![]() ഗൂഗിൾ സ്റ്റേഷൻ ലോഗോ | |
ഉടമസ്ഥൻ(ർ) | ഗൂഗിൾ |
---|---|
യുആർഎൽ | station |
ആരംഭിച്ചത് | ജനുവരി 2016 |
പൊതുസ്ഥലങ്ങളിൽ എല്ലാവർക്കുമുള്ള വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ ലഭ്യമാക്കുന്നതിന് പങ്കാളികളെ അനുവദിക്കുന്ന ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ സ്റ്റേഷൻ. ഇത് ഇന്ത്യയിലും ഇൻഡോനേഷ്യയിലും മാത്രമേ നടപ്പാക്കിയിരുന്നുള്ളൂ. എന്നാൽ 2018 മാർച്ചിൽ മെക്സിക്കോയിലും ഈ സേവനം ആരംഭിച്ചു.[1][2][3] നിലവിൽ തായ്ലാന്റ് നൈജീരിയ എന്നിവിടങ്ങളിലും ഗൂഗിൾ സ്റ്റേഷൻ സേവനം ലഭ്യമാണ്.
ഇന്ത്യയിലെ റെയിൽവെ സ്റ്റേഷനുകളിൽ ഗൂഗിളിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സൗജന്യ വൈഫൈ സേവനമാണ് ഗൂഗിൾ സ്റ്റേഷൻ. എല്ലാവർക്കുമായി വേഗതയുള്ള വൈഫൈ ലഭ്യമാക്കാനുള്ള ഗൂഗിൾ ശ്രമമാണ് ഇത്.[4] ഡാറ്റ സുരക്ഷിതവും പരിരക്ഷിതവുമായിരിക്കും എന്ന് ഗൂഗിൾ പറയുന്നു.
2015 സെപ്റ്റംബറിൽ മൗണ്ടൻ വ്യൂവിലെ ഗൂഗിൾ ആസ്ഥാനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചിരുന്നു. അവിടെ വെച്ചാണ് ഇത് ആദ്യം പ്രഖ്യാപിച്ചത്.[5] പിന്നീട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ഇങ്ങനെ വിശദീകരിച്ചു. "ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് വൈഫൈ പദ്ധതിയും ഉപയോക്താക്കളുടെ വലിപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലുതായിരിക്കും".[6]
2016 ജനുവരിയിൽ, ഇന്ത്യൻ റെയിൽവേയുടെയും റെയിൽടെയും പങ്കാളിത്തത്തോടെ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഗൂഗിൾ സേവനം ആരംഭിച്ചു.[7] 2016 സെപ്റ്റംബറിൽ ഈ പദ്ധതിക്ക് "ഗൂഗിൾ സ്റ്റേഷൻ" എന്ന പേര് നൽകി.[8] 2016 ഡിസംബറിൽ ഗൂഗിൾ സ്റ്റേഷൻ ഇന്ത്യയിലെ നൂറാമത്തെ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു.[9] 2018 ൽ ആസ്സമിലെ ഡിബ്രുഗാർഗ് റെയിൽവേ സ്റ്റേഷനിലും ഗൂഗിൾ സ്റ്റേഷൻ നടപ്പാക്കിയതിലൂടെ സൗജന്യ വൈഫെയുടെ കീഴിലേക്ക് 400 മത് സ്റ്റേഷൻ എന്ന സംഖ്യ തികയുകയായിരുന്നു.[10]