ഗിരിജ ഷെട്ടാർ | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി, പത്രപ്രവർത്തക, Philosopher, നർത്തകി |
സജീവ കാലം | 1989-മുതൽ |
ഗിരിജ ഷെട്ടാർ കലർപ്പു വംശജയായ ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് (ജനനം: ജൂലൈ 20, 1969)[1][2]. 1989 ൽ ഷെട്ടാർ മണിരത്നത്തിന്റെ ഗീതാഞ്ജലി എന്ന സിനിമയിൽ അഭിനയിച്ചു.[3] തെലുഗു, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1989-ൽ പുറത്തിറങ്ങിയ വന്ദനം ആണ് ഗിരിജ അഭിനയിച്ച മലയാളചലച്ചിത്രം.
1992 ൽ ജോ ജീത വോഹി സിക്കന്ദർ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനായി അവർ ഒപ്പുവയക്കുകയും ഒരു മുൻ പ്രതിബദ്ധത പൂർത്തിയാക്കാൻ ഈ വേഷം പാതിവഴിയിൽ ഉപേക്ഷിച്ചു. അതിനാൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം അവർക്കു പകരമായി ആയിഷാ ജുൽക എന്ന നടി കരാർ ചെയ്യപ്പെട്ടു. അതേ വർഷം, എ. രഘുറാമി റെഡ്ഡിയുടെ സംവിധാനത്തിൽ മറ്റൊരു തെലുങ്ക് ചിത്രമായ ഹൃദയാഞ്ജലിയിൽ അഭിനയിക്കുകയും അതിലെ വേഷത്തിന് നാല് നന്തി അവാർഡുകൾ നേടുകയും ചെയ്തു.[4][5] 1992 ൽ പൂർത്തിയായ ഈ ചിത്രം 2002 ൽ മാത്രമാണ് റിലീസ് ചെയ്യപ്പെട്ടത്.[6]
ഗിരിജ ഷെട്ടാർ 1969 ജൂലൈ 20-ന് ഇംഗ്ളണ്ടിലെ എസെക്സിലെ ഓർസെറ്റിൽ ജനിച്ചു. അച്ഛൻ കർണ്ണാടക സ്വദേശിയായ ഡോക്ടറും മാതാവ് ബ്രീട്ടീഷുകാരിയുമാണ്. പതിനെട്ടാം വയസിൽ ഭരതനാട്യം അഭ്യസിച്ചു. 2003 ൽ കാർഡിഫ് സർവകലാശാലയിൽ നിന്ന് ഇന്റഗ്രൽ യോഗ ഫിലോസഫിയിലും ഇന്ത്യൻ ആത്മീയ മനഃശാസ്ത്രത്തിലും ഡോക്ടറൽ തീസിസ് പൂർത്തിയാക്കി. പുതുച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമത്തിൽ അവർ പരമാവധി സമയം ചെലവഴിച്ചിരുന്നു.[7] 1989ൽ മണിരത്നത്തിന്റെ ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ അവാർഡ് കരസ്ഥമാക്കി. തെലുഗു സൂപ്പർ ഹീറോ നാഗാർജുന ആയിരുന്നു ചിത്രത്തിലെ നായകൻ. മണിരത്നത്തിന്റെയും സുഹാസിനിയുടെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗിരിജയെ ഗീതാഞ്ജലിയിലെ നായികയായി മണിരത്നം തെരഞ്ഞെടുക്കുകയായിരുന്നു. തെലുങ്കിലും തമിഴിലും മലയാളത്തിലും ചിത്രം ഹിറ്റായിരുന്നു. തമിഴിൽ ഇദയത്തൈ തിരുടാതെ എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് ഗിരിജ മലയാള സിനിമാലോകത്തെത്തിയത്. പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രത്തെ തുടർന്ന് പ്രിയദർശൻ ഗിരിജയെയും മോഹൻലാലിനെയും നായികാനായകന്മാരാക്കി ധനുഷ്കോടി എന്ന പേരിൽ ഒരു ചിത്രം എടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ അതു നടന്നില്ല. വൈശാലിയിലെ നായകനായ സഞ്ജയ്ക്കൊപ്പം ഹൃദയാഞ്ജലി എന്ന മറ്റൊരു തെലുഗു ചിത്രത്തിലും ഗിരിജ അഭിനയിച്ചു. തുഝേ മേരി കസം (ഹിന്ദി), ആക്റ്റ് ഓഫ് ഗോഡ് (ഇംഗ്ലീഷ്), സൈഡ് എവേ (ഇംഗ്ലീഷ്) എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇപ്പോൾ ലണ്ടനിൽ ഒരു ഷിപ്പിങ് മാഗസിനിലെ എഴുത്തുകാരിയാണ്. 'ദിസ് ഇയർ, ഡാഫോഡിൽസ് ' എന്ന ചെറു കവിതാപുസ്തകം 2011-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.