ക്യൂബയിലെ വിദ്യാഭ്യാസം അനേകം വർഷങ്ങളായി ഉയർന്ന റാങ്കിങ്ങിലാണ് നിലനിന്നുവരുന്നത്. ഹവാന സർവ്വകലാശാല 1727ലാണ് സ്ഥാപിതമായത്. അതുപോലുള്ള സുസ്ഥാപിതമായ അനേകം കോളജുകളും സർവ്വകലാശാലകളുമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ അവിടെയുണ്ട്. 1959ലെ വിപ്ലവശേഷം കാസ്ട്രോ സർക്കാർ അവിടത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേശസാൽക്കരിച്ചു. സർക്കാർ ആണ് ക്യൂബയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം നടത്തിവരുന്നത്. വിദ്യാഭ്യാസ പ്രവർത്തനത്തിൽ ശക്തമായ തത്ത്വാധിഷ്ഠിത ചിന്ത ഉൾച്ചേർന്നിട്ടുണ്ട്. ഭരണഘടനതന്നെ സ്ഥാപിക്കുന്നത്, വിദ്യാഭ്യാസ-സാംസ്കാരികവുമായ പോളിസി മാർക്സിസ്റ്റ് തത്ത്വത്തിലധിഷ്ഠിതമാകണമെന്നാണ്.[1] വിദ്യാഭ്യാസത്തിലാണ് ക്യൂബ ഏറ്റവും കൂടുതൽ .[2]
ക്യൂബ പതിനാറാം നൂറ്റാണ്ടുമുതൽ 1898ൽ സ്പാനിഷ് അമേരിക്കൻ യുദ്ധത്തിൽ ക്യൂബയെ അമേരിക്കയിൽ ചേർക്കുന്നതു വരെ സ്പെയിന്റെ കോളണിയായിരുന്നു. 1727ൽ സ്ഥാപിച്ച ഹവാന സർവ്വകലാശാല ക്യൂബയിലെ മാത്രമല്ല അമേരിക്കൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയാണ്.
1900ൽ ക്യൂബയിലെ സാക്ഷരതാനിരക്ക് 36.1%മുതൽ[3] 42% വരെ ആയിരുന്നു.[4] അന്നത്തെക്കാലത്ത് ഈ നിരക്ക് വികസ്വരരാജ്യങ്ങളിൽ ഏറ്റവും ഉയർന്നതായിരുന്നു. 1900ൽത്തന്നെ ക്യൂബയുടെ വിദ്യാഭ്യാസസംവിധാനം വളരെ ശക്തമായിരുന്നു. പക്ഷെ, രാജ്യത്തെ പകുതി കുട്ടികൾക്കു മാത്രമേ ഈ സംവിധാനത്തിൽ പഠിക്കാൻ കഴിഞ്ഞുള്ളു. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവർക്കു സ്കൂളുകളിൽ ചേരാനുള്ള അവസരം ലഭിച്ചില്ല. ഇതിന്റെ ഫലമായി, ക്യൂബയിലെ സാക്ഷരതാനിരക്ക് പട്ടണപ്രദേശത്തേക്കാൾ ഗ്രാമപ്രദേശങ്ങളിൽ ഗണ്യമായി കുറഞ്ഞു. 1959നുമുമ്പ് പതിനഞ്ചു വയസിനു മുകളിലുള്ള ക്യൂബക്കാരിൽ 22% പേർ നിരക്ഷരരും 60% പേർ ഭാഗികമായി സാക്ഷരരുമായിരുന്നു. കാരണം അനേകം ക്യൂബക്കാർക്ക് മൂന്നാം തരം അല്ലെങ്കിൽ അതിലും താഴെ ഗ്രേഡിന്റെ ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസമാണ് ലഭിച്ചത്.[5]
ക്യൂബയിലെ പൊതുവിദ്യാഭാസം സൗജന്യമായിരുന്നു. പുസ്തകത്തിനുള്ള പണമൊഴിച്ച് ബാക്കി ചെലവുകളെല്ലാം സൗജന്യമാണ്. ഹവാന സർവ്വകലാശാലയിലും ഇതുതന്നെയാണ് സ്ഥിതി. ക്യൂബൻ വിപ്ലവത്തിനുശേഷം പുതിയ സർക്കാർ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ ക്യൂബയിലെ വിദ്യാഭ്യാസം ഉടച്ചുവാർത്തു. അഞ്ച് അടിസ്ഥാനവസ്തുതകൾ ലക്ഷ്യം വച്ചാണ് ക്യൂബയുടെ വിദ്യാഭ്യാസസംവിധാനത്തെ സംവിധാനം ചെയ്തത്. പിന്നാക്ക ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്ക് ഇന്ന് വിസിറ്റിങ് അദ്ധ്യാപകർ മുഖേന പഠനം സുസാദ്ധ്യമാണ്.
ക്യൂബയിലെ സ്കൂളുകളുടെ അടിസ്ഥാനഘടന മാറ്റിയും നിന്നുപോയ സ്കൂളുകൾ പുനർനിർമ്മിച്ചും പുതിയ സർക്കാർ, വലിയതൊതിലുള്ള നിരക്ഷരതാപ്രശ്നത്തിൽ ഇടപെട്ടു. 1959 ഏപ്രിൽ ആയപ്പോഴെയ്ക്കും 817 സാക്ഷരതാകേന്ദ്രങ്ങൽ സർക്കാർ തുറന്നു.[6] കൂടുതൽ വിശാലമായി ഇക്കാര്യം വിജയിപ്പിക്കാനായി കൗമാരപ്രായക്കാരേയും സന്നദ്ധപ്രവർത്തകരേയും തങ്ങളുടെ സഹ ക്യൂബക്കാരെ പഠിപ്പിച്ച് സാക്ഷരരാക്കാനായി വിദൂരമായ ഗ്രാമീണമേഖലകളിലേയ്ക്ക് അയച്ചു. ഈ സാക്ഷരതാപ്രവർത്തനത്തിനു രണ്ട് ലക്ഷ്യമുണ്ടായിരുന്നു: ഒന്നാമത്, എല്ലാ ക്യൂബക്കാർക്കും വിദ്യാഭ്യാസം നൽകുക, അവരെ വായിക്കാൻ പഠിപ്പിക്കുക, പിന്നെ, പട്ടണത്തിലുള്ളവർക്ക് ഗ്രാമീണ ജീവിതത്തെപ്പറ്റി അനുഭവമുണ്ടാക്കുക. വളരെച്ചെറിയ സമയംകൊണ്ടുതന്നെ പുതിയ ക്യൂബൻ സർക്കാർ, അവിടത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ വലിയ മാറ്റമുണ്ടാക്കി. 2000 ആയപ്പോഴെയ്ക്കും ക്യൂബയിലെ 15-24 വരെ പ്രായമുള്ളവരുടെ സാക്ഷരത 97% ആയിമാറി. [7] സാക്ഷരത ക്യൂബയിലെ പാവപ്പെട്ടവർക്ക് രാജ്യത്തും ലോകത്തും മെച്ചപ്പെട്ട ജീവിതമുണ്ടായി. പുതിയ സർക്കാർ വിദ്യാഭ്യാസത്തെ ഏറ്റവും പ്രാധാന്യമുള്ളതായി കണ്ടു. നേതാക്കൾ വിശ്വസിച്ചത്, ക്യൂബ ശക്തമാകാനും അവിടത്തെ പൗരന്മാർ സമൂഹത്തിലെ സജീവമായ പങ്കാളികൾ ആകണമെങ്കിൽ അവർ വിദ്യാഭ്യാസമുള്ളവരാകണമെന്നാണ്.
1961ൽ സ്വകാര്യ സർവ്വകലാശാലകളും സ്കൂളുകളും അവയുടെ ഉടമസ്ഥന്മാർക്ക് യാതൊരുവിധ നഷ്ടപരിഹാരവും നൽകാതെ ദേശസാൽക്കരിച്ചു.
ക്യൂബൻ വിപ്ലവം രാജ്യത്തെ സ്ത്രീകൾക്ക് പ്രത്യേകിച്ചും വലിയ അവസരങ്ങളുണ്ടാക്കിയിട്ടുണ്ട്. "വിപ്ലവത്തിനുമുമ്പ് അനേകം സ്ത്രീകൾ മറ്റു തൊഴിൽ ലഭിക്കാനവസരമില്ലാതെ വീട്ടുജോലികളിൽ മുഴുകിക്കഴിയുകയായിരുന്നു." ഗ്രാമത്തിലെ സ്ത്രീകൾ അന്ന് കൂടുതലും കാർഷികവൃത്തിചെയ്തു ജീവിച്ചു. നഗരത്തിലെ സ്ത്രീകൾ ഗൃഹങ്ങളിൽ വീട്ടുജോലിക്കാരും ലൈംഗികത്തൊഴിലാളികളുമായിക്കഴിഞ്ഞു. അവർക്ക് മറ്റു അനസരമൊന്നുമുണ്ടായിരുന്നില്ല. 1960 ആഗസ്തിൽ ഫെഡറേഷൻ ഓഫ് ക്യൂബൻ വുമൻ സംഘടിപ്പിച്ചത്, ക്യൂബൻ കാര്യങ്ങളിൽ എല്ലാ സ്ത്രീകളേയും പങ്കെടുപ്പിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. സമൂഹത്തിൽനിന്നും വർഷങ്ങളായി ഒഴിഞ്ഞുനിന്ന ക്യൂബൻ സ്ത്രീകൾ സർക്കാരിൽ തങ്ങളുടെ പങ്ക് ഏറ്റെടുത്തുതുടങ്ങി. ക്യൂബ അഭിമുഖീകരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക പ്രശ്നങ്ങളിൽ സ്ത്രീകൾ ഇടപെടുന്നതു കാണാൻ ഫെഡറേഷൻ ഓഫ് ക്യൂബൻ വുമൻ ആഗ്രഹിച്ചു.[8] പരിപാടികളും സ്കൂളുകൾ പോലുള്ള സ്ഥാപനങ്ങളും ക്യൂബൻ സ്ത്രീകൾക്കായി സ്ഥാപിക്കപ്പെട്ടു.
സാക്ഷരതാപരിപാടികൾ ക്യൂബയുടെ സാക്ഷരത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു. അതുവഴി നഗരവും ഗ്രാമവും തമ്മിലുള്ള വിനിമയം കൂട്ടാൻ തുടക്കമിട്ടു.[9] വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ക്യൂബയിലെ ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ച് അവിടത്തെ ജനങ്ങലെ വായിക്കാൻ പഠിപ്പിക്കാനും ക്യൂബൻ രാഷ്ട്രീയത്തിന്റെ തത്സമയ നിലയെപ്പറ്റിയുള്ള അറിവു പങ്കുവയ്ക്കാനും തുടങ്ങി. ക്യൂബയിലെ ഗ്രാമങ്ങളിൽ കൃഷിമാത്രം ചെയ്തുവന്ന സ്ത്രീകൾക്ക് പഠിക്കാനും തൊഴിൽ പരിശീലനം നേടാനും ആഗ്രഹമുണ്ടെങ്കിൽ അവരെ അതിനനുവദിച്ചു. അവസരമുണ്ടാക്കി. പുതിയ സർക്കാർ വന്നപ്പോൾ ക്യൂബയിലെ നഗര പ്രദേശത്തു ലൈംഗികതൊഴിലാളികളായി ജോലിചെയ്തുവന്ന സ്ത്രീകളെ തുടർപഠനത്തിനു അവസരമുണ്ടാക്കി. തുടർന്ന് 1961ൽ ലൈംഗികത്തൊഴിൽ നിർത്തലക്കുകയും ചെയ്തു. മാനസികാരോഗ്യത്തെ ലക്ഷ്യമാക്കിയ ആരോഗ്യപരിപാലനനയം ജോലിസ്ഥലത്തെ ക്യൂബൻ സ്ത്രീകളുടെ സുരക്ഷിതത്വം സാദ്ധ്യമാക്കി.[10] ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്താനുള്ള കഴിവ് സ്ത്രീകളിൽ സൃഷ്ടിച്ചു. എല്ലാ സ്ത്രീകളും മാന്യതയുള്ളവരാണെന്ന പുതിയ സർക്കാരിന്റെ വിശ്വാസം ആണീ പ്രവർത്തനങ്ങൾക്കു കാരണമായത്. ക്യൂബൻ വിപ്ലവം അവിടത്തെ സ്ത്രീകളുടെ ജീവിതം മാറ്റിത്തീർത്തു. രാഷ്ട്രപുനർനിർമ്മാണത്തിൽ അവരുടെ പങ്ക് നിർവ്വഹിക്കാൻ അങ്ങനെ അവർ പ്രാപ്തരായി.
1988ലെ ഉനസ്കോയുടെ പഠനപ്രകാരം ക്യൂബൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ ഉയർന്ന നില കാണിക്കുന്നതായി കണ്ടെത്തി. [11][12]
ക്യൂബയുടെ സാമ്പത്തിക വികസനം യു എസിന്റെ വാണിജ്യനിരോധനത്തിലൂടെമന്ദഗതിയിലായി. ഇതുകാരണം ക്യൂബ സാമ്പത്തികമായി പിന്നിലായെങ്കിലും വിദ്യാഭ്യാസരംഗത്ത് ക്യുബ മറ്റേതൊതൊരു രാഷ്ട്രത്തെക്കാളും മികച്ച നിലവാരം പുലർത്തുന്നതായി യുനെസ്കോ തന്നെ സൂചിപ്പിക്കുന്നു.[13]
ഇത്തരം സാമ്പത്തികവിഷമതകൽക്കിടയിലും കഴിഞ്ഞ 40 വർഷമായി ക്യൂബയുടെ ഏറ്റവും ഉയർന്ന സ്ഥാനം വിദ്യാഭ്യാസത്തിനു തന്നെയാണ് അവിടത്തെ സർക്കാർ നൽകുന്നത്..[14] തങ്ങളുടെ സമ്പന്നരായ അയൽക്കാരേക്കാൾ ക്യൂബ പൊതുചിലവിന്റെ ഇരട്ടി വിദ്യാഭ്യാസത്തിനായി ആണു ചിലവഴിക്കുന്നത്. ആ രാജ്യത്തിന്റെ ജി ഡി പി യുടെ 10%വിദ്യാഭ്യാസത്തിനായി ക്യൂബ ചിലവഴിച്ചുവരുന്നുണ്ട്..[15]
ക്യൂബ വിദ്യാഭ്യാസത്തിനായി എത്രമാത്രം താത്പര്യം കാണിക്കുന്നുവെന്നതിന്റെ തെളിവാണ് അവിടത്തെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം. 12 കുട്ടികൾക്ക് 1 അദ്ധ്യാപകൻ ആണ് അവിടത്തെ അനുപാതം. ഇത് ലാറ്റിനമേരിക്കയിലെ മറ്റു രാഷ്ട്രങ്ങളുടെ അനുപാതത്തിന്റെ ശരാശരിയുടെ പകുതിയേ വരൂ. ഇതിനുപുറമേ, യുവാക്കളുടെ നിരക്ഷരതയുടെ നിരക്ക് പൂജ്യമാണ്.[16] .
.[17]
വിദേശവിദ്യാർത്ഥികൾ ഒരു ബിരുദമോ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും ഉള്ളവരും വിസയുള്ളവരും ആകണം. അവർ സ്പാനിഷിൽ നിർബന്ധിത ക്ലാസുകളിൽ പങ്കെടുക്കേണ്ടതുണ്ട്. പഠനത്തിനു തയ്യാറാവാൻ സ്പാനിഷിൽ ക്ലാസുകൾ ഉണ്ടായിരിക്കും. 2000-01ൽ ക്യൂബ 905 യു എസ് വിദ്യാർത്ഥികളെ ക്യൂബ സന്ദർശിക്കാനും അവിടെ പഠനം നടത്താനും അനുവദിച്ചു.[18] അമേരിക്കൻ ഐക്യനാടുകളിലെയും ബ്രിട്ടനിലെയും ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ രാജ്യങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങലിലെയും പാവപ്പെട്ട കുട്ടികൾക്ക് ക്യൂബ വൈദ്യശാസ്ത്രം പഠിക്കാൻ അവസരമൊരുക്കി.[19] ക്യൂബയിലെ ഹവാനയിൽ ലോകത്തെ 23 രാജ്യങ്ങളിൽനിന്നുള്ള 3432 മെഡിക്കൽ വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നുണ്ട്.[20]
എന്നിരുന്നാലും ക്യൂബ യു എസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദേശ വിദ്യാർത്ഥികൾക്ക് ആ ലാറ്റിനമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിൽ ആണവർ പഠനം നടത്തുന്നത്. രാജ്യത്തിന്റെ സബ്സിഡിയോടെ വൈദ്യപഠനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. താമസസൗകര്യമുൾപ്പെടെയുള്ള മുഴു സ്കോളർഷിപ്പും യു എസ് വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്കു നൽകുന്നുണ്ട്. ചെലവുകുറഞ്ഞ ആരോഗ്യപരിപാലനം നൽകാൻ പ്രാപ്തരാക്കിയാണ് അവരെ യു എസിലേയ്ക്കു തിരിച്ചയയ്ക്കുന്നത്.
2006ൽ വെനെസ്വേലയും ക്യൂബയും സംയുക്തമായി ബൊലീവിയായിലെ എൽ പലോമറിൽ വിദ്യാഭ്യാസ പരിപാടികൾ സ്പോൺസർ ചെയ്തു.[21] ക്യൂബയ്ക്ക് യുണൈറ്റഡ് കിങ്ഡവുമായി വിദ്യാഭ്യാസ കാര്യത്തിൽ അടുത്ത ബന്ധമുണ്ട്. [22] യൂറോപ്യൻ യൂണിയനിലെ രാഷ്ട്രങ്ങളുമായും ഇക്കാര്യത്തിൽ ബന്ധമുണ്ട്.[23] 2002ൽ വെൽഷ് അസംബ്ലി ഗവണ്മെന്റിന്റെ വിദ്യാഭ്യാസ കാര്യമന്ത്രിയായ ജൈൻ ഡേവിഡ്സൺ, വെയിൽസിലെ സ്വാൻസീ, ഗ്ലാമോർഗൻ എന്നീ സർവ്വകലാശാലകളുടെ പ്രതിനിധികളും ക്യൂബ സന്ദർശിച്ച് വിദ്യാഭ്യാസപ്രൊജക്ടുമായി ബന്ധപ്പെട്ട രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ഉറപ്പിച്ചു.[24] അമേരിക്കൻ ഐക്യനാടുകളിലെ തുലേൻ സർവ്വകലാശാലയിലെ ക്യൂബൻ കരീബിയൻ പഠന ഇൻസ്റ്റിട്യ്യൂട്ട് ക്യൂബൻ സമാന സംഘടനകളുമായി യോജിച്ച് അക്കാദമികമായ സഹകരണവും പരസ്പരം വിദ്യാർത്ഥികളെ കൈമാറലിൽനും പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയത്തിനും അന്താരാഷ്ട്രീയ വികസനത്തിനും പരസ്പരചർച്ചകൾക്കും തുടക്കമിട്ടു.