വന്ധ്യത, ഗർഭം അലസൽ, ശിശുമരണങ്ങൾ എന്നിവയ്ക്ക് കാരണമായി, പ്രത്യുൽപാദന ചക്രത്തിന് ഭീഷണിയുയർത്തിയിരുന്ന ഗ്രീക്ക് പുരാണത്തിലെ ഒരു പെൺ രാക്ഷസിയോ പ്രേതമോ ആണ് ഗെല്ലോ (പുരാതന ഗ്രീക്ക്: Γελλώ),. ബൈസന്റൈൻ കാലഘട്ടത്തിൽ, ഗെല്ലൂഡുകൾ (γελλούδες) ജീവിവർഗ്ഗത്തിൻറെ ഒരു വിഭാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഗെല്ലൂഡുകൾ ആവേശിച്ച് പൈശാചിക ബാധയുണ്ടായി എന്ന് വിശ്വസിക്കപ്പെട്ടിരുന്ന സ്ത്രീകൾ അക്കാലത്ത് വിചാരണ, ഭൂതോച്ചാടനം എന്നിവയ്ക്ക് വിധേയരായിരുന്നു.
Gyllou, Gylou, Gillo അല്ലെങ്കിൽ Gelu എന്നിവ അതിന്റെ ചില ഇതര രൂപങ്ങളാണ്.
രോഗവും മരണവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ബാബിലോണിയൻ-അസീറിയൻ പിശാചായ ഗാലുവിൽ നിന്നാണ് ഗെല്ലോ എന്ന പൈശാചിക വിശ്വാസം ഉത്ഭവിച്ചത്. കാൾ ഫ്രാങ്ക് (1881-1945) മുന്നോട്ടുവച്ച ഈ സിദ്ധാന്തത്തെ എം.എൽ. വെസ്റ്റ്, വാൾട്ടർ ബർകേർട്ട് തുടങ്ങിയവർ പിന്തുണച്ചിരുന്നു.[3][4] പിൽക്കാലത്തെ വേതാളം എന്ന വാക്കാലും ഈ പേര് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.[5]
ഗ്രീക്ക് നാടോടി പദോൽപ്പത്തി ഈ പദത്തെ ജെൽ എന്ന മൂലപദവുമായി ബന്ധിപ്പിക്കുന്നു- "ചിരിക്കുക, അല്ലെങ്കിൽ പരിഹസിക്കുക ", എന്ന അർത്ഥത്തിൽ, ഗോർഗോണിന്റെ മുഖത്ത് പലപ്പോഴും കാണപ്പെടുന്ന പൈശാചിക ഭാവത്തിനുള്ള ഒരു പദപ്രയോഗം പോലെ പ്രത്യുൽപാദനത്തിൽ മാരകമായ സ്വാധീനം ചെലുത്തുന്ന പിശാചുക്കളെ ബാർബുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത്തരം പിശാചുക്കൾ പലപ്പോഴും കടലുമായി ബന്ധപ്പെട്ടിരിക്കുന്നതോ അല്ലെങ്കിൽ അവയിൽ നിന്നാണ് വരുന്നതെന്നോ പറയപ്പെടുന്നു. കൂടാതെ ഭൂതശാസ്ത്രങ്ങൾ ഗില്ലുവും അബിസോയും രണ്ടല്ലെന്നു വരുത്തുന്നു. പാതാളം, അഗാധം അല്ലെങ്കിൽ "ആഴം" എന്നിവയുമായും അതിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു.[6]
Barb, A.A. (1966). "Antaura. The Mermaid and the Devil's Grandmother: A Lecture". Journal of the Warburg and Courtauld Institutes. 29: 1–23. doi:10.2307/750706. JSTOR750706. S2CID195013444. {{cite journal}}: |archive-date= requires |archive-url= (help)
Greenfield, Richard P.H. (1989). "Saint Sisinnios, the Archangel Michael and the Female Demon Gylou: the Typology of the Greek Literary Stories". Βυζαντινά Byzantina: 83–142.