ഗോപി സുന്ദർ | |
---|---|
ജന്മനാമം | ഗോപി സുന്ദർ |
ജനനം | ഇടപ്പള്ളി, കൊച്ചി, കേരളം |
വിഭാഗങ്ങൾ | ചലച്ചിത്രസംഗീതം, പശ്ചാത്തലസംഗീതം |
തൊഴിൽ(കൾ) | സംഗീതസംവിധായകൻ, ഗായകൻ |
ഉപകരണ(ങ്ങൾ) | തബല, കീബോഡ് |
വർഷങ്ങളായി സജീവം | 2006– |
ലേബലുകൾ | സെൻസ ഡിജിറ്റൽ വേൾഡ് |
മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്.
ഫ്ലാഷ് (2007), സാഗർ എലിയാസ് ജാക്കി റീലോഡഡ് (2009), അൻവർ (2010), കാസനോവ (2012) തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. നോട്ട്ബുക്ക്, ബിഗ് ബി, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു.[1] അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു.[2]
ബിഗ് ബി,പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ ഇടയാക്കി.
{{cite web}}
: Check date values in: |accessdate=
(help)