ഖുർബാനി | |
---|---|
പ്രമാണം:Qurbani dvdcover.jpg | |
സംവിധാനം | ഫിറോസ് ഖാൻ |
നിർമ്മാണം | ഫിറോസ് ഖാൻ |
അഭിനേതാക്കൾ | ഫിറോസ് ഖാൻ വിനോദ് ഖന്ന സീനത്ത് അമൻ അംജത് ഖാൻ ശക്തി കപൂർ |
സംഗീതം | കല്ല്യാൺജി-ആനന്ദ്ജി, ബിഡ്ഡു (composition) ഇന്ദീവർ, ഫറൂഖ് കൈസർ (lyrics) |
ഛായാഗ്രഹണം | കമൽ ബോസ്[1] |
വിതരണം | എഫ്.കെ. ഇന്റർനാഷണൽ |
റിലീസിങ് തീയതി | 4 ജൂലൈ 1980 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി[2] Urdu[3] |
ബജറ്റ് | ₹1.55 crore[4] |
സമയദൈർഘ്യം | 157 മിനിട്ടുകൾ |
ആകെ | ₹12 crore[5] |
ഖുർബാനി, എഫ് കെ ഇന്റർനാഷണലിന്റെ ബാനറിൽ ഫിറോസ് ഖാൻ സംവിധാനം ചെയ്ത് അദ്ദേഹംതന്നെ നായകനായി അഭിനയിച്ച 1980 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ആക്ഷൻ ചിത്രമാണ്. ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളിൽ വിനോദ് ഖന്ന, സീനത്ത് അമൻ, അംജദ് ഖാൻ, ശക്തി കപൂർ, അരുണ ഇറാനി, അംരീഷ് പുരി, കാദർ ഖാൻ എന്നിവർ ഉൾപ്പെടുന്നു.[3] "ലൈല ഓ ലൈല", പാക്കിസ്ഥാൻ പോപ്പ് താരമായിരുന്ന നാസിയ ഹസ്സൻ ആലപിച്ച ഡിസ്കോ ഗാനമായ "ആപ് ജൈസ കോയി" എന്നീ ഹിറ്റ് ഗാനങ്ങളുടെ പേരിലും ഈ ചിത്രം പ്രശസ്തമായിരുന്നു.
1972 ൽ പുറത്തിറങ്ങിയ ദി മാസ്റ്റർ ടച്ച് എന്ന ഇറ്റാലിയൻ ആക്ഷൻ ക്രൈം ചലച്ചിത്രത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിക്കപ്പെട്ടത്. ശിവാജി ഗണേശനൊപ്പം രജനീകാന്ത്, വിഷ്ണുവർദ്ധൻ, മാധവി എന്നിവർ അഭിനയിച്ച് വിടുതലൈ എന്ന പേരിൽ തമിഴ് ഭാഷയിൽ മുമ്പ് പുനർനിർമ്മിക്കപ്പെട്ട ഈ ചിത്രം അക്കാലത്ത് ബോക്സോഫീസിൽ ഒരു മിതമായ വിജയമായിരുന്നു.
സർക്കസിലെ മോട്ടോർ സൈക്കിൾ അഭ്യാസിയും പിൽക്കാല തസ്കരനുമായ ചെയ്ത രാജേഷ് (ഫിറോസ് ഖാൻ) ട്രഷറികൾ തകർത്ത് കൊള്ള നടത്തുന്നതിൽ അതീവ വൈദഗ്ധ്യം നേടിയ വ്യക്തിയായിരുന്നു. അത്തരമൊരു കവർച്ചയിൽ, അദ്ദേഹത്തെ തമാശക്കാരനും, എന്നാൽ ഒരു കൂർമ്മബുദ്ധിയുമായ പോലീസ് ഇൻസ്പെക്ടർ (അംജദ് ഖാൻ) നിരീക്ഷിക്കുന്നു. അതിസുന്ദരിയായ ഒരു ഡിസ്കോ ക്ലബ് നർത്തകിയും ഗായികയുമാണ് ഷീല (സീനത്ത് അമൻ). രാജേഷും ഷീലയും പ്രണയത്തിലാണ്. എന്നാൽ താൻ ഒരു തസ്കരനാണെന്ന യാഥാർത്ഥ്യം രാജേഷ് ഷീലയോട് വെളിപ്പെടുത്തിയിട്ടില്ല. ദുഷ്ട സഹോദരീ-സഹോദരന്മാരായ വിക്രം (ശക്തി കപൂർ), ജ്വാല (അരുണ ഇറാനി) എന്നിവർ, ജ്വാലയെ വഞ്ചിച്ച് പണം കവർന്നെടുത്ത കൊള്ളത്തലവൻ റാക്കയോട് (അംരീഷ് പുരി) പ്രതികാരം ചെയ്യുന്നതിന് തക്കം പാർത്തിരിക്കുന്നവരാണ്. വിക്രം രാജേഷുമായി ജയിലിൽവച്ച് കണ്ടുമുട്ടുന്നു. ഒരു റോഡപകടവേളയിൽ രാജേഷ് മോഷണം നടത്തുന്നത് ഒരു ഉദ്യോഗസ്ഥൻ കണ്ടതിനെ തുടർന്ന് ഇൻസ്പെക്ടർ അംജദ് ഖാൻ അയാളെ അറസ്റ്റ് ചെയ്തു. കോടതി രാജേഷിനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. രാജേഷ് ഒരു തസ്കരനാണെന്നുള്ള തിരിച്ചറിവ് ഷീലയുടെ ഹൃദയം തകർക്കുന്നതായിരുന്നു.
അതേസമയം, റാക്കയ്‌ക്കെതിരെ കലാപം നടത്തുന്ന റാക്കയുടെ മുൻ സംഘാംഗവും അതിസമർത്ഥനമായ കുറ്റവാളികളിലൊരാളുമായിരുന്നു അമർ (വിനോദ് ഖന്ന). വിഭാര്യനായ അയാളുടെ മകൾ ടീന (നടാഷ ചോപ്ര) ഒരു ബോർഡിംഗ് സ്കൂളിലാണ് പഠിക്കുന്നു. എന്നിരുന്നാലും, റാക്കയുടെ സംഘത്തിൽ നിന്ന് പുറത്തുപോകുന്നതിനുമുമ്പ്, മുഖംമൂടി ധരിച്ച് അമർ ഒരു കുറ്റകൃത്യത്തിലേർപ്പെട്ടിരുന്നു. ഇൻസ്പെക്ടർ അംജദ് ഖാനാണ് ആ കേസ് അന്വേഷിക്കുന്നത്. ഇതിനിടെ മോട്ടോർ സൈക്കിളിലെത്തുന്ന റൌഡികളുടെ ഒരു സംഘത്തിൽ നിന്ന് അമീർ ഷീലയെ രക്ഷിക്കുന്നു. അമീറിന്റെ മകളായ ടീനയെ ഷീല ഇഷ്ടപ്പെടുന്നതിനാൽ അവർ പതിവായി കണ്ടുമുട്ടുന്നു. താമസിയാതെ, അമർ ഷീലയെ സ്നേഹിക്കാൻ തുടങ്ങുന്നുവെങ്കിലും അവൾ അപ്പോഴും രാജേഷിനെ സ്നേഹിക്കുന്നതിനാൽ പ്രതികരിക്കുന്നില്ല. കുറച്ച് സമയത്തിന് ശേഷം അമറും ഷീലയും ഒത്തുചേരുന്നു. രാജേഷ് ജയിൽ ശിക്ഷ പൂർത്തിയാക്കുന്നു. മടങ്ങുമ്പോൾ, വിക്രമിനെ കണ്ടുമുട്ടുന്ന രാജേഷിനെ റക്കയെ കൊള്ളയടിക്കാനുള്ള തങ്ങളുടെ പദ്ധതിയെക്കുറിച്ച് അയാൾ ഓർമ്മപ്പെടുത്തുന്നു. സംഭാഷണത്തിനിടയിൽ, അമർ ആകസ്മികമായി സ്ഥലത്തെത്തുകയും അമറും വിക്രമും തമ്മിൽ ഒരു ദ്വന്ദയുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. ഓടിപ്പോകവേ വിക്രം അമറിനോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്യുന്നു. അങ്ങനെ രാജേഷും അമറും ആദ്യമായി കണ്ടുമുട്ടുന്നു. രാജേഷ് അമീറിനെ ഷീലയെ പരിചയപ്പെടുത്താൻ കൊണ്ടുപോകുന്നു. രാജേഷിനെ അനാവശ്യമായി സംശയിക്കപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ ഷീലയും അമറും അയാളുടെ മുന്നിൽ പരസ്പരം അറിയാത്തതുപോലെ നടിക്കുന്നു.
പിന്നീട് വിക്രമിന്റെ ഗുണ്ടകൾ അമറിന്റെ മകളെ തട്ടിക്കൊണ്ടുപോകുകയും അമറിനെ മർദ്ദിക്കുകയും ചെയ്യുന്നതോടെ അയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. അമറിന്റെയും മകളുടെയും സുരക്ഷയ്ക്ക് പകരമായി രാജേഷ് വിക്രമിന്റെ ജോലി ഏറ്റെടുക്കാൻ സമ്മതിക്കുന്നു. അയാൾ അമറിനെ ശുശ്രൂഷിക്കുകയും സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്യുന്നതോടെ അവർ ആത്മാർത്ഥ സുഹൃത്തുക്കളായി മാറുന്നു. അവസാനത്തെ ഒരു കവർച്ചയിൽ രാജേഷിനെ പിന്തുണയ്ക്കുമെന്ന് അമർ വാഗ്ദാനം ചെയ്യുന്നു. കവർച്ചയ്ക്ക് ശേഷം ലണ്ടനിലേക്ക് പോകാനായിരുന്നു അവരുടെ പദ്ധതി. അമർ സ്വർണ്ണക്കട്ടികളും ആഭരണങ്ങളും സുരക്ഷിതമായി മോഷ്ടിക്കുകയും പോലീസിനെ ഫോണിൽ വിളിക്കുകയും രാജേഷിനെ കുറ്റമേറ്റെടുത്ത് അറസ്റ്റുവരിക്കുകയും 12 മുതൽ 18 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്നതുമായി ഒരു പദ്ധതി അവർ തയ്യാറാക്കുന്നു. മോചിതനായ ശേഷം അദ്ദേഹം യുകെയിൽ അമറിനോടൊപ്പം ചേരുമെന്ന് തീരുമാനിക്കപ്പെട്ടു. റക്കയെ കൊന്ന കുറ്റത്തിന് രാജേഷ് അറസ്റ്റിലാകുന്നതോടെ കാര്യങ്ങൾ പദ്ധതി പ്രകാരം നടപ്പിലാകാതെയിരിക്കുകയും അമറും ഷീലയും മാത്രം പണവുമായി ലണ്ടനിലെത്തുകയും ചെയ്യുന്നു. രാജേഷിനെ തന്ത്രപൂർവ്വം ഒഴിവാക്കാനും എല്ലാ പണവും ഒപ്പം ഷീലയേയും സ്വന്തമാക്കുന്നതിനായി അമർ മനഃപൂർവ്വം സംഭവം ആസൂത്രണം ചെയ്തുവെന്ന് രാജേഷ് വാദിക്കുന്നു. ജയിലിൽ നിന്ന് രക്ഷപ്പെട്ട രാജേഷ് അമറിനെ പിടികൂടാനായി ലണ്ടനിലെത്തി. ഹ്രസ്വമായ ഒരു വഴക്കിനു ശേഷം രാജേഷിന് അമർ തന്നെ കരുതിക്കൂട്ടി ചതിച്ചതല്ലെന്ന സത്യം മനസ്സിലാകുന്നു. രാജേഷിനും അമറിനുമെതിരെ പ്രതികാരം ചെയ്യാൻ വിക്രം ഗുണ്ടകളോടൊപ്പം ലണ്ടനിലെത്തുന്നു. ചിത്രത്തിന്റെ അവസാനത്തിൽ രാജേഷ്, ഷീല, ടീന എന്നിവർ വിക്രമിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിൽ നിന്ന് തടയുന്നതിനായി അമർ സ്വന്തം ജീവൻ ബലിയർപ്പിക്കുന്നു.
ഈ ചിത്രത്തിന്റെ നിർമ്മാണ ബജറ്റ് 1.55 കോടി[4] (ഏകദേശം 2 ദശലക്ഷം) ആയിരുന്നു. 1979 ൽ ചിത്രീകരണം ആരംഭിച്ച ഇത്, അക്കാലത്തെ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു. ഫിറോസ് ഖാന്റെ ചെലവുകളിൽ ഒരു പുതിയ ക്യാമറയ്ക്കായുള്ള 23 ലക്ഷം, ഒരു ഗാനരംഗം ഉൾപ്പെടെയുള്ള നിരവധി രംഗങ്ങൾക്കായ നിർമ്മിക്കപ്പെട്ട വലിയ സെറ്റിന്റെ 5.3 ലക്ഷം, ഒരു അകൃത്രിമ വെള്ളി വാളിന്റെ വിലയായ 16,590 രൂപ എന്നിവ ഉൾപ്പെടുന്നു.[6] 1979-ൽ സിനി ബ്ലിറ്റ്സ് പ്രസ്താവിച്ചത്, ഖുർബാനിയുടെ നിർമ്മാണച്ചെലവ് അക്കാലത്ത് സമാനമായി നിർമ്മാണത്തിലുണ്ടായിരുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം അബ്ദുല്ലയ്ക്കു മുകളിലാകാൻ സാധ്യതയുണ്ട് എന്നായിരുന്നു.[7]
ഖുർബാനിയുടെ ജെയിംസ് ഡൌഡാൽ ക്രമീകരിച്ച യുകെ സംഘട്ടന രംഗങ്ങൾ എറിക് വാൻ ഹെറനാണ് ഫിലിമിൽ പകർത്തിയത്. നിക്ക് ഫാർനെസ് നിർമ്മിച്ച യുകെ രംഗങ്ങളുടെ രചനയും ജെയിംസ് ഡൊഡാലാണ് നിർവ്വഹിച്ചത്.
ഫിറോസ് ഖാൻ തുടക്കത്തിൽ അമിതാഭ് ബച്ചനോട് അമറിന്റെ വേഷം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഫിറോസ് ഖാൻ വെളിപ്പെടുത്തിയതനുസരിച്ച്, 6 മാസത്തിനുള്ളിൽ താൻ ലഭ്യമാകുമെന്ന മറുപാടിയാണ് അമിതാഭ് നൽകിയത്. എന്നാൽ ഫിറോസിന് അത്രയും കാലം കാത്തിരിക്കാനായില്ല. അങ്ങനെ അമറിന്റെ വേഷം വിനോദ് ഖന്നയിലേക്ക് പോയി.
<ref>
ടാഗ്;
boxofficeindia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.Will Feroz Khan's Qurbani outdo Abdullah? Is the question everyone's asking. If he could spend Rs. 23 lakhs on a new camera for the film, he must mean business! This gigantic set of a Pathan's den was impressively done, with Feroz, Vinod and 40 junior artistes making merry. The interiors cost roughly Rs. 85,000, and the set with artistes and all, cost Feroz about Rs. 45,000 a day. They went through a gruelling ten day schedule, picturising a song sequence and other scenes. [...] Feroz believes in authenticity all the way. He bought himself a real silver sword, as is befitting to a pathan. It cost the grand sum of Rs. 16,590 — a sound investment perhaps
Will Feroz Khan's Qurbani outdo Abdullah? Is the question everyone's asking. If he could spend Rs. 23 lakhs on a new camera for the film, he must mean business! This gigantic set of a Pathan's den was impressively done, with Feroz, Vinod and 40 junior artistes making merry. The interiors cost roughly Rs. 85,000, and the set with artistes and all, cost Feroz about Rs. 45,000 a day. They went through a gruelling ten day schedule, picturising a song sequence and other scenes. [...] Feroz believes in authenticity all the way. He bought himself a real silver sword, as is befitting to a pathan. It cost the grand sum of Rs. 16,590 — a sound investment perhaps