കോൾവില്ലെ ദേശീയ വനം | |
---|---|
![]() | |
Location | Washington, United States |
Nearest city | Colville, WA |
Coordinates | 48°41′17″N 117°37′30″W / 48.688°N 117.625°W |
Area | 1,500,000 ഏക്കർ (6,100 കി.m2)[1] |
Established | March 1, 1907[2] |
Governing body | U.S. Forest Service |
Website | Colville National Forest |
കോൾവില്ലെ ദേശീയ വനം വാഷിംഗ്ടൺ സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു യു.എസ്. ദേശീയ വനമാണ്. ഇതിൻറെ പടിഞ്ഞാറ് ഒകനോഗൻ-വെനാച്ചി ദേശീയ വനവും കിഴക്ക് കനിക്‌സു ദേശീയ വനവുമാണ് അതിർത്തികൾ. ലിറ്റിൽ പെൻഡ് ഒറെയിൽ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ്, ലേക് റൂസ്‌വെൽറ്റ് നാഷണൽ റിക്രിയേഷൻ ഏരിയ എന്നിവയും ഈ ദേശീയ വനത്തിന്റെ അതിർത്തിയാണ്. 2020 ഒക്‌ടോബർ വരെയുള്ള വിവരങ്ങൾ പ്രകാരം, കോൾവില്ലെ ദേശീയ വനത്തിൽ മുമ്പ് ഒകനോഗൻ-വെനാച്ചി ദേശീയ വനത്തിന്റെ ഭാഗമായിരുന്ന ടോണസ്‌കെറ്റ് റേഞ്ചർ ജില്ല ഉൾപ്പെടുന്നു.[3][4]
കെറ്റിൽ നദിയും സെൽകിർക്ക് പർവതനിരകളും കൊളംബിയ നദിയുടെ ഉപിര ഭാഗങ്ങളും അടങ്ങുന്ന ഒരു പർവതപ്രദേശത്തെ ഈ ദേശീയ വനം ഉൾക്കൊള്ളുന്നു. 1.5 ദശലക്ഷം ഏക്കർ വിസ്തൃതിയാണ് ഈ ദേശീയ വനത്തിനുള്ളത്.