ജനനം | ഇന്ത്യ | 30 ഒക്ടോബർ 1948
---|---|
Main interests | ഫെമിനിസം, റീപ്രൊഡക്റ്റീവ് റൈറ്റ്സ് |
ഒരു ഇന്ത്യൻ ഫെമിനിസ്റ്റ് പണ്ഡിതയാണ് ഗീതാ സെൻ. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനത്തിൻറെ ശാഖയായ രാമലിംഗസ്വാമി സെന്റർ ഓൺ ഇക്വിറ്റി ആൻഡ് സോഷ്യൽ ഡിറ്റർമിനന്റ്സ് ഓഫ് ഹെൽത്ത് എന്ന സ്ഥാപനത്തിൽ വിശിഷ്ട പ്രൊഫസറും ഡയറക്ടറുമാണ് അവർ.[1] ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ അഡ്‌ജന്റ് പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂരിലെ പ്രൊഫസർ എമറിറ്റസ്, ഡവലപ്പ്മെന്റ് ആൾട്ടർനേറ്റീവ്സ് വിത്ത് വുമൺ ഫോർ ന്യൂ ഇറ (DAWN)-യുടെ ജനറൽ കോർഡിനേറ്റർ എന്നിവ കൂടിയാണ് അവർ.[1]
ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎ നേടിയ ഗീത സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്‌ഡിയും കരസ്ഥമാക്കി.[1] യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ, കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്, ഓപ്പൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സസെക്സ് എന്നിവിടങ്ങളിൽ നിന്ന് അവർ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
ലോകബാങ്കിന്റെ എക്‌സ്‌റ്റേണൽ ജെൻഡർ കൺസൾട്ടേറ്റീവ് ഗ്രൂപ്പിന്റെ ആദ്യ ചെയർപേഴ്‌സണും ലിംഗസമത്വത്തെക്കുറിച്ചുള്ള മില്ലേനിയം പദ്ധതിയുടെ ടാസ്‌ക് ഫോഴ്‌സിൽ അംഗവുമായിരുന്നു ഗീത സെൻ.[1]
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ 2003-2007 ലെ ഇന്ത്യ പോപ്പുലേഷൻ അസസ്‌മെന്റിന്റെ ലീഡ് കൺസൾട്ടന്റ് ഉൾപ്പെടെ നിരവധി പദവികളിൽ ഐക്യരാഷ്ട്രസഭയുമായി ചേർന്ന് സെൻ പ്രവർത്തിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രത്യുത്പാദന ആരോഗ്യ ഗവേഷണ വകുപ്പിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശക ഗ്രൂപ്പിലും അവർ സേവനമനുഷ്ഠിക്കുന്നു. [1]
നിലവിൽ, സെൻ ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗ്ലോബൽ ഹെൽത്ത് ആന്റ് പോപ്പുലേഷന്റെ അഡ്‌ജന്റ് പ്രൊഫസറും[2] ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂരിലെ പ്രൊഫസറുമാണ്.[3] 2020 ൽ അവരെ ഡാൻ ഡേവിഡ് സമ്മാനം നൽകി ആദരിച്ചു. [4]