ഗുലാബ്ചന്ദ് കടാരിയ | |
---|---|
![]() | |
പഞ്ചാബ്-ചണ്ഡിഗഢ് ഗവർണർ | |
ഓഫീസിൽ 2024 ജൂലൈ 28-തുടരുന്നു | |
മുൻഗാമി | ബൻവാരിലാൽ പുരോഹിത് |
ആസ്സാം ഗവർണർ | |
ഓഫീസിൽ 2023 ഫെബ്രുവരി 22 - 2024 ജൂലൈ 28 | |
മുൻഗാമി | ജഗദീഷ് മുഖി |
പിൻഗാമി | ലക്ഷ്മൺ പ്രസാദ് ആചാര്യ |
നിയമസഭാംഗം, രാജസ്ഥാൻ | |
ഓഫീസിൽ 2018, 2013, 2008, 2003, 1998, 1993, 1985, 1980, 1977 | |
മണ്ഡലം |
|
ലോക്സഭാംഗം | |
ഓഫീസിൽ 1989-1991 | |
മണ്ഡലം | ഉദയ്പ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | രാജസ്മൗണ്ട്, രജ്പുത്താന, രാജസ്ഥാൻ | 13 ഒക്ടോബർ 1944
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | അനിത |
കുട്ടികൾ | 5 |
As of ജൂലൈ 28, 2024 ഉറവിടം: ബോഡോലാൻറ് യൂണി. |
2024 മുതൽ പഞ്ചാബ്-ചണ്ഡിഗഢ് ഗവർണറായി തുടരുന്ന രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഗുലാബ്ചന്ദ് കടാരിയ.( ജനനം: 13 ഒക്ടോബർ 1944) 2023 മുതൽ 2024 വരെ ആസ്സാം ഗവർണർ, ഒൻപത് തവണ രാജസ്ഥാൻ നിയമസഭാംഗം, മൂന്നു തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഒരു തവണ ലോക്സഭാംഗം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ, ബി.ജെ.പി ദേശീയ പ്രവർത്തക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]
രാജസ്ഥാനിലെ രജ്പുത്താനയിലെ രജസ്മൗണ്ടിൽ ഹുക്മി ചന്ദ് കടാരിയയുടേയും ലാഹരിഭായിയുടേയും മകനായി 1944 ഒക്ടോബർ 13ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സുഖന്ദ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.ജിയും നിയമബിരുദവും നേടി. അധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്.
1960-ൽ ആർ.എസ്.എസ് അംഗമായതോടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ആദ്യം ജനതാ പാർട്ടിയിലും പിന്നീട് ജനതാ പാർട്ടി പലതായി പിളർന്നപ്പോൾ ബി.ജെ.പിയിലും അംഗമായി. യുവമോർച്ചയിലൂടെ ബി.ജെ.പി നേതൃനിരയിലെത്തി. ഒൻപത് തവണ നിയമസഭാംഗമായും മൂന്നു തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും ഒരു തവണ ലോക്സഭാംഗമായും പ്രവർത്തിച്ച കടാരിയ 2023 മുതൽ 2024 വരെ ആസ്സാം ഗവർണറായിരുന്നു. നിലവിൽ 2024 മുതൽ പഞ്ചാബ് ചണ്ഡിഗഢ് ഗവർണർറായി തുടരുന്നു.
പ്രധാന പദവികളിൽ