ഒരു ഈവങ്ക് എഴുത്തുകാരിയും ഭാഷാശാസ്ത്രജ്ഞയും നാടോടി ശാസ്ത്രജ്ഞയുമായിരുന്നു ഗലീന ഇവാനോവ്ന വർലമോവ അല്ലെങ്കിൽ കെപ്‌റ്റ്യൂക്ക് (തദ്ദേശീയനാമം) (ജനുവരി 18, 1951 - 19 ജൂൺ 2019) (റഷ്യൻ: ഗലീന ഇവനോവ്ന വാർലമോവ, കെപ്തുകെ) . ഈവങ്ക് ഭാഷയിലും നാടോടിക്കഥകളിലും അവർ വിദഗ്ദ്ധയായിരുന്നു. അവർ റഷ്യൻ, ഈവൻക്, യാകുത് ഭാഷകളിൽ എഴുതി.[1]
റഷ്യയിലെ സൈബീരിയയിലെ അമുർ മേഖലയിൽ ഈവൻകി നാടോടികളായ വേട്ടക്കാരൻ-റെയിൻഡിയർ ഇടയ കുടുംബത്തിൽ 1951 ൽ ഗലീന "കെപ്‌റ്റ്യൂക്ക്" വർലമോവ ജനിച്ചു. 1969 നും 1974 നും ഇടയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർസൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടി. അവിടെ ഒരു ഫോക്ക്‌ലോറിസ്റ്റും പ്രഗത്ഭയായ ഭാഷാപണ്ഡിതയുമായി അവർ കഴിവുകൾ നേടി.[2]