കർത്താവ് | അലി ഇബ്ൻ അബ്ദുൽമാലിക് അൽ ഹിന്ദി |
---|---|
യഥാർത്ഥ പേര് | كنز العمال في سنن الأقوال والأفعال |
സാഹിത്യവിഭാഗം | ഹദീഥ് സമാഹാരം |
ഇസ്ലാമിക പണ്ഡിതനായ അലി ഇബ്ൻ അബ്ദിൽ-മാലിക് അൽ-ഹിന്ദി ( 1472 CE - 1567 CE) ശേഖരിച്ച ഹദീസ് ശേഖരമാണ് കൻസുൽ ഉമ്മാൽ ഫീ സുനനുൽ അഖ്‌വാൽ വൽ അഫ്ആൽ (അറബി: كنز العمال في سنن الأقوال والأفعال). കൻസുൽ ഉമ്മാൽ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. സൽപ്രവർത്തനങ്ങളുടെ നിധി എന്നാണ് വാക്കർത്ഥം.
ജലാലുദ്ദീൻ അൽ-സുയൂത്തിയുടെ കൃതിയായ ജാമിഅ് അൽ കബീറിന്റെ ഒരു ക്രമീകരണമാണ് കൻസുൽ ഉമ്മാൽ[1]. ഇതിൽ ഏകദേശം 46,000 ഹദീസുകൾ അടങ്ങിയിരിക്കുന്നു.[2]
ഹദീഥുകളുടെ വിശ്വാസ്യത അനുസരിച്ചുള്ള ക്രമീകരണമാണ് കൻസുൽ ഉമ്മാലിൽ സ്വീകരിച്ചിരിക്കുന്നത്[1]. നിവേദകശൃംഖല പൂർണ്ണമായും ഉദ്ധരിക്കപ്പെടാത്ത രീതിയിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൗദൂഅ് ആയ ഹദീഥുകളും ഇതിലുള്ളതായി കാണാം[2][3].
ജാമിഅ നിസാമിയ്യയിലെ പണ്ഡിതർ എഡിറ്റ് ചെയ്ത പതിപ്പ് ഡെക്കാനിലെ ദാഇറ അൽ മആരിഫ് ആണ് ആദ്യമായി കൻസുൽ ഉമ്മാൽ പ്രസിദ്ധീകരിക്കുന്നത്. ലെബനാനിലെ ദാറുൽ കുത്ബ് അൽ ഇൽമിയ്യ 1998-ൽ പ്രസിദ്ധീകരിച്ച പതിപ്പ് എഡിറ്റ് ചെയ്തത് മഹ്‌മൂദ് ഉമർ അൽ ദുമൈതിയാണ്.