![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വളരെ താഴ്ന്നതോ ഉയർന്നതോ ആയ ഊഷ്മാവിൽ വസ്തുക്കളുടെ സ്വഭാവം വ്യത്യസ്തമാണ്. മൈനസ് 100ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 273ഡിഗ്രി സെൽഷ്യസ്(0 കെൽവിൻ) വരെയുള്ള വളരെ താഴ്ന്ന ഊഷ്മാവിൽ ദ്രവ്യത്തിന്റെ ഗുണങ്ങളെ കുറിച്ചുള്ള പഠനശാഖയെ ക്രയോജനിക്സ് എന്ന് പറയുന്നു.[1]
നോദകങ്ങൾ (ഇന്ധനവും ഒക്സികാരിയും) ജ്വലന ചേംബെറിലെത്തിക്കാനുള്ള ബൂസ്റ്റെർ പമ്പുകളും ടർബോ പമ്പുകളും അതിനു വേണ്ട കുഴലുകളും ജ്വലന ചേംബറും നോസിലും അടങ്ങിയതാണ് ഒരു റോക്കറ്റ് എൻജിൻ. നോദക ടാങ്കുകളും എൻജിനും ചേർന്നാൽ ഒരു റോക്കറ്റ് സ്റ്റേജ് ആകുന്നു. ഓരോ സ്റ്റേജും ഒരു ചെറിയ റോക്കറ്റ് ആണ്.
റോക്കറ്റിൽ ഇന്ധനവും ഒക്സികാരിയും ഉപയോഗിക്കും. പൊതുവായി ഇവയെ നോദകം എന്ന് പറയുന്നു. ഇവ പല തരത്തിലും പല ചേരുവകളിലും ഉണ്ട്. നോദകം ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും മർദ്ദവുമേറിയ വാതകങ്ങൾ റോക്കറ്റിന്റെ അടിഭാഗത്തുള്ള നോസിൽ വഴി പുറത്തേക്ക് പോകുമ്പോഴുണ്ടാകുന്ന തള്ളലിലാണ് റോക്കറ്റ് മുകളിലേക് കുതിക്കുന്നത്. ഇ തള്ളലിനെ ത്രസ്റ്റ് എന്ന് പറയുന്നു. നല്ല ത്രസ്റ്റ് നൽകുന്ന നോദകങ്ങളാണ് റോക്കറ്റിൽ ഉപയോഗിക്കേണ്ടത്. ഖര ഇന്ധനങ്ങൾ നല്ല ത്രസ്റ്റ് തരുമെങ്കിലും ഒരിക്കൽ ജ്വലിച്ചു കഴിഞ്ഞാൽ അവയെ കേടുത്താനോ നിയന്തിക്കാനോ കഴിയില്ല. ഇന്ത്യൻ നിർമ്മിത റോക്കറ്റുകളായ പി.എസ്.എൽ.വിയിലും ജി.എസ്.എൽ.വിയിലും ഉപയോഗിച്ച ഖര ഇന്ധനമാണ് എച്ച്.ടി.പി.ബി. ദ്രവ ഇന്ധനങ്ങളുടെ ജ്വലനം നിയന്ത്രിക്കാൻ എളുപ്പമാണ്. അവയെ കെടുത്തുകയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യാം. ദ്രാവക നോദകങ്ങൾ പല ചേരുവകളിലും ഉണ്ട്. മണ്ണെണ്ണയും ദ്രവ ഓക്സിജനും ഒരു ചേരുവയാണ്. സോവിയറ്റ്/റഷ്യൻ റോക്കറ്റുകളിൽ ഇവ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
ഏത് നോദകമാണ് കൂടുതൽ നല്ലത് എന്നത് അവയുടെ ക്ഷമതയെ അടിസ്ഥാനമാക്കി തീരുമാനിക്കുന്നു. നോദകങ്ങളുടെ ക്ഷമത അവയുടെ വിശിഷ്ട ആവേഗത്തെ അടിസ്ഥാനമാക്കിയാണ്. വിശിഷ്ട ആവേഗം കൂടുതലുള്ള നോദകമാണ് നല്ലത്. ക്രയോജനിക്സ് ഇവിടെയാണ് ഉപയോഗപ്പെടുത്തുന്നത്. ക്രയോജനിക് നോദകങ്ങളായ ദ്രവ ഹൈഡ്രജൻ, ദ്രവ ഓക്സിജൻ എന്നിവയുടെ ചേരുവയുടെ വിശിഷ്ട ആവേഗം 455ആണ്. മണ്ണെണ്ണ ദ്രവ ഓക്സിജൻ എന്നിവയുടെ വിശിഷ്ട ആവേഗം 358ഉം ഹൈഡ്രസീൻ നൈട്രജെൻ ടെട്രോക്സൈഡ് എന്നിവയുടെത് 344ഉം മാത്രമാണു. അതായത് ഏറ്റവും ക്ഷമത കൂടിയ നോദകം ക്രയോജനിക് നോദകമായ ദ്രവ ഹൈഡ്രജൻ + ദ്രവ ഓക്സിജൻ ആണ്. കൂടാതെ ഈ ക്രയോജനിക് നോദകങ്ങൾ നല്ല ത്രസ്റ്റും പ്രദാനം ചെയ്യുന്നു. ഇവയാണ് ക്രയോജനിക് നോദകങ്ങളുടെ പ്രാധാന്യം. എന്നാൽ ഹൈഡ്രജനും ഓക്സിജനും വാതകങ്ങളാണ്, അതിനാൽ അവയുടെ വ്യാപ്തവും കൂടുതലാണ്. വ്യാപ്തം കുറയ്ക്കാനായി ഇവയെ ദ്രാവകമാക്കേണ്ടതുണ്ട്. അതിനായി ഇവയെ ഇവയുടെ ക്രാന്തിക താപനിലയുടെ താഴേക് തണുപ്പിക്കുന്നു. ഓക്സിജൻ -182.82 ഡിഗ്രി സെൽഷ്യസിലും ഹൈഡ്രജൻ -252.87 ഡിഗ്രി സെൽഷ്യസിലും ദ്രാവകമായി നില നിൽക്കുന്നു. ഇത്തരത്തിൽ തണുപ്പിച്ച ദ്രവ ഓക്സിജനും ദ്രവ ഹൈഡ്രജനും യാദാക്രമം ഒക്സീകാരിയും ഇന്ധനമായും ഉപയോഗിക്കുന്ന റോക്കറ്റ് എൻജിൻ ആണ് ക്രയോജനിക് എൻജിൻ.ഇന്ത്യയും ക്രയോജനിക്സാങ്കേതിക വിദ്യ കൈവരിച്ച രാജ്യമായി ജി സാറ്റ് ൧൪ ഭ്രാമാനപതത്തിൽ എത്തിച്ചു കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത് [2]