ഗഗൻദീപ് കാംഗ് | |
---|---|
ജനനം | നവംബർ 3, 1962 |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | MBBS, MD, PhD, FRCPath |
കലാലയം | ക്രിസ്ത്യൻ മെഡിക്കൽ കോളെജ്, വെല്ലൂർ |
അവാർഡുകൾ | ഇൻഫോസിസ് പുരസ്കാരം (2016) |
Scientific career | |
Fields | പകർച്ച വ്യാധികൾ വാക്സിനുകൾ ഉദരത്തേയും കുടലിനേയും ബാധിക്കുന്ന പകർച്ച വ്യാധികൾ ജലം ശുചിത്വം |
Institutions | ക്രിസ്ത്യൻ മെഡിക്കൽ കോളെജ്, വെല്ലൂർ ബേലർ കോളെജ് ഓഫ് മെഡിസിൻ |
വെബ്സൈറ്റ് | cmcwtrl |
ഗഗൻദീപ് കാംഗ്, വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളെജിൽ ഉദരത്തേയും കുടലിനേയും (ഗാസ്ട്രോ ഇൻറസ്റ്റിനൽ) ബാധിക്കുന്ന രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ അധ്യാപികയും ഗവേഷകയുമാണ്. കുട്ടികളിൽ കണ്ടുവരുന്ന ഉദര-കുടൽസംബന്ധിയായ വൈറൽ ബാധ, റോട്ടാവൈറസിനെതിരായുള്ള വാക്സിനുകളുടെ കാര്യക്ഷമത ഇതൊക്കെ കാംഗിൻറെ മുഖ്യ ഗവേഷണ വിഷയങ്ങളാണ്. 2019-ൽ റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു[1]. ഇന്ത്യയിൽ നിന്ന്, ഈ ബഹുമതിക്ക് അർഹയാവുന്ന ആദ്യത്തെ വനിതയാണ് ഗഗൻദീപ് കാംഗ്[2]. 2016-ൽ കാംഗിന് ഇൻഫോസിസ് പുരസ്കാരം ലഭിച്ചു[3]. ഫരീദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാൻസ്ലേഷണൽ ഹെൽത് സയൻസ് അൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ എക്സിക്യുട്ടീവ് ഡയറക്റ്റർ എന്ന ചുമതല കൂടി വഹിക്കുന്നു[4].
ഗഗൻദീപിൻറെ അച്ഛൻ റെയിൽവെ ജീവനക്കാരനായിരുന്നു. അമ്മ അധ്യാപികയും. ഉത്തരേന്ത്യയിലും പൂർവേന്ത്യയിലുമായിരുന്നു ബാല്യകാലവും സ്കൂൾ കാലഘട്ടവും. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളെജിൽ നിന്ന് 1987-ൽ എം.ബി.ബി.എസ് ബിരുദവും 1991-ൽ എം.ഡി ബിരുദവും 1998- മൈക്രോബയോളജിയിൽ പി.എച്.ഡി ബിരുദവും നേടി.
ശിശുക്കൾക്കും കുട്ടികൾക്കും ഉണ്ടാവുന്ന വയറിളക്കം, വയറിനും കുടലിനും ഉണ്ടാവുന്ന വീക്കം, പഴുപ്പ് എന്നിവക്കൊക്കെ കാരണമായ റോട്ടാവൈറസിനെക്കുറിച്ചുള്ള വിശദമായ ഗവേഷണമാണ് കാംഗിൻറെ മുഖ്യ വിഷയം. റോട്ടാവൈറസിൻറെ ജനിതകഘടന, അതിൽ അതിവേഗമുണ്ടാകുന്ന മാറ്റങ്ങൾ (മ്യൂട്ടേഷൻസ്), റോട്ടാവൈറസിനെ തടുക്കാനുള്ള മാർഗങ്ങൾ, ഫലപ്രദമായ വാക്സിനുകൾ എന്നിവ ഗവേഷണത്തിൻറെ ഭാഗമാണ്.[5],[6],[7]