ജാവ പ്രോഗ്രാമിങ് ഭാഷയിൽ എഴുതിയ പ്രോഗ്രാമുകൾ ജാവാ കംപൈലർ ഉപയോഗിച്ചു കംപൈൽ ചെയ്യുമ്പോൾ ക്ലാസ് ഫയലുകൾ ലഭിക്കുന്നു. ഈ ഫയലുകൾ ജാവാ വിർച്ച്വൽ മെഷീന് മനസ്സിലാകുന്ന ബൈറ്റ് കോഡ് രൂപത്തിലുള്ള ഫയലുകളാണ്. ഇത്തരം ഫയലുകൾക്ക് .ക്ലാസ്സ് (.class) ഫയൽ എക്സ്റ്റെൻഷനാണ് ഉള്ളത്.
കംപൈൽ ചെയ്യുന്ന ജാവാ പ്രോഗ്രാമിൽ ഒന്നിൽ കൂടുതൽ ക്ലാസ്സുകൾ ഉണ്ടെങ്കിൽ ഓരോ ജാവാ ക്ലാസുകൾക്കും കംപൈൽ ചെയ്തുകഴിയുമ്പോൾ വെവ്വേറെ .ക്ലാസ്സ് ഫയലുകൾ ഉണ്ടാവും. ഈ ക്ലാസ്സ് ഫയലുകൾ ജാവാ വിർച്ച്വൽ മെഷീനിൽ പ്രവർത്തിക്കുന്നവയാണ്. മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും, ഹാർഡ് വെയറുകൾക്കും വേണ്ടിയുള്ള ജാവാ വെർച്ച്വൽ മെഷീനുകൾ നിലവിലുണ്ട്, അതിനാൽ ഏതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും, ഹാർഡ്‌വെയറും ഉപയോഗിച്ച് സൃഷ്ടിച്ച ക്ലാസ്സ് ഫയലുകൾ മറ്റേതൊരു വെർച്ച്വൽ മെഷീനിലും പ്രവർത്തിക്കും, ഓപ്പറേറ്റിങ് സിസ്റ്റവും ഹാർഡ്‌വെയറും ഏതാണെങ്കിലും. ഇത് മൂലമാണ് ജാവയ്ക്ക് പ്ലാറ്റ്ഫോം സാതന്ത്ര്യം അല്ലെങ്കിൽ പ്ലാറ്റ്ഫോം നിരപേക്ഷത എന്ന ഗുണം ലഭിച്ചത്.
ഒരു ജാവാ ക്ലാസ് ഫയലിന്റെ ഘടന നോക്കുകയാണെങ്കിൽ അതിൽ താഴെപ്പറയുന്ന പത്ത് അടിസ്ഥാന വിഭാഗങ്ങൾ കാണാൻ കഴിയും. [1]