ഗുണ്ടൽപേട്ട് | |
രാജ്യം | ![]() |
സംസ്ഥാനം | കർണാടാക |
ജില്ല(കൾ) | ചാമരാജനഗർ |
ജനസംഖ്യ • ജനസാന്ദ്രത |
26,368 (2001—ലെ കണക്കുപ്രകാരം[update]) • 6,248.34/കിമീ2 (6,248/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
4.22 km2 (2 sq mi) • 816 m (2,677 ft) |
11°48′N 76°41′E / 11.8°N 76.68°E
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലുള്ള ചാമരാജനഗർ ജില്ലയിലെ ഒരു പട്ടണമാണ് ഗുണ്ടൽപേട്ട് (കന്നഡ: ಗುಂಡುಲುಪೇಟ್ಟೆ, തമിഴ്: குண்டலுப்பேட்டை). മൈസൂർ-ഊട്ടി/മൈസൂർ-കോഴിക്കോട് പാതയിൽ നിന്ന് 56 കി.മീ. ദൂരത്തിലും ബാംഗ്ലൂരിൽനിന്ന് 200 കി.മീ. ദൂരത്തിലുമായാണ് ഈ കൊച്ചു പട്ടണം സ്ഥിതിചെയ്യുന്നത്. ഗുണ്ടൽപേട്ടിൽ നിന്നും ബന്ദിപൂരിലേക്കുള്ള ഗതാഗത പാത വളരെ ദുർഘടമായതാണ്. ഊട്ടിയിൽനിന്നും കോഴിക്കോട്ടേക്കുള്ള പാതയിൽ കർണാടക സംസ്ഥാനത്തിൽ പെടുന്ന ഒടുവിലത്തെ പട്ടണമാണ് ഗുണ്ടൽപേട്ട്. തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഗുണ്ടൽപേട്ട്. സുൽത്താൻ ബത്തേരിയാണ് കേരളത്തിലുള്ള ഏറ്റവും അടുത്ത സ്ഥലം. ഗുണ്ടൽപേട്ടിൽ നിന്നും 16 കി.മീ. ദൂരത്തിലാണ് ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ കാര്യാലയം നിലകൊള്ളുന്നത്.
ഗുണ്ടൽപേട്ട് അക്ഷാംശരേഖാംശം 11°48′N 76°41′E / 11.8°N 76.68°E[1]. ൽ ആണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 816 മീറ്റർ (2677 അടി) ഉയരത്തിലാണ് ഈ ഭൂവിഭാഗം.
2001 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 26,368 ആണ്[2] .51 ശതമാനം പുരുഷന്മാരും 49 ശതമാനം സ്ത്രീകളും. ശരാശരി സാക്ഷരത 63 ശതമാനമാണ്.
ഗുണ്ടൽപേട്ടിലെ പ്രധാന കാർഷിക വിളകളാണ് കടല,റാഗി,കരിമ്പ്,മഞ്ഞൾ,വാഴ, ഉള്ളി എന്നിവ.വരണ്ട കാലാവസ്ഥയാണ് ഇവിടെ. കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഗുണ്ടൽപേട്ടിൽ നിന്നാണ്.നദികളോ കനാലുകളോ ഈ പ്രദേശത്തുകൂടി കടന്നു പോകുന്നില്ല.
വിക്കിവൊയേജിൽ നിന്നുള്ള ഗുണ്ടൽപേട്ട് യാത്രാ സഹായി