Khao Phanom Bencha National Park | |
---|---|
อุทยานแห่งชาติเขาพนมเบญจา | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Krabi Province, Thailand |
Nearest city | Krabi |
Coordinates | 8°14′31″N 98°54′55″E / 8.24194°N 98.91528°E |
Area | 50 കി.m2 (540,000,000 sq ft) |
Governing body | Department of National Parks, Wildlife and Plant Conservation |
തായ്ലൻഡിലെ ക്രാബി പ്രവിശ്യയിലെ ഒരു ദേശീയ ഉദ്യാനമാണ് ഖാവോ ഫനം ബെഞ്ച ദേശീയോദ്യാനം ( തായ് : อุทยานแห่งชาติ เขาพนม เบีจา ). വിർജിൻ മഴക്കാടുകളും അപൂർവ്വ ജീവജാലങ്ങളെ സംരക്ഷിക്കുന്നതു കൊണ്ടും ഖാവോ ഫനം ബെഞ്ച പർവ്വതം എന്ന പേരിലാണ് ഈ പാർക്ക് അറിയപ്പെടുന്നത്.
തേക്ക് , ടാകിയാൻ , ഡിപ്റ്റെറോകാർപസ് അലാറ്റസ് , ലാഗർസ്ട്രൊമിയ , മഗ്നോലിയ ചംബക , പാർക്കിയ സ്പേഷ്യോസ എന്നിവയാണ് പാർക്കിലെ വനങ്ങളിൽ ഉൾപ്പെടുന്നത്. നിമ്നോന്നതഭാഗങ്ങളിൽ കലാമസ് പാമും മുളയും കാണപ്പെടുന്നു.[1]
ക്ലൗഡെഡ് പുള്ളിപ്പുലി , സുമാത്രൻ സെരോവ് , ടേപിർ , കറുത്ത കരടി , മൗസ് ഡീർ എന്നിവയെല്ലാം മൃഗങ്ങളിൽ ഉൾപ്പെടുന്നു. ലംഗൂർ , ലാർ ഗിബ്ബൺ , സ്റ്റംപ് വാൽഡ് മകാക് തുടങ്ങി ഇനങ്ങളിലുള്ള നിരവധി കുരങ്ങുകൾ ഈ പാർക്കിൽ കാണപ്പെടുന്നു.[1]
പ്രധാനപ്പെട്ട ഒരു പക്ഷി നിരീക്ഷണ പ്രദേശമായ ഖാവോ ഫനം ബെഞ്ച 200 ലധികം പക്ഷിയിനങ്ങൾ ഉൾക്കൊള്ളുന്നു. വൈറ്റ് ക്രൗൺഡ്, ഹെൽമെറ്റ്ഡ് ഹോൺബിൽ , വൈറ്റ്-റംപെഡ് ഷാമ , ആർഗസ് ഫീസന്റ് എന്നിവയും ഇവിടെയുണ്ട്. വംശനാശം നേരിടുന്നതും അപൂർവ്വ പക്ഷികളിലൊന്നായ ഗർണീസ് പിറ്റ ഇവിടെ സംരക്ഷിക്കപ്പെടുന്നു.[2][1]
ഖാവോ ഫനം ബെഞ്ച ക്രാബി പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെ ക്രാബി , ഖാവോ ഫനം , എഒ ല്യൂക് ജില്ലകളിലായി സ്ഥിതിചെയ്യുന്നു.[3]ഈ പാർക്ക് 50 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. വടക്കു നിന്ന് തെക്കോട്ട് മലനിരകളുടെ ഒരു ഭാഗമായ ഖാവോ ഫനം ബെഞ്ചയുടെ ഏറ്റവും കൂടിയ ഉയരം 1,397 മീറ്റർ (4,580 അടി) ആണ്.[1]
ഹ്വായ് ടു ഫാൾസ്, 80 മീറ്റർ (260 അടി) ഉയരമുള്ള അഞ്ച് നീരുറവകളുള്ള വെള്ളച്ചാട്ടം, തുടങ്ങിയ നിരവധി വെള്ളച്ചാട്ടങ്ങളും ഈ പാർക്കിലുണ്ട്. മൂന്ന് നീരുറവകളുള്ള ഒരു വെള്ളച്ചാട്ടമാണ് ഹ്വായ് സാഖെ വെള്ളച്ചാട്ടം.[3][4]
സ്റ്റാളാക്റ്റൈറ്റുകളും സ്റ്റാലേഗ്മൈറ്റും ഖാവോ ഫ്യൂങ് ഗുഹകളുടെ സവിശേഷതയാണ്. [5] ഖാവോ ഫനം ബെഞ്ച പർവ്വതം കനത്ത വനമാണ്. ഒരു ദിവസത്തെ മൾട്ടി ട്രെക്കിൽ മാത്രമേ കയറാൻ കഴിയൂ.[3]