ഗണേഷ് ദാമോദർ സവർക്കർ | |
---|---|
![]() | |
ജനനം | 13 ജൂൺ 1879 |
മരണം | 16 മാർച്ച് 1945 സാംഗ്ലി, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ മഹാരാഷ്ട്ര, ഇന്ത്യ) | (പ്രായം 65)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ബാബുറാവു സവർക്കർ |
അറിയപ്പെടുന്നത് | ഭാരതീയ ക്രാന്തികാരി, വിനായക് ദാമോദർ സവർക്കർസവർക്കറുടെ സഹോദരൻ |
ജീവിതപങ്കാളി | സരസ്വതിബായി സവർക്കർ |
മാതാപിതാക്കൾ | ദാമോദർ വിനായക് സവർക്കർ രാധാബായ് ദാമോദർ സവർക്കർ |
ബന്ധുക്കൾ | വിനായക് ദാമോദർ സവർക്കർ (സഹോദരൻ), നാരായൺ ദാമോദർ സവർക്കർ (സഹോദരൻ), മയ്ന ദാമോദർ സവർക്കർ (സഹോദരി) |
ഒരു ഇന്ത്യൻ ദേശീയ വാദിയും വിപ്ലവകാരിയുമായിരുന്നു ഗണേഷ് ദാമോദർ സവർക്കർ (ജീവിതകാലം: 1879[1] – 1945). അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകനാണ്.[2] വി.ഡി. സാവർക്കർ അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്. സവർക്കർ സഹോദരൻമാരായ ഗണേഷ്, വിനായക്, നാരായൺ എന്നിവരിൽ മൂത്തയാളായിരുന്നു ഗണേഷ്. അവർക്ക് മാതാപിതാക്കളുടെ അവസാനത്തെ കുട്ടിയായിരുന്ന മൈനാബായി എന്ന ഒരു സഹോദരിയും ഉണ്ടായിരുന്നു. നാരായണനായിരുന്നു ഏറ്റവും ഇളയ കുട്ടി.