വിഭാഗം | ക്ലൗഡ് സ്റ്റോറേജ് |
---|---|
ഉടമസ്ഥൻ(ർ) | ഗൂഗിൾ എൽസിസി |
യുആർഎൽ | one |
അംഗത്വം | Required |
ആരംഭിച്ചത് | ഓഗസ്റ്റ് 15, 2018[1] |
വിപുലീകരിച്ച ക്ലൗഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നതും ഉപഭോക്തൃ വിപണിയെ ഉദ്ദേശിച്ചുള്ളതുമായ ഗൂഗിളിൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് ഗൂഗിൾ വൺ. ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലുടനീളം പങ്കിടുന്ന 15 ജിഗാബൈറ്റിന്റെ സൗജന്യ ഗൂഗിൾ അക്കൗണ്ട് സ്‌റ്റോറേജിൽ നിന്നുള്ള വിപുലീകരണം ആയി, ഗൂഗിൾ വൺ പെയ്ഡ് പ്ലാനുകൾ 100 ജിഗാബൈറ്റുകൾ മുതൽ പരമാവധി 30ടെറാബൈറ്റ്സ് വരെ ക്ലൗഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു.[2] 2018 മെയ് മാസത്തിൽ സമാരംഭിച്ച ഇത് ഗൂഗിൾ ഡ്രൈവിൻ്റെ പണമടച്ചുള്ള സേവനങ്ങളെ മാറ്റിസ്ഥാപിച്ചു.[3] പ്രോഗ്രാമിന്റെ റോ സ്റ്റോറേജ് ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയില്ല, എന്നാൽ ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയിലൂടെ ഇമെയിലുകളും ഫയലുകളും ചിത്രങ്ങളും ചേർക്കാനും നീക്കം ചെയ്യാനും കഴിയും.
2018 മെയ് മാസത്തിലാണ് ഗൂഗിൾ വൺ പ്രഖ്യാപിച്ചത്. 1 ടെറാബൈറ്റ് ഗൂഗിൾ ഡ്രൈവിനുള്ള പ്ലാൻ 2 ടെറാബൈറ്റ് ആയി അപ്‌ഗ്രേഡ് ചെയ്യും, അതേസമയം 2 ടെറാബൈറ്റ് പ്ലാനിന്റെ വില ഗൂഗിൾ ഡ്രൈവിന്റെ 1 ടെറാബൈറ്റ്ന്റെ പ്ലാനിൻ്റെ അതേ വിലയായിരിക്കും (US$9.99) എന്നായിരുന്നു പ്രഖ്യാപനം. എല്ലാ ഗൂഗിൾ വൺ പ്ലാനുകളിലും 24/7 പിന്തുണ ലഭ്യമാകുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു.[2] 2018 മെയ് മുതൽ ഓഗസ്റ്റ് വരെ, ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കളെ ഗൂഗിൾ വണ്ണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ തുടങ്ങി. 2018 ഓഗസ്റ്റ് 15-ന്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ എല്ലാ ഉപയോക്താക്കൾക്കും ഗൂഗിൾ വൺ-ലേക്ക് സൗജന്യമായി ആക്‌സസ് ലഭിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു, എന്നാൽ അംഗത്വ ആനുകൂല്യങ്ങളോ അപ്‌ഗ്രേഡ് ചെയ്‌ത സ്‌റ്റോറേജോ ലഭിക്കില്ല എന്നും അവർ അറിയിച്ചു.[1]
പണമടച്ചുള്ള പ്ലാനുള്ള ഉപയോക്താക്കൾക്ക് ഇനിപ്പറയുന്നവ നേടാനാകും:
ഗൂഗിൾ വൺ മാനേജ് ചെയ്യുന്ന സ്റ്റോറേജ് ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നു. ചരിത്രപരമായ ഗൂഗിൾ ഡ്രൈവ് പ്ലാനുകളേക്കാൾ അൽപ്പം വിലകുറഞ്ഞതാണ് ഗൂഗിൾ വൺ പ്ലാനുകൾ. ഗൂഗിൾ അവരുടെ 1 ടെറാബൈറ്റ് പ്ലാൻ നീക്കം ചെയ്യുകയും 200 ജിഗാബൈറ്റ് പ്ലാൻ ചേർക്കുകയും ചെയ്‌തു, കൂടാതെ 2 ടെറാബൈറ്റ് പ്ലാനിന്റെ വില പ്രതിമാസം $19.99-ൽ എന്നതിൽ നിന്ന് പ്രതിമാസം $9.99 ആയി കുറച്ചു.
പ്രാദേശിക വിലനിർണ്ണയമുണ്ട്, അതായത് ചില രാജ്യങ്ങൾക്ക് വിലകുറഞ്ഞതും ചിലതിന് കൂടുതൽ ചെലവേറിയതുമായ സ്റ്റോറേജ് പ്ലാനുകൾ ലഭിക്കും. 2022 മെയ് 1-ലെ വിലനിർണ്ണയവും വിനിമയ നിരക്കും കാണിക്കുന്നത് ടർക്കിഷ് ലിറയിൽ അടയ്‌ക്കുന്ന പ്ലാനുകൾ യുഎസ് ഡോളറിനെക്കാൾ 80% കുറവാണ് എന്നാണ്.
ഗൂഗിൾ വാഗ്ദാനം ചെയ്യുന്ന സ്റ്റോറേജ് പ്ലാനുകൾ ഇവയാണ്:[9][10]
പ്ലാൻ | യുഎസ് ഡോളർ (15 ഓഗസ്റ്റ് 2018-ന്) | ബ്രിട്ടൺ പൌണ്ട് (2020 ഡിസംബർ 29-ന്) [11] | യൂറോ (2021 ഫെബ്രുവരി 13-ന്) | ഇന്ത്യൻ രൂപ (12 ഒക്ടോബർ 2018-ന്) [12] | തുർക്കിഷ് ലിറ (1 മെയ് 2022) | സ്വീഡിഷ് ക്രോണ (2022 മെയ് 1-ന്) | ||||||
---|---|---|---|---|---|---|---|---|---|---|---|---|
മാസം തോറും | പ്രതിവർഷം | മാസം തോറും | പ്രതിവർഷം | മാസം തോറും | പ്രതിവർഷം | മാസം തോറും | പ്രതിവർഷം | മാസം തോറും | പ്രതിവർഷം | മാസം തോറും | പ്രതിവർഷം | |
15 ജിബി | സൗജന്യം | |||||||||||
100 ജിബി | $1.99 | $19.99 | £1.59 | £15.99 | €1.99 | €19.99 | ₹130 | ₹1300 | ₺5,79 | ₺57,99 | kr 19 | kr 190 |
200 ജിബി | $2.99 | $29.99 | £2.49 | £24.99 | €2.99 | €29.99 | ₹210 | ₹2100 | ₺11,59 | ₺115,99 | kr 29 | kr 290 |
2 ടി.ബി | $9.99 | $99.99 | £7.99 | £79.99 | €9.99 | €99.99 | ₹650 | ₹6500 | ₺28,99 | ₺289,99 | kr 99 | kr 999 |
10 ടി.ബി | $49.99 | n/a | ||||||||||
20 ടി.ബി | $99.99 | n/a | ||||||||||
30 ടി.ബി | $149.99 | n/a |
സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിന്റെ അവസാനത്തിൽ സ്‌റ്റോറേജ് വാങ്ങലുകൾ സ്വയമേവ പുതുക്കപ്പെടും. പുതിയ സ്റ്റോറേജ് ടയർ ഉടൻ പ്രാബല്യത്തിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ സ്റ്റോറേജ് പ്ലാൻ അപ്‌ഗ്രേഡ് ചെയ്യാം. 5ൽ അധിക കുടുംബാംഗങ്ങളുമായി വരെ സ്റ്റോറേജ് പങ്കിടാം, ഓരോ വ്യക്തിക്കും ഡിഫോൾട്ട് ആയി 15 ജിഗാബൈറ്റുകൾ ലഭിക്കും. ഗൂഗിൾ ഡോക്‌സ്, ഫോംസ്, ഷീറ്റ്സ്, സൈറ്റുകൾ, സ്ലൈഡസ് എന്നിവ പോലെ പല ഇനങ്ങളും സ്റ്റോറേജ് ഇടമെടുക്കുന്നില്ല. ക്വോട്ടയിൽ കണക്കാക്കാത്ത പരിധിയില്ലാത്ത വീഡിയോകളുടെയും ഫോട്ടോകളുടെയും ബാക്കപ്പ് ചെയ്യാൻ ഗൂഗിൾ പിക്സൽ ഫോണുകൾ ഉപയോക്താക്കളെ അനുവദിക്കുന്നു.[13][14] ഗൂഗിൾ വൺ സേവനത്തിന്റെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിന്റെ അവതാർ ഐക്കണിൽ അവരുടെ സ്റ്റാറ്റസ് സൂചിപ്പിക്കാൻ കമ്പനിയുടെ നീല-ചുവപ്പ്-മഞ്ഞ-പച്ച നിറങ്ങൾ കൊണ്ട് നിർമ്മിച്ച നാല്-വർണ്ണ വൃത്താകൃതിയിലുള്ള ഒരു കൂട്ടിച്ചേർക്കലും കാണുന്നു.
2021 ജൂൺ 1 മുതൽ "ഉയർന്ന നിലവാരമുള്ള", എക്‌സ്‌പ്രസ് നിലവാരമുള്ള ഫോട്ടോകൾക്ക് പരിധിയില്ലാത്ത സൗജന്യ സ്റ്റോറേജ് ഇനി നൽകില്ലെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഇതിനർത്ഥം, ആ തീയതി മുതൽ ഉയർന്ന നിലവാരമുള്ള ഫോട്ടോകളും എക്‌സ്‌പ്രസ് നിലവാരമുള്ള ഫോട്ടോകളും ഇപ്പോൾ സൌജന്യമായി ലഭ്യമായ 15 GB സ്റ്റോറേജിലേക്ക് കണക്കാക്കും എന്നാണ്. [15]
{{cite web}}
: |last=
has generic name (help)