ഒരു ഇന്ത്യൻ വനിത ഹോക്കി കളിക്കാരിയാണ് ഗുർജിത് കോർ.[1][2][3] ഇന്ത്യൻ ടീമിലെ ഡിഫെൻഡറും, ഡ്രാഗ് ഫ്ലിക്കറുമായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തർദേശീയ തലത്തിൽ കളിച്ചിട്ടുണ്ട്, ഏറ്റവും അടുത്ത കളി ഹോക്കി ലോകകപ്പ് 2018 ആണ്. തന്റെ എട്ട് ഗോളുകളോടെ ഇന്ത്യൻ ടീമിലെ മികച്ച ഗോൾ സ്കോറർ ആയി ഗുർജിത്. അന്ന് ഇന്ത്യൻ ടീം കോണ്ടിനെന്റൽ ചാമ്പ്യൻസായി.[4] 2018 ജൂലൈ യോടെ 53 കളികൾ അവർ കളിച്ചിട്ടുണ്ട്.[1][5]
1995 ഒക്ടോബർ 25 -ന് പഞ്ചാബ്, അമൃത്സറിലെ മിയാദി കാലൻ ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് ഗുർജിത് കോർ ജനിച്ചത്. സത്നാം സിങ്, ഹാർജിന്ദർ കോർ എന്നിവർ മാതാപിതാക്കൾ. ഒരു മൂത്ത ചേച്ചിയുണ്ട്, പ്രദീപ് കോർ എന്നാണ് പേര്. തന്റെ രണ്ട് മക്കൾക്കും നല്ല വിദ്യഭ്യാസം നൽകണം എന്നുള്ളത് മാതാപിതാക്കൾക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അവിടത്തെ പൊതു സ്ക്കൂളിൽ ചേർക്കാതെ അവരെ 13 കിമീ അകലെയുള്ള അഞ്ചാനയിലെ ഒരു സ്വാകര്യ സ്ക്കൂളിൽ ചേർത്തു. ഗുർജിത്തിന്റെ അച്ഛൻ തന്റെ സൈക്കിളിൽ അവരെ സ്ക്കൂളിലാക്കുകയും, തിരിച്ച് വീട്ടിലെത്തിക്കാൻ വൈകുന്നേരം അവിടെ കാത്തുനിൽക്കുകയും ചെയ്യുമായിരുന്നു.[6]
പക്ഷെ യാത്ര ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ അവരെ 70കിമീ അകലെയുള്ള പഞ്ചാബ്, തരാൻ തരാൻ ജില്ലയിലെ കൈറോണിലെ ഒരു ബോർഡിംഗ് സ്ക്കൂളിൽ ചേർത്തു. പ്രശസ്തവും, പഴക്കംചെന്നതുമായ ഒരു വനിത ഹോക്കി നേഴ്സറിയാണ് കൈറോൺ. അവിടെവച്ചാണ് ആ സഹോദരിമാർ കായികത്തിൽ അവരുടെ താത്പര്യത്തെ തിരിച്ചറിയുന്നത്. അവരുടെ ഹോക്കിയിലെ മികവുകൊണ്ട്, ഗവർണമെന്റ് വിങ് ഓഫ് സ്ക്കൂളുകളിൽ സൗജന്യ വിദ്യഭ്യാസവും, ഭക്ഷണവും ലഭിച്ചു. അത് അവരുടെ മാതാപിതാക്കൾക്ക് വലിയ ആശ്വാസമായിരുന്നു.
2011 വരെ ഗുർജിത് കോർ പഠനം തുടർന്നു. തന്റെ പഠനവും, പരിശീലനവും തുടരാനായി ജലന്ദറിലെ ലയാൽപൂർ കാൽസ കോളേജ് ഫോർ വുമെൻ -ൽ ചേർന്നു. അവിടെവച്ചാണ് ഡ്രാഗ് ഫ്ലിക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിന്നീട് ഇൻത്യൻ റെയിൽവേയിൽ അലഹാബാദിൽ ജൂനിയർ ക്ലെർക്കായി .[7]
2014 സീനിയർ നാഷ്ണൽ ക്യാമ്പിലേക്ക് വിളിക്കുമ്പോഴാണ് ഇന്ത്യക്കുവേണ്ടി കളിക്കാൻ ഗുർജിത്തിന് അവസരം ലഭിക്കുന്നത്. പക്ഷെ ടീമിൽ നല്ലൊരു സ്ഥാനം ഉണ്ടാക്കുവാൻ അവർക്ക് കഴിഞ്ഞില്ല. [6] 2017 -ഓടെയാണ് ടീമിന്റെ സ്ഥിര അംഗമായി ഗുർജിത്ത് മാറിയത്. പിന്നീട് 2017 മാർച്ചിൽ കാനഡ ടെസ്റ്റ് സീരീസിലും, 2017 ഏപ്രിലിൽ ഹോക്കി വേൾഡ് ലീഗ് രണ്ടാം റൗണ്ടിലും, 2017 ജൂലൈയിൽ ഹോക്കി ലോക കപ്പ് സെമിഫൈനൽസിലും കളിച്ചു.
ഗുർജിത്തിനെ ഇന്ത്യയുടെ ഡച്ച് ഹെഡ് കോച്ചായ സ്ജോയെർഡ് മാരിജിനെ ഡ്രാഗ് ഫ്ലിക്ക് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകമായിരുന്നു, അത് കളിയുടെ മികവ് വർദ്ധിപ്പിച്ചു. "ഞാൻ ഇതിനുമുമ്പ് ഉപയോഗിച്ചിരുന്ന സ്റ്റിക്കിൽ മതിയാവുന്ന് ശക്തി നൽകാൻ കഴിഞ്ഞിട്ടില്ലായിരുന്നു, ഞങ്ങൾ ഹോളണ്ടിലേക്ക് പോയപ്പോൾ മരിജിനെ എന്നോട് വേറൊരു സ്റ്റിക്കുപയോഗിച്ച് ഡ്രാഗ് ഫ്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു, ആ സമയത്ത് ഞാൻ കുറച്ചുകൂടെ ശക്തിവതിയായി. ആ മാറ്റം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്." [6] എന്ന് ട്രിബൂണെയിലെ ഒരു അഭിമുഖത്തിൽ ഗുർജിത് പറഞ്ഞു. മരിജിനെ ഗുർജിത്തിന് ഡച്ച് കോച്ചായ ടൂൺ സിയെപ്മാനുമൊത്ത് ഒരു ട്രെയിനിംഗ് സെക്ഷനും നൽകിയിരുന്നു. അവിടെവച്ചായിരുന്നു ഡ്രാഗ് ഫ്ലിക്കിന്റെ അടിസ്ഥാനം ഗുർജിത്തിൽ കൂടുതൽ ബലമായത്.
2017 ഏഷ്യൻ കപ്പായിരുന്നു ഗുർജിത് കോറിന്റെ തിളക്കമാർന്ന് സമയം, അപ്പോൾ ഇന്ത്യൻ ടീം കോണ്ടിനെന്റൽ ചാമ്പ്യനാകുകയും, എട്ട് ഗോളുകളോടെ ഗുർജിത് കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ കളിക്കാരിയായി മാറുകയും ചെയ്തു. ഇന്ത്യയുടെ ടോപ്പ് സ്കോററുമായിരുന്നു അവർ. ക്വാർട്ടർ ഫൈനലിൽ ഖസാക്കിസ്ഥാനെതിരെ ഒരു ഹാട്രിക്കുടക്കം ഏഴ് പെനാൽട്ടി നേടി. സെമി ഫൈനലിൽ ഡിഫൻഡിംഗ് ചാമ്പ്യന്മാരായ ജപ്പാനിനെതിരെ രണ്ട് പ്രാവശ്യം സ്കോർ ചെയ്തു. [8][4]
2018 കോമൺവെൽത്ത് ഗെയിംസിലും മികച്ച പ്രകടം ഗുർജിത് കോർ കാഴ്ചവച്ചു. ആസാറ്റ്രേലിയയിലായിരുന്നു അത് നടന്നത്. അവിടെ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചു. 4-1 -ൽ മലേഷ്യയുമായി ജയിക്കാൻ ഗുർജിതിന്റെ രണ്ട് പെനാൾടി കോർണറുകൾ സഹായിച്ചു. [9]
ഹോക്കി വേൾഡ് കപ്പ് സ്ക്വാഡിന്റെ ഇന്ത്യയുടെ ഡിഫെൻഡറും, ഡ്രാഗ് ഫ്ലിക്കറുമാണ് ഗുർജിത് കോർ.[10]
{{cite web}}
: Cite has empty unknown parameter: |dead-url=
(help)[പ്രവർത്തിക്കാത്ത കണ്ണി]