ഗായത്രി രാജപത്നി | |
---|---|
പ്രജ്‌നപാരമിതയുടെ കിഴക്കൻ ജാവനീസ് പ്രതിമ സിംഹസാരിയുടെ രാജ്ഞിയായ കെൻ ഡെഡെസിന്റെ വ്യക്തിത്വമാണെന്ന് പ്രചാരത്തിലുണ്ടെങ്കിലും, സമീപകാലത്തെ മറ്റ് അഭിപ്രായങ്ങൾ ഗായത്രി രാജപത്നിയുടെ ദേവപദവിയിലേക്കുയർത്തുന്ന വ്യക്തിത്വമാണിതെന്ന് സൂചിപ്പിക്കുന്നു. | |
Tenure | 1294 – 1309 |
ജീവിതപങ്കാളി | Raden Wijaya |
മക്കൾ | |
Tribhuwana Wijayatunggadewi | |
പിതാവ് | Kertanegara of Singhasari |
മതം | Buddhism |
ഗായത്രി രാജപത്നി (ഏകദേശം 1276? -1350) മജപഹിത് സ്ഥാപകനും ആദ്യ രാജാവായിരുന്ന കെർതരാജസ ജയവർധനയുടെ പത്നിയും രാജ്ഞിയും മജപഹിതിൻറെ അടുത്ത രാജ്ഞിയുമായ ത്രിഭുവന വിജയതുംഗദേവിയുടെ[1] അമ്മയും ആയിരുന്നു. ഒരു ബുദ്ധമത ഭക്തയായ അവർ സിങ്ങസാരി രാജാവായ കെർടാനെഗരയുടെ ഏറ്റവും ഇളയ മകളും മജപഹിത് കൊട്ടാരത്തിനുള്ളിൽ ഏറ്റവും സ്വാധീനമുള്ള ഒരു വ്യക്തിയുമായിരുന്നു. പിന്നീട് മജപഹിത് രാജസാ രാജവംശത്തിന്റെ രാജ്ഞി ആയി മാറി. പരമ്പരാഗതമായി അസാധാരണമായ സൌന്ദര്യവും വശ്യതയും, ജ്ഞാനവും, ബുദ്ധിയും ഉള്ള ഒരു രാജ്ഞിയായി അവരെ വിശേഷിപ്പിച്ചിരിക്കുന്നു.
ഗായത്രി സിങ്ങാസരി[2] സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കുടരാജ (കിഴക്കൻ ജാവ) തുമപ്പേൽ കൊട്ടാരത്തിൽ രാജകുമാരിയായി വളർന്നു, ഹിന്ദു ദേവസ്‌തുതി മന്ത്രങ്ങളുടെയും ദേവതയായ ഗായത്രിയിൽ നിന്നാണ് ഈ പേര് അവർക്ക് നൽകിയത്. കിർത്താനെഗര രാജാവിന്റെ ഏറ്റവും ഇളയ മകളായിരുന്നു അവർ. ത്രിഭുവനേശ്വരി, പ്രജ്നപരമിത, നരേന്ദ്ര ദുഹിത എന്നിവർ സഹോദരങ്ങളാണ്. കെർടാനെഗാരയ്ക്ക് അവകാശിയായി ഒരു മകനില്ലായിരുന്നു. പകരം സിങ്ങാസരിയിലെ നാലു രാജകുമാരികളായി അദ്ദേഹത്തിന് നാല് പെൺമക്കളാണുണ്ടായിരുന്നത്. കിർത്താനെഗര രാജാവ് താന്ത്രികബുദ്ധമതം[3] അനുഷ്ഠിച്ചിരുന്ന ഒരു ഭക്തൻ എന്ന നിലയിൽ പ്രശസ്തനായിരുന്നു. ഗായത്രി ബുദ്ധമത ചിന്തകളെ ഉൾക്കൊള്ളുകയും തുടർന്ന് ബുദ്ധമതത്തെ പിന്തുടരുകയും ചെയ്തു. ഗായത്രിയുടെ മൂത്ത സഹോദരി ത്രിഭുവനേശ്വരി രാജകുമാരി നാരാര്യ സംഗ്രാമവിജയ (റാഡൻ വിജയ)യെ വിവാഹനിശ്ചയം നടത്തിയിരുന്നു. അദ്ദേഹം കെർടാനെഗാരയുടെ കുടുംബത്തിന്റെ ദീർഘകാല ബന്ധുവായിരുന്നു. സാഹിത്യ, സാമൂഹ്യ, രാഷ്ട്രീയ, മത വിഷയങ്ങളിൽ ശ്രദ്ധേയനായ ഒരു വിദ്യാർത്ഥി ആയി ഗായത്രിയെ പരാമർശിച്ചിരിക്കുന്നു.
1292-ൽ ഗെലാംഗ് ഗെലാംഗ് (കേദരി) പ്രഭുവായ ജെയ്കത്വാങ്ങിൻറെ [4]സംശയാസ്പദമായ ആക്രമണത്തിൽ ഗായത്രി തന്റെ വീടിൻറെ, സിംഗ്സരി സാമ്രാജ്യത്തിന്റെ നാശത്തിന് സാക്ഷിയായി. എന്നിട്ടും അഗ്നിക്കിരയാക്കിയ കൊട്ടാരത്തിൽ നിന്നും രക്ഷപെട്ടെങ്കിലും ഉടൻ തന്നെ ഗായത്രിയെ തിരിച്ചറിയുകയും പിടിക്കപ്പെട്ട അടിമകളുടെയിടയിൽ ഒളിപ്പിച്ചുവെക്കുകയും ചെയ്തതിനാൽ അവൾ അതിജീവിച്ചു. അവരുടെ മൂത്ത സഹോദരി ത്രിഭുവന ഭർത്താവ് രാഡൻ വിജയയും ചേർന്ന് മറ്റ് സഹോദരിമാരായ പ്രജാനപരാതി, നരേന്ദ്ര ദുഹിത എന്നിവരെ കേദരിയിൽ ശത്രുക്കളിൽ നിന്നും രക്ഷിച്ചെടുത്തു. ഒരു വർഷത്തോളം അവൾ ഒരു ദാസി ചമഞ്ഞ് കെദേരി കൊട്ടാരത്തിൽ തന്നെ ഒളിച്ചു കഴിഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യൻ പുരാവസ്തുശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ഫ്രഞ്ച് പണ്ഡിതനും ആയ ജോർജ്ജ് കോഡീസിന്റെ അഭിപ്രായത്തിൽ രാഡൻ വിജയ, ഗായത്രി രാജപത്നി എന്നിവർ ജയകത്വാങ് കലാപത്തിനു മുന്നിൽ വിവാഹിതരായെങ്കിലും കലാപസമയത്ത് ഗായത്രി കൊല്ലപ്പെട്ടു.[5]:199[6]
1293-ൽ മംഗോൾ സേനയുടെ സഹായത്തോടെ റാഡൻ വിജായ കെദിരിയിലെ ജയകത്വാങ് സേനകളെ നശിപ്പിച്ചു. ഒടുവിൽ ഗായത്രിയെ മോചിപ്പിച്ചു. രാജകുമാരൻ നാര്യരി സംഗ്രാമ വിജയ 1293 നവംബറിൽ രാജാവായ കേർതരാജസ ജയവർധന എന്ന പേരിൽ കിരീടധാരണം നടക്കുന്നതിനോടൊപ്പം മജപഹിത് സാമ്രാജ്യം സ്ഥാപിച്ചു. അദ്ദേഹം ഗായത്രിയെ ഭാര്യയായി സ്വീകരിച്ചു. ഗായത്രിയുടെ സഹോദരിമാരായ പ്രജനപാരമിത, നരേന്ദ്ര ദുഹിത, എന്നിവരും കെർടാനെഗാരയുടെ പുത്രിമാരെല്ലാം തന്നെ അദ്ദേഹത്തിൻറെ ഭാര്യമാരായിതീർന്നു.
കേർതാരാജാസയുടെ അഞ്ചു ഭാര്യമാരിൽ ഒരാളായിരുന്നു ഗായത്രി. ഗായത്രിയുടെ മൂന്നു സഹോദരിമാരല്ലാതെ, സിങസാരിയിലെ രാജകുമാരിമാരായ കെർടാനെഗാരയുടെ പുത്രിമാരും അദ്ദേഹത്തിൻറെ ഭാര്യമാരായിരുന്നു. മലയ ധർമ്മാശ്രയയുടെ രാജകുമാരിയായ ദാരാ പെടക്[7] കെർടരാജ്സ ഭാര്യയായി സ്വീകരിക്കുകയും ഇന്ദ്രേശ്വരി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഈ രാജഞിമാരിൽ ഗായത്രിയും ഇന്ദ്രേശ്വരിയും മാത്രമാണ് കേർതാരാജാസയുടെ കുട്ടികളെ പ്രസവിച്ചത്. കേർതാരാജാസയുടെ ആദ്യ ഭാര്യയായ ത്രിഭുവനേശ്വരിയും മറ്റു ഭാര്യമാരും മച്ചിമാരായിരുന്നുവെന്ന് കരുതുന്നു. ഇന്ദ്രേശ്വരി കേർത്തരാജാസന് ഒരു മകനെ ജനിപ്പിച്ചു. അങ്ങനെ ജയനേഗര ഒരു അവകാശി ആയി. ഗായത്രി അദ്ദേഹത്തിന് രണ്ട് പെൺമക്കളെ പ്രസവിച്ചു. ത്രിഭുവന വിജയതുങ്ഗാദേവി, രാജദേവി. പുരാവൃത്തത്തിൽ ഗായത്രി കെർതരാജാസയുടെ പ്രിയപ്പെട്ടതായിരുന്നുവെന്ന് പരാമർശിക്കുന്നു. അങ്ങനെ അവൾക്ക് "രാജപത്നി" അല്ലെങ്കിൽ "രാജയുടെ (രാജാവിന്റെ) ഭാര്യ അല്ലെങ്കിൽ പങ്കാളി" എന്ന പുതിയ പേര് ലഭിച്ചു. വളരെയധികം പൊരുത്തമുള്ളതായി ദമ്പതികളെ പുകഴ്ത്തുന്നു. കൂടാതെ സ്വർഗ്ഗവാസിയായ ദമ്പതികളായ ശിവന്റെയും പാർവതിയുടെയും അവതാരമായി താരതമ്യപ്പെടുത്തുന്നു. മലയു ധർമ്മസ്രയ വംശത്തിലെ ജയനേഗരയുടെ കസിൻ ആദിത്യവർമ്മനോട് അവൾക്ക് താൽപ്പര്യമുണ്ടെന്ന് തോന്നുന്നു. അവർ ആദിത്യവർമ്മന്റെ വിദ്യാഭ്യാസത്തിലും കരിയർ വികസനത്തിലും ശ്രദ്ധാപൂർവ്വം കാണുകയും ആദിത്യവർമ്മന്റെ സ്പോൺസറും രക്ഷാധികാരിയുമായി.
കൊട്ടാരത്തിനുള്ളിലെ മജാപഹിത് ആന്തരിക വൃത്തത്തിന്റെ സ്വാധീനമുള്ള തറവാട്ടമ്മയെന്ന നിലയിൽ ഗായത്രി തന്റെ രണ്ടാനച്ഛൻ ജയനേഗരയുടെ ഭരണകാലത്ത് ഡൗവാഗർ രാജ്ഞിയായി പ്രത്യക്ഷമാവുന്നു. ഈ വർഷങ്ങളിൽ അവർ ഗജാ മാഡയുടെ കരിയറിന്റെ ഉയർച്ചയ്ക്ക് മേൽനോട്ടം വഹിച്ചു. ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്പോൺസർ, രക്ഷാധികാരി, സംരക്ഷക എന്നിവയായിത്തീർന്നു. ഗജാ മാഡയെ മകളായ ത്രിഭുവന വിജയതുങ്ഗാദേവിയുടെ വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥനായി നിയമിച്ചു.