Kshitimohan Sen | |
---|---|
![]() Kshitimohan Sen with Rabindranath Tagore | |
ജനനം | |
മരണം | 12 മാർച്ച് 1960 | (പ്രായം 79)
ദേശീയത | Indian |
തൊഴിൽ(s) | Professor, writer |
ഇന്ത്യക്കാരനായ ഒരു എഴുത്തുകാരനും പണ്ഡിതനുമായിരുന്നു ക്ഷിതിമോഹൻ സെൻ (2 ഡിസംബർ 1880 - 12 മാർച്ച് 1960). ബനാറസിലെ ക്വീൻസ് കോളേജിൽ നിന്ന് സംസ്കൃതം എം എ ബിരുദം നേടിയ അദ്ദേഹം സംസ്കൃതം പ്രൊഫസറായി ജോലി ചെയ്തു.
ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശിൽ) സോനാരംഗിൽ നിന്നുള്ള ഒരു വൈദ്യ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചമ്പ സംസ്ഥാനത്തിലെ വിദ്യാഭ്യാസ വകുപ്പിലാണ് അദ്ദേഹം തന്റെ പ്രവർത്തന ജീവിതം ആരംഭിച്ചത്. 1908-ൽ രവീന്ദ്രനാഥ ടാഗോറിന്റെ ആഹ്വാനപ്രകാരം അദ്ദേഹം ബ്രഹ്മചാര്യാശ്രമത്തിൽ ചേർന്നു. പിന്നീട് വിദ്യാഭവനിലെ അദ്ധ്യക്ഷൻറെ ചുമതലയും നിർവഹിച്ചു. വിശ്വഭാരതിയുടെ ആദ്യ ദേശികോത്തം (1952) ആയിരുന്നു. വിശ്വഭാരതി സർവ്വകലാശാലയിലെ ആക്ടിംഗ് ഉപാചാര്യനായിരുന്നു (1953-1954). [1] [2] അമർത്യ സെന്നിന്റെ അമ്മയുടെ അച്ഛനാണ് അദ്ദേഹം. [3]