ചിലിയിലെ മധ്യമേഖലയിൽ നിന്നുള്ള റോസേസീ കുടുംബത്തിലെ ഒരു വാർഷികസസ്യമാണ് ഗിയം ക്വല്ലിയോൺ. സാധാരണയായി സ്കാർലറ്റ് അവൻസ്,[3]ചിലിയൻ അവൻസ്, ഡബിൾ ബ്ലഡി മേരി,[4] അല്ലെങ്കിൽ ഗ്രേഷ്യൻ റോസ് എന്നും അറിയപ്പെടുന്നു.
ടൂത്ത് ന്യൂറൽജിയ, ഗ്യാസ്ട്രിക് വീക്കം, പ്രോസ്റ്റാറ്റിറ്റിസ് എന്നിവയ്ക്കും ആർത്തവത്തെ നിയന്ത്രിക്കുന്നതിനും ചിലിയിലെ മാപുചെ ജനതയുടെ പരമ്പരാഗത വൈദ്യത്തിൽ ഇത് ഉപയോഗിക്കുന്നു.[5][6] ഗിയം ക്വല്ലിയോണിന്റെ വേരിൽ നിന്നാണ് മെത്തനോളിക് സത്ത് ലഭിക്കുന്നത്.[6]
ഗിയം ചിലോൻസ് എന്നും വിളിക്കപ്പെടുന്ന ഒരു പൂന്തോട്ട അലങ്കാരസസ്യമായിട്ടാണ് ഇത് സാധാരണയായി കൃഷി ചെയ്യുന്നത്.[1] കൾട്ടിവറുകളിൽ 'മിസ്സിസ് ബ്രാഡ്‌ഷോ' ഉൾപ്പെടുന്നു.[7]
↑Muñoz, O., Montes, M., Wilkomirsky, T., 2004. In: Maldonado, S. (Ed.), Plantas medicinales de uso en Chile: Quimica y farmacologia. Editorial Universitaria, S.A. Santiago, Chile, pp. 129–132
↑ 6.06.1Russo, A.; Cardile, V.; Lombardo, L.; Vanella, L.; Vanella, A.; Garbarino, J.A. (2005). Antioxidant activity and antiproliferative action of methanolic extract of Geum quellyon Sweet roots in human tumor cell lines. Journal of Ethnopharmacology. 100(3): 323-332. abstract