ഗാന്ധി, മൈ ഫാദർ | |
---|---|
പ്രമാണം:Gandhimyfather.jpg | |
സംവിധാനം | ഫിറോസ് അബ്ബാസ് ഖാൻ |
നിർമ്മാണം | അനിൽ കപൂർ |
രചന | Feroz Abbas Khan Chandulal Dalal (book) Neelamben Parikh (book) |
അഭിനേതാക്കൾ | Darshan Jariwala Akshaye Khanna Bhumika Chawla Shefali Shah |
സംഗീതം | Piyush Kanojia |
ഛായാഗ്രഹണം | David McDonald |
ചിത്രസംയോജനം | A. Sreekar Prasad |
റിലീസിങ് തീയതി |
|
ഭാഷ | Hindi, Gujarati, English |
ബജറ്റ് | ₹80 million[1] |
സമയദൈർഘ്യം | 136 min. |
ആകെ | ₹74.9 million[1] |
2007 ആഗസ്റ്റ് 3 ന് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ജീവചരിത്ര സിനിമയാണ് ഗാന്ധി, മൈ ഫാദർ.[2]
ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂർ ആണ്.
മഹാത്മ ഗാന്ധിയും അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ഹരിലാൽ ഗാന്ധിയും തമ്മിലുള്ള അത്രകണ്ട് ഊഷ്മളമല്ലാത്തതും ഏറെ സംഘർഷഭരിതവുമായ പിതൃപുത്ര ബന്ധമാണ് ഈ ചിത്രത്തിനു ആധാരം.[2]
ചന്ദുലാൽ ഭാഗുഭായ് ദലാൽ എഴുതിയ[3] ഹരിലാൽ ഗാന്ധിയുടെ ജീവചരിത്ര ഗ്രന്ഥമായ ഹരിലാൽ ഗാന്ധി:എ ലൈഫ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[4] ഇതേ പ്രമേയം ഉള്ള ഖാന്റെ നാടകം ആയ മഹാത്മാ വേഴ്സസ് ഗാന്ധി,[5] പക്ഷെ ഗുജറാത്തി എഴുത്തുകാരൻ ദിങ്കർ ജോഷിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.[6] ദക്ഷിണാഫ്രിക്കയിലും, മുംബൈ, അഹമ്മദാബാദ് ഉൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലും ആയി ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു.[2]
ഗാന്ധിയും മകനും എന്നും വ്യത്യസ്ത ധ്രുവങ്ങളിൽ നിലകൊണ്ടവരായിരുന്നു.
സൗത്താഫ്രിക്കയിൽ നിന്നും വിദേശത്ത് പോയി പഠിച്ച് പിതാവിനെ പോലെ ബാരിസ്റ്റർ ആവണമെന്നായിരുന്നു ഹരിലാലിനു ആഗ്രഹം. എന്നാൽ ഗാന്ധിക്കാകട്ടെ മകൻ തന്റെ വിമോചന യത്നങ്ങളിൽ പങ്കാളി ആവണമെന്നും, ഹരിലാലിനു ലഭിച്ച ഒരു വിദേശ പഠന സഹായ വാഗ്ദാനം പിതാവ് ഇടപ്പെട്ട് നിരസിപ്പിക്കുക പോലുമുണ്ടായി. ഇതോടെ തകർന്നപോയ ഹരിലാൽ സൗത്താഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങി. ഭാര്യയും കുട്ടികളും എന്നും ഇന്ത്യയിലായിരുന്നു. നിരവധി തവണ ശ്രമിച്ചെങ്കിലും മെട്രിക്കുലേഷൻ പാസായില്ല. പല ജോലികളും സംരംഭങ്ങളിലും ഏർപ്പെട്ട് നോക്കിയെങ്കിലും പരാജയമായിരുന്നു. ഇതിനിടയിൽ കടുത്ത മദ്യപാനത്തിലേക്കും വ്യഭിചാരത്തിലേക്കും ഹരിലാൽ വീണു.
1936ൽ ഹരിലാൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി പ്രഖ്യാപിച്ചു. അബ്ദുല്ല ഗാന്ധി എന്ന പേരും സ്വീകരിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ അമ്മ കസ്തൂർബയുടെ ആഗ്രഹപ്രകാരം . ആര്യസമാജത്തിൽ ചേർന്നു. ഗാന്ധിയുടെ അന്ത്യനാളുകൾ വരെ ഈ സംഘർഷാവസ്ഥ നിലനിന്നു. ഗാന്ധിയുടെ സംസ്ക്കാര ചടങ്ങിൽ ആരാലും തിരിച്ചറിയപ്പെടാത്ത തീർത്തും അന്യനായ ഒരു കാഴ്ച്ചക്കാരൻ മാത്രമായിരുന്നു മൂത്ത പുത്രൻ ഹരിലാൽ. അധികം താമസിയാതെ തന്നെ ഹരിലാലും മരണപ്പെട്ടു. അനാഥനും നിരാലംബനും ആയി ആശുപ്രതിയിലെത്തിയ ഹരിലാൽ തിരിച്ചറിയപ്പെട്ടത് മരണശേഷമാണ്.
ദർശൻ ജാരിവാല - മഹാത്മ ഗാന്ധി
അക്ഷയ് ഖന്ന - ഹരിലാൽ ഗാന്ധി
ഭൂമിക ചൗള – ഹരിലാലിന്റെ ഭാര്യ ഗുലാബ് ഗാന്ധി
ഷെഫാലി ഷാ –കസ്തൂർബ ഗാന്ധി.
2007 ദേശീയ ചലച്ചിത്രപുരസ്കാരം[7]
2008 സീ സിനി അവാർഡുകൾ[8]
2007 ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡുകൾ[9]
{{cite web}}
: CS1 maint: archived copy as title (link)