ഗാനമേള | |
---|---|
![]() | |
സംവിധാനം | അമ്പിളി |
നിർമ്മാണം | അമ്പിളി |
രചന | ജഗദീഷ് |
അഭിനേതാക്കൾ | മുകേഷ് സിദ്ദിഖ് ജഗദീഷ് ഗീത വിജയൻ |
സംഗീതം | രവീന്ദ്രൻ ജെറി അമൽദേവ് എ.റ്റി. ഉമ്മർ |
ഗാനരചന | ശശി ചിറ്റഞ്ചൂർ കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | കിരൺ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | അമ്പിളി സിനി ആർട്സ് |
വിതരണം | പ്രിയങ്ക റിലീസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അമ്പിളിയുടെ സംവിധാനത്തിൽ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, ഗീത വിജയൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗാനമേള. അമ്പിളി സിനി ആർട്സിന്റെ ബാനറിൽ അമ്പിളി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്രിയങ്ക റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജഗദീഷ് ആണ്.
ശശി ചിറ്റഞ്ചൂർ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ, ജെറി അമൽദേവ്, എ.റ്റി. ഉമ്മർ എന്നിവരാണ്.