദം, ഔദ്യോഗിക ക്രമീകരണത്തിൽ ഉയർന്ന ഡിമാൻഡുകൾ, ശാരീരിക അകലം, അപമാനം എന്നിവ കാരണം സാമൂഹിക പിന്തുണ ഉപയോഗിക്കാനുള്ള ശേഷി കുറയുക, സ്വയം പരിചരണം നൽകാൻ അപര്യാപ്തമായ ശേഷി, കോവിഡ്-19 ബാധിച്ച വ്യക്തികളുമായി ദീർഘകാലമായി എക്സ്പോഷർ ചെയ്യുന്നതിനെക്കുറിച്ചുള്ള അപര്യാപ്തമായ അറിവും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അണുബാധയുണ്ടാക്കുമെന്ന ഭയവും മുൻനിരയിൽ പ്രവർത്തിക്കുന്നവരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.[1][3][4]
ലോകാരോഗ്യ സംഘടനയും സെന്റർ ഫോർ ഡിസീസ് കൺട്രോളും കോവിഡ്-19 പാൻഡെമിക് സമയത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംഗ്രഹിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്രകാരമാണ്: [5][6]