ഗാസിയാബാദ് ग़ाज़ियाबाद | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||||||||||||
General information | |||||||||||||||||||||
Location | Station Road, Guru Govind Singh Marg, Ghaziabad, Uttar Pradesh![]() | ||||||||||||||||||||
Coordinates | 28°39′02″N 77°25′54″E / 28.6505°N 77.4318°E | ||||||||||||||||||||
Elevation | 217.00 മീറ്റർ (711.94 അടി) | ||||||||||||||||||||
Owned by | Indian Railways | ||||||||||||||||||||
Operated by | Northern Railway | ||||||||||||||||||||
Line(s) | Kanpur-Delhi section Delhi-Meerut-Saharanpur line Delhi-Moradabad line | ||||||||||||||||||||
Platforms | 6 | ||||||||||||||||||||
Tracks | 18 | ||||||||||||||||||||
Construction | |||||||||||||||||||||
Structure type | Standard on ground | ||||||||||||||||||||
Parking | Yes | ||||||||||||||||||||
Bicycle facilities | Yes | ||||||||||||||||||||
Other information | |||||||||||||||||||||
Status | Functioning | ||||||||||||||||||||
Station code | GZB | ||||||||||||||||||||
Division(s) | Delhi | ||||||||||||||||||||
History | |||||||||||||||||||||
Opened | 1865-66 | ||||||||||||||||||||
Electrified | 1971-72 | ||||||||||||||||||||
Previous names | East Indian Railway Company | ||||||||||||||||||||
Passengers | |||||||||||||||||||||
46,00,000 | 5,00,000 | ||||||||||||||||||||
Services | |||||||||||||||||||||
|
കാൻപൂർ-ഡൽഹി സെക്ഷനിലെ ഹൌറ-ഡൽഹി മെയിൻ ലൈൻ, ഹൌറ–ഗയ–ഡൽഹി ലൈൻ, ന്യൂഡൽഹി–മോരാദാബാദ്–ലക്നോ ലൈൻ എന്നീ റെയിൽപാതകളിലുള്ള ഒരു തീവണ്ടി നിലയമാണ് ഗാസിയാബാദ് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ. ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഗാസിയാബാദ് നഗരത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.
1866-ൽ ഈസ്റ്റ് ഇന്ത്യ റെയിൽവേ കമ്പനിയുടെ ത്രൂ ട്രെയിനുകൾ ഹൌറ – ഡൽഹി പാതയിൽ ഓടാൻ തുടങ്ങി. [1]
1864-ലാണ് മീററ്റിനും ഡൽഹിക്കും ഇടയിലുള്ള റെയിൽവേ പാത നിർമ്മിക്കപ്പെട്ടത്. [2]
ഇന്ന് പാകിസ്താനിലുള്ള മുൾട്ടാൻ മുതൽ ഡൽഹി വരേയുള്ള 483 കിലോമീറ്റർ (300 മൈൽ) അമൃത്സർ - അംബാല – ശരൺപൂർ - ഗാസിയാബാദ് പാത സിന്ദ്, പഞ്ചാബ്, ഡൽഹി റെയിൽവേകൾ ചേർന്നു 1870-ൽ പൂർത്തിയാക്കി. [3]
1900-ൽ ഔദ് ആൻഡ് രോഹിൽഖണ്ഡ് റെയിൽവേയാണ് ഗാസിയാബാദ് – മോരാദാബാദ് പാത ഉണ്ടാക്കിയത്. [4]
ടുണ്ട്ല – അലിഗർ - ഗാസിയാബാദ് സെക്ടർ വൈദ്യുതീകരണം പൂർത്തിയാക്കിയത് 1975-76 കാലത്താണ്, ഗാസിയാബാദ് – നിസാമുദ്ദീൻ - ന്യൂഡൽഹി – ഡൽഹി സെക്ടർ വൈദ്യുതീകരണം പൂർത്തിയാക്കിയത് 1976-77 കാലത്താണ്, മാത്രമല്ല 140 കിലോമീറ്റർ (87 മൈൽ) ദൂരമുള്ള ഗാസിയാബാദ് – മോരാദാബാദ് പാത വൈദ്യുതീകരണം പൂർത്തിയായത് 2016 ജനുവരിയിലാണ്. [5] മാർച്ച് 2016 മുതൽ ഗാസിയാബാദ് – മീററ്റ് – മുസാഫർനഗർ - സഹരൻപൂർ - റൂർക്കി – ഹരിദ്വാർ പാതയും വൈദ്യുതീകരണം പൂർത്തിയാക്കി.
നാഷണൽ കാപിറ്റൽ റീജിയനിലേക്ക് നിരന്തര ട്രെയിനുകൾ ഗാസിയാബാദ് സ്റ്റേഷനിൽനിന്ന് പോകുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ 26 കിലോമീറ്റർ, ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ 20 കിലോമീറ്റർ, ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ 23 കിലോമീറ്റർ, ആനന്ദ് വിഹാർ 13 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം. [6] [7]