Adibah Amin | |
---|---|
![]() Photo portrait of Adibah | |
ജനനം | Khalidah Adibah bt Amin ഫെബ്രുവരി 19, 1936 |
ദേശീയത | Malaysia |
മറ്റ് പേരുകൾ | Sri Delima |
തൊഴിൽ(കൾ) |
|
മാതാപിതാക്കൾ | Zainon Munshi Sulaiman (mother) |
ഒരു മലേഷ്യൻ എഴുത്തുകാരിയും കോളമിസ്റ്റും അധ്യാപികയും നടിയുമായിരുന്നു ഖാലിദ ആദിബ അമിൻ. [1][2]
ബ്രിട്ടീഷ് മലേഷ്യയിലെ ജൊഹോർ ബഹ്‌റുവിൽ 1936 ഫെബ്രുവരി 19ന് ജനിച്ചു. വനിതാ മാഗസിനായിരുന്ന ബുലൻ മെലായു എന്ന മാസികയുടെ പ്രസാധകനായിരുന്ന ഇബു സൈൻ ആയിരുന്നു പിതാവ്. 1953ൽ മലേഷ്യൻ സർവ്വകലാശാലയിൽ പഠനം പൂർത്തിയാക്കി. 1958 മുതൽ അധ്യാപികയായി ജോലി ആരംഭിച്ചു. 1970ൽ ക്വാലാലാംപൂരിലെ സെകോല മെനെൻഗ സ്രി പുതേരിയിൽ പ്രധാനാധ്യാപികയായി.[1] 1970 മുതൽ 1980 വരെ ന്യൂ സ്‌ട്രൈറ്റ്‌സ് ടൈംസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ കോളമിസ്റ്റ് ആയി. സ്രി ദെലിമ എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. ഇതിലെ കോളങ്ങൾ പിന്നീട് 2009ൽ പുസ്തകമായി പുറത്തിറക്കി.[3] മലായി ഭാഷയിൽ നിരവധി നോവലുകൾ രചിച്ചു. ബങ്ക്‌സവന് ടുലെൻ , സെരോജ മസീഹ് ഡി കോലം (1968), ടെമ്പറ്റ് ജതുഹ് ലഗി ദികെനങ്ക് (1983) എന്നിവയാണ് ഖാലിദ അദീബ ബിൻത് അമിൻ എഴുതിയ പ്രധാന നോവലുകൾ. 200 റേഡിയോ നാടകങ്ങൾ,ചെറുകഥകൾ എന്നിവയും രചിച്ചു.[3] 2006ൽ ദിസ് എൻഡ് ഓഫ് ദി റെയിൻബോ എന്ന ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകൃതമായി.[4] അദിക് മൻജ (1980), ഹതി ബുകൻ ക്രിസ്റ്റൽ (1989), മാറ്റ് സോം (1990) എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രമുഖ മലേഷ്യൻ പത്രപ്രവർത്തക കൂടിയായിരുന്ന ഇവർ 1979ൽ മലേഷ്യൻ ജേണലിസ്റ്റ് ഓഫ് ഇയർ പുരസ്‌കാരം നേടിയിട്ടുണ്ട്. 1980ൽ സഹനടിക്കുള്ള പ്രഥമ മലേഷ്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് നേടി. 1983ൽ സൗത്ത് ഈസ്റ്റ് ഏഷ്യ പുരസ്‌ക്കാരവും സാഹിത്യ പ്രചാരണത്തിനായുള്ള 1990ലെ ഇസ്സോ ഗപേന പ്രമോഷൻ അവാർഡും കരസ്ഥമാക്കി. സെറോജ മസീഹ് ദി കോലം ജപ്പാൻ ഭാഷയിലേക്ക് പരിഭാഷ ചെയ്തു. സുരോജ്യ നോ ഹന വ മദാ ഇകെ നി എന്ന പേരിൽ 1986ൽ ജപ്പാനിൽ പുറത്തിറങ്ങി. ശഹ്നോൻ അഹമ്മദ് എന്ന പുസ്തകവും വിവർത്തനം ചെയ്തു.
200 റേഡിയോ നാടകങ്ങൾ,നിരവധി ചെറുകഥകൾ എന്നിവയും രചിച്ചു.[3] 2006ൽ ദിസ് എൻഡ് ഓഫ് ദി റെയിൻബോ എന്ന ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകൃതമായി.[4]
2006ൽ ഫിനിക്‌സ് പ്രസ്സാണ് നോവൽ പുറത്തിറക്കിയത്. നോവലിന്റെ തുടക്കത്തിൽ തന്നെ ഒരു ബാലനെ മറ്റു ചില കുട്ടികൾ റാഗിങ് ചെയ്യുന്നതാണ്. ഒരു ഇന്തോനേഷ്യൻ എഴുത്തുകാരിയായ ബുയ ഹംകയുടെ യഥാർത്ഥ ജീവിതം അവരുടെ സ്‌നേഹ ഉപദേശത്തോടെ എഴുതിയതാണ് ഈ നോവൽ. 1950ൽ സിംഗപ്പൂരിലെ മലായി സർവ്വകലാശാലയിൽ പഠിച്ചിരുന്ന ഒരു കൂട്ടം വിദ്യാർഥികളെ കുറിച്ചാണ് ഈ നോവലിലെ കഥ. നോവലിലെ മുഖ്യ കഥാപാത്രമായ അയു എന്ന സൗമ്യയായ മലായി പെൺകുട്ടി ഒരു എഴുത്തുകാരിയാവാനായി വൈദ്യശാസ്ത്ര പഠനം ഉപേക്ഷിക്കുന്നു. 1950ലെ മലായൻ കാലത്തെ പൊതുവായ അവസ്ഥകൾ വിവരിക്കുകയാണ് നോവലിൽ. നോവലിലെ പ്രധാന കഥാ തീം ഗോത്ര ബന്ധങ്ങളും അവയുടെ വ്യത്യസ്ത സാഹചര്യങ്ങളുമാണ്.ഗോത്രങ്ങൾ തമ്മിൽ വളരുന്ന സംഘർഷങ്ങൾ അവളിൽ ഉണ്ടാക്കുന്ന ഉത്കണ്ഠകളാണ് കഥയിൽ. ഇത് അവളുടെ വിവിധങ്ങളായ സാഹചര്യങ്ങളെ വിശദമായി പര്യവേഷണം നടത്തുന്നു. അവളുടെ സ്വഭാവം മുതൽ അവളുടെ കുട്ടിക്കാലത്തെ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ, അവളുടെ അച്ഛനെ നഷ്ടമാത്, ജപ്പാൻ മലായയെ ആക്രമിച്ചപ്പോൾ അവളുടെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടത്. അവളുടെ അമ്മ സ്വാതന്ത്ര്യതതിനായി പോരാടിയത്. ബ്രിട്ടീഷുകാരോടുള്ള അവളുടെ പക എല്ലാം നോവലിൽ വിവരിക്കുന്നുണ്ട്.