കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
കർണാടിക് സംഗീത പദങ്ങൾ ഈ പേജിൽ ഹ്രസ്വമായി വിവരിച്ചിരിക്കുന്നു. ചെറിയ പദങ്ങൾ ഇവിടെ വിശദീകരിച്ചിരിക്കുന്നു.കർണാടിക് സംഗീതത്തിൽ ഉപയോഗിക്കുന്ന മിക്ക കീർത്തനങ്ങളും/ കൃതികളും തെലുങ്ക് ഭാഷയുടെ അടിസ്ഥാനത്തിലാണ്.
നാദം സംഗീതത്തെ അല്ലെങ്കിൽ സംഗീത ശബ്ദത്തെ സൂചിപ്പിക്കുന്നു.[1] ഒരു സംഗീത ഉപകരണത്തിന്റെ ശബ്‌ദത്തിനെയും ഇത് സൂചിപ്പിക്കുന്നു[1]
അനാഹത നാദം സ്വാഭാവികമായി സംഭവിക്കുന്ന ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.(literally not struck).[1]
സൃഷ്ടിക്കപ്പെട്ട ശബ്ദങ്ങളെ സൂചിപ്പിക്കുന്നതോ അല്ലെങ്കിൽ മനുഷ്യ പ്രയത്നത്താൽ സൃഷ്ടിക്കപ്പെട്ട ശബ്ദങ്ങളൊ ആണ് ആഹത നാദം എന്നു പറയുന്നത്.[1](literally struck)