ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഗണേഷ് ശങ്കർ വിദ്യാർത്ഥി (26 ഒക്ടോബർ 1890 - 25 മാർച്ച് 1931). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നേതാവായിരുന്ന[1] അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിൽ തന്നെ ഉണ്ടായിരുന്നു[2]. പ്രതാപ് എന്ന ഹിന്ദി പത്രത്തിന്റെ സ്ഥാപക പത്രാധിപനായിരുന്നു ഗണേഷ് ശങ്കർ വിദ്യാർത്ഥി[3] [4] [5]. വിക്ടർ ഹ്യൂഗോയുടെ നയന്റി ത്രീ എന്ന നോവൽ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്[6].
1890-ൽ ഫത്തേഹ്പൂർ ജില്ലയിലെ ഹത്ഗാവിലാണ് ഗണേഷ് ശങ്കറിന്റെ ജനനം. ആംഗ്ലോ വെർനാക്കുലർ സ്കൂളിൽ അധ്യാപകനായിരുന്ന ജയ് നരേൻ (ജയ് നാരായൺ എന്നും പറയപ്പെടുന്നു) ആണ് പിതാവ്[7]. പിതാവിന് കീഴിൽ പ്രാഥമിക വിദ്യാഭാസം നേടിയ ഗണേഷ് ശങ്കർ, 1907-ൽ സ്വകാര്യമായി ഹൈസ്കൂൾ പരീക്ഷ എഴുതി വിജയിച്ചു. പ്രാരാബ്ദങ്ങൾ കാരണം തുടർ വിദ്യാഭ്യാസം മുടങ്ങിയ ഗണേഷ് ശങ്കർ ഗുമസ്തനായി ജോലിക്ക് കയറി. പതിനാറാമത്തെ വയസ്സിൽ ഹമാരി ആത്മോഗ്സർഗർത്ത് എന്ന തന്റെ ആദ്യ രചന നിർവ്വഹിച്ചു. പിന്നീട് കാൺപൂരിലെ ഒരു വിദ്യാലയത്തിൽ അധ്യാപകനായി അദ്ദേഹം മാറി. 1909-ലാണ് ചന്ദ്രപ്രകാശ്വതിയെ വിവാഹം ചെയ്യുന്നത്[8].