ഒരു അമേരിക്കൻ ചരിത്രകാരനും അന്വേഷണാത്മക പത്രപ്രവർത്തകനും അമേരിക്കൻ ഐക്യനാടുകളുടെ വിദേശകാര്യ-സൈനിക നയങ്ങളുടെ വിശകലന വിദഗ്ദ്ധനുമാണ് ഗാരിഥ് പോർട്ടർ. തെക്കുകിഴക്കനേഷ്യയിലും മധ്യേഷ്യയിലും അമേരിക്കൻ ഐക്യനാടുകൾ നയിച്ച യുദ്ധങ്ങളുടെ കടുത്ത വിമർശകനാണ് അദ്ദേഹം. കൊറിയ,വിയറ്റ്നാം,കംബോഡിയ, ഫിലിപ്പീൻസ്,ഇറാഖ്,ഇറാൻ എന്നിവിടങ്ങളിലെ അമേരിക്കൻ യുദ്ധങ്ങൾ ഒഴിവാക്കാനും അവസാനിപ്പിക്കാനുമായി നയതന്ത്ര സമവായത്തിന്റെ പ്രാധാന്യത്തെകുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. വിയറ്റ്നാം യുദ്ധം ഉടലെടുത്തത്തിന്റെ ചരിത്രം പറയുന്ന പെരിൽസ് ഓഫ് ഡൊമിനൻസ്: ഇമ്പാലൻസ് ഓഫ് പവർ ആൻഡ് ദി റോഡ് റ്റൊ വാർ ഇൻ വിയറ്റ്നാം എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഗാരിഥ്..[1]