ഗായത്രി ശങ്കരൻ | |
---|---|
ജനനം | സമൽക്കോട്ട്, ആന്ധ്രാപ്രദേശ് |
തൊഴിൽ | ശാസ്ത്രീയസംഗീതജ്ഞ, വയലിനിസ്റ്റ് |
പുരസ്കാരങ്ങൾ | പത്മശ്രീ റോൾ മോഡൽ നാഷണൽ അവാർഡ് കലൈമാമണി അവാർഡ് |
വെബ്സൈറ്റ് | http://www.gayatrisankaran.com/ |
ശാസ്ത്രീയസംഗീതജ്ഞ, വയലിനിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ് ഗായത്രി ശങ്കരൻ[1]. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ സമൽക്കോട്ടിൽ ജനിച്ചു. വയലിനോടൊപ്പം തന്നെ വീണയും അഭ്യസിച്ചിരുന്നു. അമ്മ സുബ്ബുലക്ഷ്മിയായിരുന്നു ആദ്യ ഗുരു. രുക്മണി ദേവി അരുണ്ഡേലിന്റെ കലാക്ഷേത്രയിൽ പഠിച്ചിട്ടുണ്ട്. സംഗീതത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി.[2] പ്രശസ്ത സംഗീതജ്ഞരായ ലാൽഗുഡി ജയരാമന് കീഴിലും[3] കെ.ജെ. യേശുദാസിന് കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. 1988 മുതൽ ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായും പിന്നീട് ടോപ് ഗ്രേഡ് ആർട്ടിസ്റ്റായും സേവനമനുഷ്ഠിച്ചു. ബ്രെയ്‌ലി ലിപിയിൽ അന്ധർക്കുവേണ്ടി സംഗീതസ്വരങ്ങൾ ചിട്ടപ്പെടുത്തി. ഇന്ത്യയിലും വിദേശത്തുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ചു.