ക്ലാരിസ് ഇവോൺ ഫെൽപ്സ് ഒരു അമേരിക്കൻ ആണവ-രസതന്ത്രജ്ഞയാണ്. 2010-ൽ 117-ആമത്തെ മൂലകമായ ടെന്നസൈൻ കണ്ടുപിടിച്ച ഗവേഷണസംഘത്തിൽ പ്രോജക്റ്റ് മാനേജറായ ഫെൽപ്സ് ഒരു രാസമൂലകം കണ്ടുപിടിച്ച ആദ്യ ആഫ്രിക്കൻ അമേരിക്കൻ സ്ത്രീയായി.[1]
ടെന്നസീ സംസ്ഥാന സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയശേഷം[2] ഫെൽപ്സ് അമേരിക്കൻ നാവികസേനയുടെ ആണവോർജ്ജ പദ്ധതിയിൽ ചേർന്നു.[3] നാലര വർഷം യൂ. എസ്. എസ്. റൊണാൾഡ് റീഗൻ എന്ന വിമാനവാഹിനിയിൽ ജോലിചെയ്യുകയും അണുകേന്ദ്രഭൗതികവുംആണവനിലയങ്ങളുടെ നിർമ്മാണവും താപഗതികവും പഠിക്കുകയും ചെയ്തു.[2]
2009-ൽ ഫെൽപ്സ് ഓക്ക് റിഡ്ജ് ദേശീയ പരീക്ഷണശാലയിൽ ചേർന്നു. നിക്കൽ-63, സെലീനിയം-75 എന്നീ മൂലകങ്ങളുടെ നിർമ്മാണം നടത്തുന്ന സംഘത്തിന്റെ പ്രോജക്റ്റ് മാനേജറായിരുന്നു അവർ.[2][4] മൂന്നു മാസം കൊണ്ട് അവരുടെ സംഘം 22 മില്ലീഗ്രാം ബെർകിലിയം-249 ശുദ്ധീകരിക്കുകയും ഇത് റഷ്യയിലെ ഡുബ്നയിൽ സ്ഥിതിചെയുന്ന ആണവ ഗവേഷണ സ്ഥാപനത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.[2][5][6] ഇതിൽ കാൽഷ്യം-48 ചേർത്താണ് ആദ്യമായി ടെന്നസൈൻ സൃഷ്ടിച്ചത്. ഇതിനുപുറമേ ഇവർ പല കൃതൃമമൂലകങ്ങളിലും ഗവേഷണം നടത്തുന്നു.[7]
2019-ൽ ഫെൽപ്സിനെക്കുറിച്ചുള്ള ഇംഗ്ലിഷ് വിക്കീപ്പേഡിയയിലെ ലേഖനം രണ്ടുതവണ നീക്കം ചെയ്യപ്പെട്ടത് വിവാദമായി.[5][8][9]
↑REDC final approval. ORNL Creative Media. March 13, 2018. Event occurs at 2:55. Retrieved 2019-04-03.
↑DePaoli, David W.; Benker, Dennis; Delmau, Laetitia Helene; Sherman, Steven R.; Collins, Emory D.; Wham, Robert M. (October 6, 2017). Status Summary of Chemical Processing Development in Plutonium-238 Supply Program (Report). Oak Ridge National Laboratory. p. xi. OSTI1430620.