Young woman with earrings | |
---|---|
Artist | റെംബ്രാന്റ് |
Year | 1657 |
Medium | എണ്ണച്ചായം, panel |
Dimensions | 39.5 സെ.മീ (15.6 ഇഞ്ച്) × 32.5 സെ.മീ (12.8 ഇഞ്ച്) |
Location | ഹെർമിറ്റേജ് മ്യൂസിയം |
Identifiers | RKDimages ID: 40806 |
1657-ൽ റെംബ്രാന്റ് വരച്ച ചിത്രമാണ് കോർട്ടിസാൻ അറ്റ് ദി മിറർ അല്ലെങ്കിൽ യങ് വുമൺ വിത് ഈയർറിങ്സ്. 1781-ൽ ഇതും മറ്റ് 118 ചിത്രങ്ങളും പാരീസ് ആസ്ഥാനമായുള്ള സമാഹർത്താവ് സിൽവെയ്ൻ-റാഫേൽ ഡി ബൗഡൗൻ റഷ്യയിലെ കാതറിൻ രണ്ടാമന് മെൽച്ചിയർ ഗ്രിം വഴി വിറ്റു. ഈ ചിത്രം ഇപ്പോൾ ഹെർമിറ്റേജ് മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിൽ നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ.
സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്, ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം. [1]