ഗാർഷുനി അഥവ കാർഷുനി (സിറിയക് അക്ഷരമാലയിൽ : ܓܪܫܘܢܝ, അറബി അക്ഷരമാലയിൽ : كرشوني) അറബി രചനകൾ സിറിയക് ലിപി ഉപയോഗിച്ചാണ് എഴുതുന്നത്. "ഗർഷുണി" എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജോർജ് കിറാസ് ആയിരുന്നു. " ഗർഷുനോഗ്രാഫി'' എന്നത് മറ്റൊരു ഭാഷാലിപി ഉപയോഗിച്ച് ഒരു ഭാഷ എഴുുതുന്നതിനെ ആണ്.[1]
ഗാർഷുനി ഉത്ഭവിച്ചത് ഏഴാം നൂറ്റാണ്ടിൽ ആണെന്ന് കരുതപ്പെടുന്നു, ഇതിനാൽ അറബി ഭാഷ പലയിടങ്ങളിലായി വളർത്തി എടുക്കാൻ സാധിച്ചു. അറബി അക്ഷരമാല പൂർണ്ണമായി പുരോഗതി പ്രാപിക്കാത്ത കാലത്ത് ഗാർഷുണി സ്വാധീനത്താൽ ആധുനിക അറബി എഴുത്ത് ഉത്ഭവിച്ചു.
ഈ പ്രാരംഭ കാലഘട്ടത്തിന് ശേഷവും, ചിലയിടങ്ങളിൽ ഗാർഷുനി ലിപി സമ്പ്രദായം തന്നെ പിന്തുടരപ്പെടുന്നുണ്ട്.
സിറിയക് അക്ഷരമാലക്ക് മൂന്ന് തരം പിരിവുകൾ ഉണ്ടായിരുന്നു:
സിറിയക് ലിപി അറബി ഗാർഷുണി എഴുുതുന്നതിന് വ്യാപകമായി ഉപയോഗിച്ചു.
കൂടാതെ മറ്റുചില ഭാഷകൾ ടർക്കിഷ്, പേർഷ്യൻ, സോഗത്യൻ,കുർദിഷ് ഭാഷകൾ, മലയാളം മുതലായവ സിറിയക് ലിപി ഉപയോഗിച്ച് എഴുതിയിരുന്നു. ഇവയെ എല്ലാം പലയിടങ്ങളിൽ "ഗാർശുനിസ്" എന്ന് വിശേഷിപ്പിച്ചിരിക്കുന്നതായി കാണുവാൻ സാധിക്കും. നിരവധി അക്ഷരങ്ങൾ ഉള്ള മലയാളം പതിപ്പ് ഇതിന്റ മനോഹരമായ ഒരു സൃഷ്ടിയാണ്, സുറിയാനി മലയാളം അഥവ കാറോണി എന്ന് ഇത് അറിയപ്പെടുന്നു.ഈ ഭാഷ ഇരുപതാം നൂറ്റാണ്ടിനു അടുത്ത് വരെയും കേരളംനാട്ടിൽ വ്യാപകമായി ഉപയോഗിച്ചതായി കാണുവാൻ സാധിക്കും. സിറിയക് ക്രിസ്ത്യന്മാരും പിൻഗാമികളും ആണ് ഇതിൽ സുപ്രധാനികൾ.
ജൂതന്മാർ അറബി എഴുതാൻ ശ്രമിച്ചതിന്റ ഭാഗമായി അറബിയിൽ ഹീബ്രു കലർത്തുകയും ഇതിന്റ ഫലമായി ജൂധോ-അറബിക് ഭാഷ ഉത്ഭവിക്കുകയും ചെയ്തു.
ആധുനിക കാലത്തിൽ അസ്സിറിൻസ് 'ഗാർശുനി' എന്ന വാക്ക് ഭാഷ പരിവർത്തനം ചെയ്യുമ്പോൾ ഉപയോഗിക്കുന്നതായി കാണാൻ സാധിക്കും, അതായത് സംസാരിക്കാൻ അസീറിയൻസ് എഴുതി ഉപയോഗിക്കുന്ന എഴുത്ത്. "ഗാർശുനി" എന്ന പദം "ഗ്രേഷ" എന്ന വക്കിൽ നിന്നാണ് ഉണ്ടായത്.