ഗുരു നാനാക്ക് ജയന്തി | |
---|---|
![]() ഗുരു നാനാക്കിന്റെ ജന്മദിനത്തിൽ അമൃതസറിലെ ഹർമന്ദർ സാഹിബ് | |
തരം | ആഘോഷം |
പ്രാധാന്യം | ഗുരു നാനാക്കിന്റെ ജന്മദിനം |
അനുഷ്ഠാനങ്ങൾ | ഉത്സവം |
തിയ്യതി | നവംബർ |
സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനാക്കിന്റെ ജന്മദിനമാണ് ഗുരു നാനാക്ക് ജയന്തി എന്നറിയപ്പെടുന്നത്. കടക് മാസത്തിലെ പൂർണ്ണചന്ദ്രനുള്ള (അമാവാസി) ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്.
എഡി 1469ലെ കാർത്തിക പൂർണിമ ദിനത്തിലാണ് ഗുരു ജനിച്ചത്.[2] ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ് എന്നീ പേരുകളിലും ഗുരു നാനാക്ക് ജയന്തി അറിയപ്പെടുന്നുണ്ട്. സിഖ് മതസ്ഥർക്കിടയിലെ ഏറ്റവും പുണ്യമായ ഒരു ഉത്സവമാണിത്. [3] ഇന്ത്യയിൽ ഗുരു നാനാക്ക് ജയന്തി ദിവസം പൊതുഅവധിയാണ്.
1469 ഏപ്രിൽ 15ന് [4] ഇന്നത്തെ പാകിസ്താന്റെ ഭാഗമായ ഷെയ്ഖ്പുര ജില്ലയിലെ റായി ബോയി ദി തൽവാന്ദി എന്ന സ്ഥലത്താണ്് (നൻകാന സാഹിബ് എന്നാണ് ഇപ്പോഴത്തെ പേര് ) ഗുരു നാനാക്ക് ജനിച്ചത്.[5]
<ref>
ടാഗ്;
Harbans
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.