ഗോസായികുണ്ഡ | |
---|---|
സ്ഥാനം | Rasuwa district |
നിർദ്ദേശാങ്കങ്ങൾ | 28°05′N 85°25′E / 28.083°N 85.417°E |
പ്രാഥമിക അന്തർപ്രവാഹം | 35 L/സെ (460 imp gal/min) |
Primary outflows | 60 L/സെ (790 imp gal/min) |
Basin countries | Nepal |
ഉപരിതല വിസ്തീർണ്ണം | 13.8 ഹെ (34 ഏക്കർ) |
Water volume | 1,472,000 m3 (52,000,000 cu ft) |
ഉപരിതല ഉയരം | 4,380 മീ (14,370 അടി) |
നേപ്പാളിലെ റസുവ ജില്ലയിലെ ലാങ്ടാങ് ദേശീയോദ്യാനത്തിനുള്ളിൽ 4,380 മീറ്റർ (14,370 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്നതും 13.8 ഹെക്ടർ (34 ഏക്കർ)[1] പ്രദേശത്തു വ്യാപിച്ചുകിടക്കുന്നതുമായ ഒരു ആൽപൈൻ, ശുദ്ധജല ഒലിഗോട്രോഫിക് (സസ്യ പോഷകങ്ങൾ താരമ്യേന കുറവും ആഴമേറിയ ഭാഗങ്ങളിൽ ധാരാളം ഓക്സിജൻ അടങ്ങിയിയിരിക്കുന്നതുമായ തടാകം) തടാകമാണ് ഗോയായികുണ്ഡ (ഗോസായിൻകുണ്ഡ എന്നു് ഉച്ചാരണം). സമീപസ്ഥമായ മറ്റു തടാകങ്ങളെയും കൂട്ടിച്ചേർത്ത് 1,030 ഹെക്ടർ (4.0 ചതുരശ്ര മൈൽ) വിസ്താരമുള്ള ഗോസായികുണ്ഡ തടാക സമുച്ചയത്തെ 2007 സെപ്റ്റംബർ 29ന് റാംസാർ സൈറ്റായി നാമനിർദ്ദേശം ചെയ്തിരുന്നു.[2]
ഈ തടാകം അൽപ്പാൽപ്പമായി ഉരുകി താഴേയ്ക്കൊഴുകി ത്രിശൂലി നദി രൂപം കൊള്ളുകയും ശീതകാലത്ത് ഏതാണ്ട് ഒക്ടോബർ മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിലധികം കാലം തണുത്തുറഞ്ഞു കിടക്കുകയും ചെയ്യുന്നു. ഈ പ്രദേശത്ത് ചെറുതും ഇടത്തരം വലിപ്പമുള്ളതുമായ 108 തടാകങ്ങൾ സ്ഥിതിചെയ്യുന്നു. വെല്ലുവിളിയുയർത്തുന്ന 4,610 മീറ്റർ (15,120 അടി) ഉയരമുള്ള ലൗറിബിന ലാ കൊടുമുടി ഇതിനു ചുറ്റുമുള്ള പ്രദേശത്താണ്.
ഗോസികുണ്ഡ പ്രദേശം ഒരു മതകേന്ദ്രമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഹൈന്ദവ പുരാണങ്ങളിൽ ഗോസികുണ്ഡ ഹിന്ദുദേവതകളായ ശിവ, ഗൗരിമാരുടെ വാസഗേഹമായി കരുതപ്പെടുന്നു. ഹൈന്ദവ മത ഗ്രന്ഥങ്ങളായ ഭഗവതപുരാണം, വിഷ്ണുപുരാണം, രാമായണം, മഹാഭാരതം എന്നിവയിൽ പാലാഴിമഥനത്തിന്റെ സമയത്ത് ഗോസികുണ്ഡ ഉത്ഭവിച്ചതായി സൂചിപ്പിക്കപ്പെടുന്നു. ഈ തടാകത്തിലെ ജലം വിശുദ്ധമായി കരുതപ്പെടുകയും ഗംഗാദശഹാര, ജനൈ പൂർണ്ണിമ തുടങ്ങിയ ഉത്സവ കാലഘട്ടങ്ങളിൽ നേപ്പാളിലെയും ഇന്ത്യയിലെയും ആയിരക്കണക്കിനു തീർത്ഥാടകർ ഈ പ്രദേശം സന്ദർശിക്കാനെത്തുകയും ചെയ്യുന്നു.[3] പാലാഴിമഥനത്തിന്റെ സമയത്ത് ഉത്ഭവിക്കപ്പെട്ട കാളകൂടവിഷത്തെ പ്രപഞ്ചരക്ഷക്കായി ഭഗവാൻ വിഴുങ്ങകയും തൊണ്ടയിൽ തടഞ്ഞുനിന്ന വിഷത്തെ തണുപ്പുക്കുവാൻ വെള്ളം ആവശ്യമായിവന്ന സമയത്ത് ഭഗവാൻ തന്റെ കയ്യിലുള്ള ത്രിശൂലം ഒരു പർവ്വതത്തെ ലക്ഷ്യമാക്കി എറിയുകയും അതു തറച്ച സ്ഥലത്തുനിന്നു പൊട്ടിപ്പുറപ്പെട്ട ജലത്താൽ ഭഗവാൻ തന്റെ തൊണ്ട തണുപ്പിക്കുയും ചെയ്തുവെന്നാണ് ഐതിഹ്യം.[4]
ധൻചെ-ഹെലംബു ട്രെക്കിങ് റൂട്ടിലെ ഒരു താത്പര്യമുണർത്തുന്ന പ്രദേശമാണ് ഗോസായികുണ്ട. ഇതേ ജില്ലയിലെ പ്രശസ്ത ട്രെക്കിംഗ് റൂട്ടായ ലാങ്താങ് വാലി ട്രെക്കിംഗ് റൂട്ടുമായി ഇതു വളരെ ചേർന്നു നിലകൊള്ളുന്നു. ഈ രണ്ടു രണ്ട് ട്രക്കിങ് റൂട്ടുകളും സംയോജിപ്പക്കാവുന്നതാണ്. ഈ പ്രദേശത്ത് അടിസ്ഥാന താമസസൗകര്യം വളരെ എളുപ്പത്തിൽ ലഭ്യമാണ്. ഇവിടെയുള്ള ചായക്കടകളിൽനിന്ന് വിവിധതരം ആഹാര പദാർത്ഥങ്ങളും ലഘുഭക്ഷണങ്ങളും ലഭിക്കുന്നു.
കാഠ്മണ്ഡു താഴ്‍വരയിലെ ലാങ്താങ് ഹിമാൽ അല്ലെങ്കിൽ സുന്ദരിജാൽ എന്നിവിടങ്ങളിലെ ധൻജെ വില്ലേജ് അല്ലെങ്കിൽ സ്യാബ്രു ഗ്രാമത്തിൽനിന്ന് ഗോസിയാകുണ്ഡിലേയ്ക്കുള്ള ട്രക്കിംഗ് ആരംഭിക്കുന്നു. ധൻജെയിൽനിന്ന് ആരംഭിക്കുന്ന ആദ്യത്തെ ദിവസം ചന്ദൻ ബാരിയിലേക്ക് 3,200 മീറ്റർ (10,500 അടി) ഉയരത്തിലെത്താൻ നിരന്തരമായി കയറേണ്ടതുണ്ട്. രണ്ടാം ദിവസം 3,700 മീറ്റർ (12,100 അടി) ഉയരത്തിലുള്ള ലോറെബിനായാക്കിലേയ്ക്ക് എത്തിച്ചേരാനാകും.
കൂടിയ ഉയരത്തിൽ ഓക്സിജന്റെ അളവു കുറയുന്നതുമൂലമുള്ള പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ട വസ്തുതയാണെങ്കിലും കുത്തനെ കിടക്കുന്ന ഈ സ്ഥലം ചില ട്രക്കിങ്മാർ ഗോസിക്യൂണ്ടയിലേക്ക് കയറാൻ തിരഞ്ഞെടുക്കുന്നു. ലാങ്ടാങിലെയും ഗണെഷ് ഹിമാലിലെയും സൂര്യോദയം, അസ്തമയം എന്നവയുടെ മനോഹാരിത ദർശിക്കുവാനായി ടെക്കർമാർ ലോറെബിനായാക്കിൽ തങ്ങവാനും താത്പര്യം കാണിക്കുന്നു.
ഗോസായികുണ്ഡുമുതൽ സുന്ദരിജാൽ വരെയുള്ള അവരോഹണത്തിന് നാലു ദിവസമെടുക്കുന്നു. ഇതിൽ ലോറെബിന ലാ എന്ന 4,610 മീറ്റർ (15,120 അടി) ഉയരമുള്ളതും ഫേദി, മുന്നോട്ടുളള ഖോപ്റ്റെ എന്നിവിടങ്ങളിലേയ്ക്കു നയിക്കുന്ന കുത്തനെയുള്ള ഇറക്കത്തിലുള്ള പർവ്വതവും ഉൾപ്പെടുന്നു. സഞ്ചരിക്കുന്ന വേഗത്തിന്റെ അടിസ്ഥാനത്തിൽ തടെപദി, മാൻഗെൻഗോത്ത്, കുട്ടുംസാങ് തുടങ്ങി മറ്റനവധഇ ഗ്രാമങ്ങളിൽ താമസിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കുന്നു. കാലടിപ്പാതകൾ നന്നായി അടയാളപ്പെടുത്തിയവയാണ്; പ്രത്യേകിച്ച് ഖോപ്റ്റെ, തടെപദി എന്നിവയ്ക്കിടയിൽ.