ഖത്തറിലെ വിദ്യാഭാസം നിയന്ത്രിക്കുന്നത് സുപ്രീം എജ്യൂക്കെഷൻ കൌൺസിലും അവിടത്തെ വിദ്യാഭ്യാസ മന്ത്രാലയവുമാണ്. സ്വതന്ത്രമായ വിദ്യാഭ്യാസത്തിനെ നിയന്ത്രിക്കുന്നത് സുപ്രീം എജ്യൂക്കെഷൻ കൌൺസിലും സ്വകാര്യവിദ്യാഭ്യാസത്തെ തുണയ്ക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയവുമാണ്. 1956ൽ ആണ് ഔപചാരികവിദ്യാഭ്യാസപരിപാടി തുടങ്ങിയത്. പ്രാഥമിക വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമാണ്.
ഖത്തറിലെ വിദ്യാഭ്യാസസംവിധാനം വൈവിധ്യമുള്ളതാണ്. വിവിധ സ്കൂളുകൾ വൈവിദ്ധ്യമുള്ള പാഠ്യപ്ദ്ധതികൾ അനുവർത്തിക്കുന്നു[1] ഖത്തറിൽ 338 അന്താരാഷ്ട്ര സ്കൂളുകൾ തന്നെയുണ്ട്. ഖത്തറിലെ എജ്യൂക്കേഷൻ സിറ്റിയിലും തലസ്ഥാനമായ ദോഹയുടെ സബർബനുകളിലും ലോകത്തെ പ്രധാന സർവ്വകലാശാലകളുടെ ശാഖാ കാമ്പസുകൾ പ്രവർത്തിച്ചുവരുന്നുണ്ട്.[2]
2001ൽ ഖത്തർ റാൻഡ് കോർപ്പറേഷൻ എന്ന ആഗോളഗവേഷണ വികസന ഏജൻസിയെ തങ്ങളുടെ വിദ്യാഭ്യാസസംവിധാനം പരിഷ്കരിക്കാനായി പഠിക്കാൻ നിയോഗിച്ചു .[3] അവരുടെ പഠനകാലത്ത് 100,000 കുട്ടികൾ അവിടത്തെ പൊതുവിദ്യാലയത്തിൽ പ്ഠിച്ചുവന്നിരുന്നു . പാഠ്യപദ്ധതി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചേർന്ന റിപ്പോർട്ട് അവർ ഖത്തറി സർക്കാരിനു സമർപ്പിച്ചു.
റാൻഡ് പഠനം അംഗീകരിച്ച സർക്കാർ Education for a New Era (EFNE) ന്ന പേരിൽ ഒരു പദ്ധതി തുടങ്ങി. അവർ അംഗീകരിച്ച ഈ പദ്ധതിപ്രകാരം പ്രീസ്കൂൾ വിദ്യാഭ്യാസം പാശ്ചാത്യ ശൈലിയിലാക്കാൻ ശുപാർശ ചെയ്തു. പ്രീ സ്കൂളിൽ കൂടുതൽ കുട്ടികൾ ചെരുന്നതിനുള്ള പദ്ധതികളും വിഭാവന ചെയ്തു.[4] 2005ൽ എല്ലാ ഗ്രേഡുകളിലും അറബിക്, ഗണിതം, ശാസ്ത്രം എന്നിവയിൽ ഗുണനിലവാരം മെച്ചപ്പെടുത്തി. അധികം താമസിയാതെ അനേകം സ്വതന്ത്രസ്കൂളുകൾ പുതിയതായിൻ തുടങ്ങി. .
A2008ൽ നടന്ന മൂല്യനിർണ്ണയം കാണിച്ചത് ഒരു ചെറിയ ശതമാനം കുട്ടികൾക്കുമാത്രമേ പുതിയ പാഠ്യ പദ്ധതിയുടെ ഗുണനിലവാരം ആർജ്ജിക്കാൻ കഴിഞ്ഞുള്ളു എന്നാണ്. 10% കുട്ടികൾക്കുമാത്രമേ ഇംഗ്ലിഷിൽ ഗുണനിലവാരം ആർജ്ജിക്കാനായുള്ളു, അതുപോലെ 5% അറബിക്കിലും 1% ൽത്താഴെ മാത്രമേ ഗണിതത്തിലും ശാസ്ത്രത്തിലും മികച്ചതാകാനായുള്ളു.[5] 2015ൽ നടത്തിയ ഒരു പഠനത്തിൽ ഖത്തർ വിദ്യാഭ്യാസ ഇൻഡക്സിൽ പത്താം സ്ഥാനത്തിലാണ്.[6]
ഖത്തർ നാഷണൽ വിഷൻ 2030 അനുസരിച്ച് ഉള്ള ലക്ഷ്യങ്ങൾ കണക്കാക്കി ആ രാജ്യം വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുന്നു.[7]
ഇരുപതാം നൂറ്റാണ്ടിനുമുമ്പ്, ഖത്തറിലെ സമൂഹം ഔപചാരികവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയിരുന്നില്ല. പരമ്പരാഗതമായ ബെദ്ദൗവിൻ സംസ്കാരത്തിൽ ഇതു സാധാരണയായിരുന്നു[8] പകരം, നാഗരിക സമൂഹത്തിൽ ഖുറാനിക് വിദ്യാഭ്യാസത്തിനു വലിയ മൂല്യം കൽപ്പിച്ചു. എന്നാൽ ഗ്രാമീണ ജനസമുഹങ്ങളിൽ ഇതു വ്യാപിച്ചില്ല നഗർപ്രദേശങ്ങളിലെ കുട്ടികൾ ഖുർ ആൻ എങ്ങനെ ഒർത്തുചൊല്ലാമെന്നും മനസ്സിലാക്കാനും വായിക്കാനും പഠിപ്പിക്കപ്പെട്ടു . ഈ തരം വിദ്യാഭ്യാസം പത്തു വയസ്സാകുമ്പോൾ തീരും. പതിനെട്ടാം നൂറ്റാണ്ടോടെ സുബറാ എന്ന പട്ടണം ഇസ്ലാമിക് വിദ്യാഭ്യാസ കേന്ദ്രമായിത്തീർന്നു.[9]
Iഇസ്ലാമിക് സ്കൂളുകൾ മൂന്നു വിഭാഗമായി തരം തിരിക്കപ്പെട്ടു. മോസ്ഖുകൽ, കുത്തബുകൾ, മദ്രസാകൾ എന്നിവയാണവ. 1878 മുതൽ 1913 വരെയുള്ള കാലത്ത് ഏതാണ്ട്, 20 കുത്തബുകളും 30 മദ്രസകളും 400 മോസ്കുകളും ഖത്തറിലെ അൽ-ഹസ പ്രദേശത്ത് ഉണ്ടായിരുന്നതായി ഇസ്ലാമിക് പണ്ഡിതൻ ആയിരുന്ന മഹ്മുദ് ഷുക്രി അൽ-അലുസി സ്ഥിരീകരിച്ചിട്ടുണ്ട്.
മദ്രസാകൾ പ്രാർഥനയ്ക്കുള്ള സ്ഥലമെന്നതിനുപരി മുസ്ലിങ്ങൾക്കുള്ള മതപരമായ ഉപദേശങ്ങൾക്കും വഴികാട്ടലിനും നിലകൊണ്ടു.[10]
കുത്തബുകൾ മുത്ത അല്ലെങ്കിൽ മുത്തവ എന്നും അറിയപ്പെട്ടു. ഇവ രണ്ടു തരമുണ്ട് ആദ്യവിഭാഗം കുത്തബുകൾ ഖുർ ആനും അടിസ്ഥാനപരമായ മതതത്വങ്ങളും പഠിപ്പിക്കുന്ന ഇടങ്ങളായിരുന്നു. ഇവ നഗര ഗ്രാമ പ്രദേശങ്ങളിൽ ഒരു പോലെ സ്ഥാപിതമായിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പഠനസൗകര്യമുണ്ടായിരുന്നു.[11] മറ്റൊരു വിഭാഗം കുത്തബുകളിൽ ഖുർ ആനു പുറമേ, വായിക്കാനും എഴുതാനും ഗണിതവും പഠിപ്പിച്ചു. പക്ഷെ, അവ ദോഹ പോലുള്ള നഗര പ്രദേശങ്ങളിൽ ആയിരുന്നു സ്ഥാപിച്ചിരുന്നത്. അവിടെ സമ്പന്നരായ കുട്ടികൾക്കുമാത്രമേ ഇത്തരം ക്ലാസുകളിൽ പഠിക്കാൻ കഴിഞ്ഞിരുന്നുള്ളു.[12] കുത്തുബുകൾക്ക് അനേകം പരിമിതികൾ ഉണ്ടായിരുന്നു.[13]
മദ്രസകളിൽ ഇസ്ലാമിക ശാസ്ത്രവും അറബിക് സാഹിത്യവും പഠിപ്പിച്ചു.[14] ഇവിടെ ബിരുദം ലഭിക്കാൻ സുനിശ്ചിതമായ സമയക്രമം ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ ഏറ്റവും പ്രശസ്തമായ മദ്രസ Al-Madrasa al-Sheikh Muhammad Abdulaziz Al-Ma'na ആയിരുന്നു. ബെഹ്രൈനി ഷെയ്ഖ് 1918ൽ ആണിതു തുടങ്ങിയത്. അതിന്റെ സ്റ്റാഫിൽ അനെകം ഉയർന്ന കഴിവുള്ളവരും സമർത്ഥന്മാരും ഉണ്ടായിരുന്നു. പാഠ്യപദ്ധതിയിൽ അറബിക്ക് സാഹിത്യവും അറബിക്ക് ഭാഷയും പഠിപ്പിച്ചു. ഈ മദ്രസയിൽ രാജ്യത്തിന്റെ പ്രശസ്തരും ഉയർന്ന ഉദ്യോഗസ്ഥരും കവികളും പിറന്നു.[15] 1938ൽ ഇത് അടച്ചുപൂട്ടപ്പെട്ടു.[16]
{{cite journal}}
: Cite journal requires |journal=
(help)CS1 maint: multiple names: authors list (link)