Part of a series on |
Dvaita |
---|
Saints |
Haridasas |
Literature |
Mathas |
Holy Places |
Hinduism portal |
പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ കന്നഡകവിയും ഹരിദാസ പാരമ്പര്യത്തിൽപ്പെട്ട സന്യാസിയുമായിരുന്നു ഗോപാല ദാസൻ (1721–1769). സമകാലികരായ വിജയ ദാസൻ, ജഗന്നാഥ ദാസൻ, എന്നിവരേപ്പോലെ ഗോപാല ദാസനും മാധ്വാചാര്യരുടെ ദ്വൈത തത്വശാസ്ത്രം ദക്ഷിണേന്ത്യയിലെങ്ങും തന്റെ കീർത്തനങ്ങളിലൂടെ പ്രചരിപ്പിച്ചു. ഗോപാല വിട്ടല എന്ന മുദ്രയിലായിരുന്നു ദസര പദഗളു എന്ന കീർത്തനങ്ങൾ എഴുതിയിരുന്നത്.[1][2]
കർണാടകയിലെ റൈച്ചൂർ ജില്ലയിലെ മൊസറകല്ലു ഗ്രാമത്തിലാണ് ഗോപാലദാസൻ ജനിച്ചത്. കുട്ടിക്കാലത്ത് ഭഗണ്ണ എന്നായിരുന്നു അദ്ദേഹത്തിന് നൽകിയിരുന്ന പേര്. പിന്നീട് വിജയദാസന്റെ ശിഷ്യനായ ഗോപാലദാസൻ, വിഷ്ണുവിനെ സ്തുതിച്ച് നിരവധി മനോഹരകീർത്തനങ്ങൾ രചിച്ചു. ഒരു ജ്യോതിഷിയായും അദ്ദേഹം അറിയപ്പെട്ടിരുന്നു. [3] [4]