ഗിൽബർട്ട് ഹിൽ | |
---|---|
![]() ഗിൽബർട്ട് ഹിൽ | |
ഉയരം കൂടിയ പർവതം | |
Elevation | 60 മീ (200 അടി) |
Coordinates | 19°07′15″N 72°50′24.24″E / 19.12083°N 72.8400667°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | ![]() |
ഭൂവിജ്ഞാനീയം | |
Age of rock | 66 myr |
Mountain type | Volcanic |
Volcanic arc/belt | Deccan Trap |
Climbing | |
Easiest route | East (steps) |
മുംബൈ നഗരത്തിലെ അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന 200 അടി (61 മീറ്റർ) ഉയരമുള്ള ഒരു പാറയാണ് ഗിൽബർട്ട് ഹിൽ. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, മീസോസോയിക് യുഗത്തിലാണിത് രൂപം കൊണ്ടത് [1].1952-ൽ ഇന്ത്യാ ഗവണ്മെന്റ് ഇതിനെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഭൗമശാസ്ത്രജ്ഞരുടെ വർഷങ്ങളായുള്ള പരിശ്രമത്തെത്തുടർന്ന് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 2007-ൽ ഇതിനെ ഒരു ഗ്രേഡ്-2 പൈതൃകസ്മാരകമായി ഉയർത്തി. അതേത്തുടർന്ന് കല്ലുവെട്ട് പോലുള്ള പ്രവർത്തനങ്ങൾ ഈപ്രദേശത്ത് നിരോധിക്കപ്പെട്ടു.[2] ഇതിനോട് ചേർന്ന് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഗിൽബർട്ട് ഹില്ലിന്റെ നിലനിൽപ്പിന് ഭീഷണിയുയ്ർത്തുന്നു[3].
പാറയുടെ മുകളിലേക്കെത്താൻ കൽപ്പടവുകൾ പണിതിട്ടുണ്ട്. മുകളിലായി രണ്ട് ക്ഷേത്രങ്ങളും ഒരു ചെറിയ പൂന്തോട്ടവുമുണ്ട്. മുംബൈ ദർശൻ പോലുള്ള ടൂറിസം യാത്രകളിൽ ഗിൽബർട്ട് ഹില്ലിനെ ഉൾപ്പെടുത്തുവാനും അതുവഴി സന്ദർശകരെ ആകർഷിക്കുവാനും ശ്രമങ്ങൾ നടക്കുന്നു.