തെക്കേഷ്യയിലെ ഒരു ആയോധക കലയാണ് ഗത്ക. ഇത് നിർമ്മിച്ചത് സിക്കുകാരാണ്, ഏറ്റുമുട്ടലുകളിൽ മരംകൊണ്ട് നിർമ്മിച്ച ആയുധങ്ങളാണുണ്ടാകുക.[1] ആധുനിക ഉപയോഗത്തിൽ ഇത് വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ മാർഷ്യൽ ആർട്ട്സായി അറിയപ്പെടുന്നു, ശാസ്ത്ര വിദ്യ എന്നു പറയുന്നതാവും കൂടുതൽ യോജിപ്പ്. ആക്രമണങ്ങളും ആക്രമണരീതികളും വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാന ആശയങ്ങൾ ഒന്നുതന്നെയാണ്.[1]
ഗത്ക ഒരു വിനോദമായും, ആചാരക്രമമായും പഠിക്കാവുന്നതാണ്. മരംകൊണ്ടുനിർമ്മിതമായ രണ്ട് വാളുകൾ കൊണ്ട് രണ്ടു പേർ നടത്തുന്ന ഏറ്റുമുട്ടലാണ് ഗത്ക. ഈ വാളിനോടൊപ്പം ഒരു ഷീൽഡുമുണ്ടാകും. വാളുകൊണ്ടുള്ള സ്പർശനങ്ങൾക്കാണ് പോയന്റ്. മറ്റുള്ള ആയുധങ്ങൾ ആക്രമണത്തിനായി ഉപയോഗിക്കില്ല, പക്ഷെ അവയുടേയും, നിയന്ത്രണരീതികൾ പഠിച്ചെടുക്കണമെങ്കിൽ തുടർച്ചയായ പരിശീലനത്തിലൂടെ മാത്രമെ കഴിയു.[2] ആചാരക്രമത്തിനായുള്ള ഗത്ക വിവാഹവേദികളിലോ, മറ്റു സംഗീത അരങ്ങുകളിലോ ആണ് ഉപയോഗിക്കാറ്, കൂടാതെ ഛൗ നൃത്തത്തിലും ഇത് ഉപയോഗിക്കാറുണ്ട്. ഗത്ക പഠിപ്പിക്കുന്ന പരിശീലകനെ ഗത്കബാജ് എന്നാണ് വിളിക്കുക, അതിനർത്ഥം, ഗുരു, എന്നും ഗുരുദേവ് എന്നുമാണ്.
സിക്കുകാരേയും, പഞ്ചാബികളേയും, അവരുടെ ഉയരത്തെ വച്ചും, താരതമ്യേന വലിയ രൂപത്തെ വച്ചുമാണ്.ഗുരു അൻഗാദ് ദേവ് തന്റെ അനുയായികളെ, ശരീരത്തേയും, മനസ്സിനേയും, ആത്മാവിനേയും, ഉൾക്കൊള്ളിച്ച ആ മാർഷ്യൽ ആർട്ടിനെ പരിശീലിപ്പിക്കാറുണ്ട്. ഗുരു നാനകിന് ശേഷമുള്ള പരിശീലകാരായ ബാബ ബുദ്ധ, ആറാമത്തെ സിക്ക് പാട്ര്യാച്ചായ ഗുരു ഹർഗോബിന്ദിനെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഗുരു ഹർഗോബിന്ദായിരുന്നു യഥാർത്ഥ സിക്ക് ആയോധക പരിശീലന സ്ക്കൂൾ സ്ഥാപിക്കുന്നത്. ആ സ്ക്കൂളിൽ പഠിച്ച രഞ്ജിത്ത് അക്കാരയുടെ അമൃത്‌സറിലെ പടയാണ് അകാൽ സേന എന്ന ഇമ്മോർട്ടൽ ആർമി എന്നറിയപ്പെടുന്നത്. പരിശുദ്ധ യോദ്ധാവിന്റെ നിയമം അദ്ദേഹമാണ് നിർമ്മിച്ചത്. കൂടാതെ മുഗൾ ഭരണകൂടം നടത്തിയിരുന്ന കൊള്ളരുതായ്മകൾക്കെതിരായി സ്വയം രക്ഷയ്ക്കായി പരിശീലനവും നൽകിയിരുന്നു. അദ്ദേഹം ആയുധങ്ങളെ എടുക്കാൻ പഠിപ്പിച്ചത് ഒരു താമരയെ പ്രണാമമർപ്പിച്ചിട്ടാണ്. ആ കലയോടുള്ള ആദരവായി അത് കണക്കാക്കുന്നു.